കൗണ്ടി ലീഷിലുള്ള ഇന്ത്യക്കാരുടെ കൂട്ടായ്മയായ ഇന്ത്യന്‍ കള്‍ച്ചറല്‍ കമ്മ്യൂണിറ്റി ലീഷ് (ഐ സി സി എല്‍) സംഘടിപ്പിക്കുന്ന മിഡ്‌ലാന്‍ഡ് ഫെസ്റ്റ് ഉത്സവ് - 2024 ന് റാത്ത്‌ലീഗ് ജിഎഎ ഗ്രൗണ്ടില്‍ ജൂലൈ 27 അരങ്ങേറുമെന്ന് ഐസിസിഎല്‍ പ്രസിഡന്റ് പ്രീത ജോഷി, സെക്രട്ടറി ബിജു ജോസഫ്, ട്രഷറര്‍ വിനോദ് കെ.എസ്. എന്നിവര്‍ അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പോര്‍ട്ട്‌ലീഷ് ∙ കൗണ്ടി ലീഷിലുള്ള ഇന്ത്യക്കാരുടെ കൂട്ടായ്മയായ ഇന്ത്യന്‍ കള്‍ച്ചറല്‍ കമ്മ്യൂണിറ്റി ലീഷ് (ഐ സി സി എല്‍) സംഘടിപ്പിക്കുന്ന മിഡ്‌ലാന്‍ഡ് ഫെസ്റ്റ് ഉത്സവ് - 2024 ന് റാത്ത്‌ലീഗ് ജിഎഎ ഗ്രൗണ്ടില്‍ ജൂലൈ 27 അരങ്ങേറുമെന്ന് ഐസിസിഎല്‍ പ്രസിഡന്റ് പ്രീത ജോഷി, സെക്രട്ടറി ബിജു ജോസഫ്, ട്രഷറര്‍ വിനോദ് കെ.എസ്. എന്നിവര്‍ അറിയിച്ചു.

രാവിലെ 11 ന് രാഷ്ട്രീയ, സാംസ്‌കാരിക നായകന്‍മാര്‍ ഭദ്രദീപം തെളിയിച്ച് ഉത്സവ് 2024 ഉദ്ഘാടനം ചെയ്യും. കായിക മത്സരങ്ങള്‍ പോര്‍ട്ട്‌ലീഷ് ഗാര്‍ഡ ഓഫിസര്‍ ഫ്ലാഗ് ഓഫ് ചെയ്യും. രാവിലെ ഒന്‍പതു മുതല്‍ രാത്രി ഒന്‍പതു വരെ നീളുന്ന കലാകായിക മേളയില്‍ വടംവലി, തിരുവാതിര, ചെണ്ടമേളം തുടങ്ങിയ വിവിധ ഇനങ്ങളില്‍ മത്സരങ്ങളുണ്ട്. എല്‍സണ്‍ സോളമൻ അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക്, കുമ്പളം നോര്‍ത്തിന്റെ സംഗീതവിരുന്ന്, ദര്‍ശന്റെ ചടുലതാളത്തിലുള്ള ഡിജെ എന്നിവയും മിഡ്‌ലാന്‍ഡ് ഫെസിറ്റിനെ വേറിട്ടതാക്കും. പ്രതിഭാധനരായ നര്‍ത്തകരെ അണിനിരത്തി മുദ്ര ആര്‍ട്ട്‌സും, കുച്ചിപ്പുടിയുമായി ക്ലാസിക്കല്‍ നൃത്തരംഗത്തെ അതുല്യ പ്രതിഭയായ സപ്ത രാമന്‍ നമ്പൂതിരിയുടെ സപ്തസ്വര നൃത്തസംഘവും വേദിയിലെത്തും.

ADVERTISEMENT

ഭക്ഷണപ്രേമികള്‍ക്കായി രൂചിവൈവിധ്യങ്ങളുടെ രസക്കൂട്ടുകളൊരുക്കി ഇന്ത്യന്‍, ഐറീഷ്, ആഫ്രിക്കന്‍ വിഭവങ്ങള്‍ വിളമ്പുന്ന ഭക്ഷണശാലകള്‍ മിഡ്‌ലാന്‍ഡ് ഫെസ്റ്റിന്റെ പ്രത്യേകതയാണ്. കൂടാതെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന വിനോദപരിപാടികളും കൗതുകകാഴ്ച്ചകളും ഒരുക്കിയിട്ടുണ്ട്. മേളയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്. അതോടൊപ്പം മിതമായ നിരക്കില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആഘോഷങ്ങള്‍ക്കൊപ്പം നറുക്കെടുപ്പ് വിജയികള്‍ക്ക് ഐഫോണ്‍ 15 പ്രോ, സംസംഗ് സ്മാര്‍ട്ട് ഫോണ്‍, ടാബ്‌ലറ്റ്, സ്മാര്‍ട്ട് വാച്ച് എന്നീ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. റിയല്‍എസ്‌റ്റേറ്റ് രംഗത്തെ പ്രമുഖരായ ഹ്യും ഓക്ഷ്‌ണേഴ്‌സ്, സാന്‍ഡ് വുഡ് പോര്‍ട്ട്‌ലീഷ് എന്നിവരാണ് മേളയുടെ പ്രധാന സ്‌പോണ്‍സര്‍മാര്‍. ബ്ലൂചിപ്പ് ടൈല്‍സ്, കവര്‍ ഇന്‍ എ ക്ലിക്ക്.

ഐഇ, ടൊയോട്ട താല എന്നിവരാണ് കോ സ്‌പോണ്‍സേഴ്‌സ്. മിഡ്‌ലാന്‍ഡ് സ്‌പൈസസ് പോര്‍ട്ട്‌ലീഷ്, ഐഡിയല്‍ സൊല്യൂഷന്‍സ്, ബ്ലൂ സ്‌കൈ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഫിനാന്‍ഷ്യല്‍ ലൈഫ്, മെറിഡിയന്‍ ട്രാവല്‍ വേള്‍ഡ്, കോണ്‍ഫിഡന്റ് ട്രാവല്‍, ഇബിഎസ്, നേച്ചര്‍ ഫ്രെഷ്, കെയര്‍ഡെന്റ്, ഐആര്‍എല്‍ഡി പാസ്‌പോര്‍ട്ട് ആന്‍ഡ് വിസ സര്‍വീസസ്, സ്‌പൈസ് ബസാര്‍ മുള്ളിംഗര്‍, കഫെ ഡി ലീഷ്, റീഗന്‍ ഫാര്‍മസി എന്നിവരാണ് മറ്റ് സ്‌പോണ്‍സര്‍മാര്‍. ലൊക്കേഷന്‍ : ജിഎഎ ക്ലബ് റാത്ത്്ലീഗ്, പോര്‍ട്ട്‌ലീഷ്. എയര്‍കോഡ് : ആര്‍32 വൈ160. (എം7 എക്‌സിറ്റ് 16 ല്‍ നിന്നും മൂന്ന് മിനിട്ട് മാത്രം). അയര്‍ലന്‍ഡിന്റെ വിവിധഭാഗങ്ങളിലുള്ള ഇന്ത്യക്കാരെ വിശേഷിച്ചും മലയാളികളെ മിഡ്‌ലാന്‍ഡ് ഫെസ്റ്റ് ഉത്സവ് -2024 ലേക്ക് ഹാര്‍ദമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രീത - 0899612283, ബിജു - 0877695877, വിനോദ് - 0876282220, റൂബെന്‍ - 0892540535.

English Summary:

Midland Fest Utsav 2024