അയര്‍ലൻഡിൽ പ്രസവത്തെ തുടർന്ന് മരിച്ച സ്റ്റെഫി ബൈജുവിന്റെ പൊതുദർശനം ഇന്ന്; ഐറിഷ് സമൂഹം അന്ത്യാഞ്ജലിയേകും
ഡബ്ലിൻ/ലിമെറിക്ക്∙ അയർലൻഡിൽ പ്രസവത്തെ തുടർന്ന് മരിച്ച മലയാളി നഴ്സും വയനാട് സുൽത്താൻ ബത്തേരി ചീരാൽ സ്വദേശിനിയുമായ സ്റ്റെഫി ബൈജുവിന്റെ (35) പൊതുദർശനം ഇന്ന് നടക്കും. പൊതുദർശന ശുശ്രൂഷകളുടെ ആദ്യഭാഗം ഇന്ന് വൈകുന്നേരം 5 ന് കൗണ്ടി കെറിയിലെ ട്രെലിയില്‍ വച്ചാണ് നടക്കുക. ട്രെലിയിലെ മക് ഗെല്ലിഗോട്ടിന്റെ

ഡബ്ലിൻ/ലിമെറിക്ക്∙ അയർലൻഡിൽ പ്രസവത്തെ തുടർന്ന് മരിച്ച മലയാളി നഴ്സും വയനാട് സുൽത്താൻ ബത്തേരി ചീരാൽ സ്വദേശിനിയുമായ സ്റ്റെഫി ബൈജുവിന്റെ (35) പൊതുദർശനം ഇന്ന് നടക്കും. പൊതുദർശന ശുശ്രൂഷകളുടെ ആദ്യഭാഗം ഇന്ന് വൈകുന്നേരം 5 ന് കൗണ്ടി കെറിയിലെ ട്രെലിയില്‍ വച്ചാണ് നടക്കുക. ട്രെലിയിലെ മക് ഗെല്ലിഗോട്ടിന്റെ ഫ്യൂണറല്‍ ഹോമില്‍ നടക്കുന്ന ശുശ്രൂഷകൾക്ക് കോർക്ക് ഹോളി ട്രിനിറ്റി ഇന്ത്യൻ ഓര്‍ത്തഡോക്‌സ് ചർച്ച് വികാരി ഫാ. മാത്യു കെ. മാത്യുവും മറ്റു വൈദീകരും കാർമികത്വം വഹിക്കും തുടര്‍ന്ന് 6 മുതൽ 8 വരെ സ്റ്റെഫിയുടെ മൃതദേഹം പൊതു ദര്‍ശനത്തിനായി വയ്ക്കും. സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ഉൾപ്പടെ ഐറിഷ് മലയാളി സമൂഹത്തിലെ എല്ലാവർക്കും അന്ത്യാഞ്ജലി അർപ്പിക്കാനുള്ള ക്രമീകരങ്ങൾ ഒരുക്കിയിട്ടുണ്ട്.
ജൂൺ 21 ന് കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വച്ചാണ് സ്റ്റെഫി മരിച്ചത്. രണ്ടാമത്തെ ആൺകുട്ടിക്ക് ജന്മം നൽകി മണിക്കൂറുകൾക്ക് ശേഷം ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. നവജാത ശിശു സുഖമായിരിക്കുന്നു. കെറി ജനറൽ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സായിരുന്നു സ്റ്റെഫി ബൈജു. കൗണ്ടി ലിമെറിക്കിലെ ആബിഫിൽ ടൗണിലാണ് സ്റ്റെഫിയും കുടുംബവും താമസിച്ചിരുന്നത്. ഭർത്താവ് ചീരാൽ കരുവാലിക്കുന്ന് കരവട്ടത്തിൻകര ബൈജു സ്കറിയ. ജോഹാനും ജുവാനുമാണ് മക്കൾ. സ്റ്റെഫിയുടെ മാതാപിതാക്കളായ കിഴക്കേക്കുന്നത്ത് ഔസേപ്പും എൽസിയും ഇപ്പോൾ അയർലൻഡിലുണ്ട്.
സ്റ്റെഫിയുടെ സംസ്‌കാര ചിലവുകള്‍ക്കും കുടുംബത്തെ പിന്തുണയ്ക്കുന്നതിനുമായി ആരംഭിച്ച ധനസമാഹരണത്തില്‍ ഐറിഷ് സമൂഹവും ഐറിഷ് ഇന്ത്യന്‍ കമ്യൂണിറ്റിയും സജീവമായി സഹകരിച്ചിരുന്നു. ഇന്ന് ഉച്ചവരെ 2,699 പേരിൽ നിന്നും 79,094 യൂറോയാണ് ലഭ്യമായത്. ചിലവുകൾക്ക് ശേഷം ബാക്കി വരുന്ന തുക സ്റ്റെഫിയുടെ ആശ്രിതർക്ക് കൈമാറും. അതിനിടെ സിസേറിയന്‍ മരണം സംബന്ധിച്ച എച്ച്എസ്ഇയുടെ തുടര്‍നടപടികള്‍ക്കായി കൊറോണറെ അറിയിച്ചിട്ടുണ്ടെന്ന് കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ വക്താവ് പറഞ്ഞു. ഇതിനെക്കുറിച്ച് എക്സ്റ്റേണല്‍ റിവ്യു നടത്തും. അയര്‍ലൻഡിലെ നിയമമനുസരിച്ച് ഇത് നിര്‍ബന്ധമാണ്. ദാരുണമായ സംഭവത്തില്‍ സ്റ്റെഫിയുടെ കുടുംബത്തെ ആശുപത്രി മാനേജ്‌മെന്റ് അനുശോചനം അറിയിച്ചു.
കെറി ഇന്ത്യന്‍ അസോസിയേഷൻ, കെറി ജനറല്‍ ഹോസ്പിറ്റല്‍ മാനേജ്മെന്റ്, ലിമെറിക്ക് സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് എന്നിവയാണ് പൊതുദർശന ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. സംസ്കാരം പിന്നീട് ബത്തേരി സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ നടക്കും.