ലണ്ടൻ/തിരുവനന്തപുരം ∙ യുകെ നഴ്സിങ് റിക്രൂട്ട്മെന്റിന്റെ ഭാഗമായി നഴ്‌സിങ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ റജിസ്ട്രേഷന്‍ നടപടികളില്‍ സഹായിക്കുന്നതിന് പരിചയസമ്പന്നരായ ഏജൻസികളില്‍ നിന്നും താല്‍പര്യപത്രം ക്ഷണിക്കുന്നുവെന്ന് നോർക്ക റൂട്ട്സിന്റെ പരസ്യം. യുകെയിലെ വിവിധ എന്‍എച്ച്എസ് ട്രസ്റ്റുകളുമായുളള കരാര്‍ പ്രകാരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ/തിരുവനന്തപുരം ∙ യുകെ നഴ്സിങ് റിക്രൂട്ട്മെന്റിന്റെ ഭാഗമായി നഴ്‌സിങ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ റജിസ്ട്രേഷന്‍ നടപടികളില്‍ സഹായിക്കുന്നതിന് പരിചയസമ്പന്നരായ ഏജൻസികളില്‍ നിന്നും താല്‍പര്യപത്രം ക്ഷണിക്കുന്നുവെന്ന് നോർക്ക റൂട്ട്സിന്റെ പരസ്യം. യുകെയിലെ വിവിധ എന്‍എച്ച്എസ് ട്രസ്റ്റുകളുമായുളള കരാര്‍ പ്രകാരം പ്രതിവര്‍ഷം 250 ലധികം നഴ്സിങ് പ്രഫഷണലുകളുടെ റിക്രൂട്ട്മെന്റാണ് നോര്‍ക്ക റൂട്ട്സ് വഴി കേരളത്തില്‍ നിന്നും പ്രതീക്ഷിക്കുന്നത്. പ്രസ്തുത റിക്രൂട്ട്മെന്റിന്റെ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടാണ് ഏജന്‍സികളെ ക്ഷണിക്കുന്നത്. 

എൻഎംസി റജിസ്ട്രേഷൻ പ്രക്രിയയിലുടനീളമുളള പിന്തുണയും ഉപദേശവും, ഡോക്യുമെന്റേഷൻ, CBT, OSCE എന്നിവയുൾപ്പെടെ എൻഎംസി ടെസ്റ്റ് ഓഫ് കോംപിറ്റൻസ് (ToC) യ്ക്കുള്ള പരിശീലനവും പ്രിപ്പറേറ്ററി സെഷനുകളും, എൻഎംസിയുമായുള്ള ലെയ്സനിങ്, വിദേശ കറൻസിയിൽ ആവശ്യമായ ഫീസ് അടയ്ക്കുന്നതിനുള്ള സഹായം, ആവശ്യമെങ്കിൽ അപ്പീലുകളിലും റീസബ്മിഷനുളള സഹായം, റജിസ്ട്രേഷന് ശേഷമുള്ളവയും ഉള്‍പ്പെടെ സമഗ്രസേവനം ലഭ്യമാക്കുന്നതും മികച്ച ട്രാക്ക് റെക്കോഡും യോഗ്യരായ ജീവനക്കാരും ഉളളതാകണം ഏജന്‍സികള്‍. 

ADVERTISEMENT

യോഗ്യതകളുളള ഏജന്‍സികള്‍ ജൂണ്‍ 29 ന് മുൻപായി അപേക്ഷ നല്‍കണമെന്ന് നോര്‍ക്ക റൂട്ട്സ് സിഇഒ അജിത് കോളശ്ശേരി അറിയിച്ചു. അനുഭവവും വൈദഗ്ധ്യം ഉൾപ്പെടെയുളള കമ്പനിയുടെ പ്രൊഫൈൽ, വാഗ്ദാനം ചെയ്യുന്ന സേവനങ്ങളുടെ വിശദമായ വിവരണം, ക്ലയന്റുകളിൽ നിന്നുള്ള റഫറൻസുകൾ എന്നിവ സഹിതം rcrtment.norka@kerala.gov.in എന്ന ഇ-മെയില്‍ ഐഡിയിലേയ്ക്ക് അപേക്ഷ നല്‍കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ 0471-2770500 (പ്രവൃത്തി ദിനങ്ങളിൽ-ഓഫിസ് സമയത്ത്) ഫോണ്‍നമ്പര്‍ മുഖേനയും www.norkaroots.org വെബ്ബ്സൈറ്റില്‍ നിന്നും ലഭിക്കും.  

അപേക്ഷകളില്‍ നിന്നും ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്ന ഏജൻസികളെ കൂടുതൽ ചർച്ചകൾക്കായി ക്ഷണിക്കും. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് വ്യവസ്ഥാപിതവും നിയമപരവും, സുരക്ഷിതവുമായ വിദേശതൊഴില്‍ കുടിയേറ്റത്തിന് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ അംഗീകാരമുളള (എമിഗ്രഷന്‍ ആക്ട് 1983 പ്രകാരം) രാജ്യാന്തര റിക്രൂട്ട്‌മെന്റ് ലൈസന്‍സുളള (REC.LICENCE NUMBER: B-549/KER/COM/1000+/05/8760/2011) ഏജന്‍സികൂടിയാണെന്ന് അജിത് കോളശ്ശേരി പറഞ്ഞു.

English Summary:

UK Nursing Recruitment: NORKA Roots invites application from agencies - Deadline June 29