ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ വസതിയിൽ അതിക്രമിച്ച് കടന്ന നാലുപേർ അറസ്റ്റിൽ
ലണ്ടൻ ∙ ബ്രിട്ടിഷ് പ്രധാനമന്ത്രിയും കൺസർവേറ്റീവ് പാർട്ടി നേതാവുമായ ഋഷി സുനകിന്റെ വസതിയിൽ അതിക്രമിച്ച് കടന്നതിന് നാല് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് സ്ഥിരീകരിച്ചു. ജാപ്പനീസ് സന്ദർശനത്തോടനുബന്ധിച്ച് ലണ്ടനിൽ നടന്ന പരിപാടികളിൽ ഋഷി സുനക് പങ്കെടുക്കുമ്പോഴാണ് നോർത്ത് യോർക്ക്ഷെയറിലെ കിർബി സിഗ്സ്റ്റണിലെ ഋഷി

ലണ്ടൻ ∙ ബ്രിട്ടിഷ് പ്രധാനമന്ത്രിയും കൺസർവേറ്റീവ് പാർട്ടി നേതാവുമായ ഋഷി സുനകിന്റെ വസതിയിൽ അതിക്രമിച്ച് കടന്നതിന് നാല് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് സ്ഥിരീകരിച്ചു. ജാപ്പനീസ് സന്ദർശനത്തോടനുബന്ധിച്ച് ലണ്ടനിൽ നടന്ന പരിപാടിയിൽ ഋഷി സുനക് പങ്കെടുക്കുമ്പോഴാണ് നോർത്ത് യോർക്ക്ഷെയറിലെ കിർബി സിഗ്സ്റ്റണിലെ ഋഷി സുനകിന്റെ വീട്ടിൽ അതിക്രമം നടന്നത്. ഗ്രൗണ്ടിൽ പ്രവേശിച്ച് ഒരു മിനിറ്റിനുള്ളിൽ നാല് പേരെയും കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു.
യൂത്ത് ഡിമാൻഡ് എന്ന ഗ്രൂപ്പിൽപ്പെട്ടവരാണ് അറസ്റ്റിലായത്. ബ്രിട്ടിഷ സർക്കാർ ഇസ്രായേലിന് മേൽ ആയുധ ഉപരോധമേർപ്പെടുത്തുന്നതിന് എതിരായും പുതിയ എണ്ണ, വാതക ലൈസൻസുകൾ നിറുത്തണമെന്നും ആവശ്യപ്പെടുന്ന ഒരു കൂട്ടം യുവാക്കൾ എന്നാണ് യൂത്ത് ഡിമാൻഡ് സ്വയം വിശേഷിപ്പിക്കുന്നത്. അറസ്റ്റിലായവരിൽ മൂന്ന് പേർ പ്രകടനത്തിൽ പങ്കെടുത്തിരുന്നുവെന്നും നാലാമൻ ഒരു സ്വതന്ത്ര ഫോട്ടോഗ്രഫറാണെന്നും ഗ്രൂപ്പിന്റെ വക്താവ് പറഞ്ഞു.
ലണ്ടനിൽ നിന്നുള്ള 52 വയസ്സുകാരൻ, ബോൾട്ടനിൽ നിന്നുള്ള 43 കാരൻ, മാഞ്ചസ്റ്ററിൽ നിന്നുള്ള 21 വയസ്സുകാരൻ, ചിചെസ്റ്ററിൽ നിന്നുള്ള 20 വയസ്സുകാരൻ എന്നിവരാണ് അറസ്റ്റിലായവർ. ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിൽ തന്നെ തുടരുകയാണ് ഇവർ.