ജര്‍മനിയുടെ പുതിയ പൗരത്വ നിയമം പ്രാബല്യത്തിൽ; ഇനി 5 വര്‍ഷം കൊണ്ട് ജര്‍മന്‍ പൗരത്വം ലഭിക്കും
ബര്‍ലിന്‍ ∙ ജര്‍മനിയുടെ പുതിയ പൗരത്വ പരിഷ്കാര നിയമം പ്രാബല്യത്തിൽ. ജർമനിയിൽ താമസിക്കുന്ന വിദേശികൾക്ക് കൂടുതൽ വേഗത്തിലും യഥാർത്ഥ പൗരത്വം ഉപേക്ഷിക്കാതെയും ജര്‍മൻ പൗരത്വം നേടാനാകും. പൗരത്വം ലഭിക്കാനുള്ള നടപടിക്രമങ്ങളും അതിന്റെ കാലയളവും ലഘൂകരിച്ചാണ് പുതിയ നിയമം പ്രാബല്യത്തിയായിരിക്കുന്നത്. ജര്‍മൻ

ബര്‍ലിന്‍ ∙ ജര്‍മനിയുടെ പുതിയ പൗരത്വ പരിഷ്കാര നിയമം പ്രാബല്യത്തിൽ. ജർമനിയിൽ താമസിക്കുന്ന വിദേശികൾക്ക് കൂടുതൽ വേഗത്തിലും യഥാർത്ഥ പൗരത്വം ഉപേക്ഷിക്കാതെയും ജര്‍മൻ പൗരത്വം നേടാനാകും. പൗരത്വം ലഭിക്കാനുള്ള നടപടിക്രമങ്ങളും അതിന്റെ കാലയളവും ലഘൂകരിച്ചാണ് പുതിയ നിയമം പ്രാബല്യത്തിയായിരിക്കുന്നത്. ജര്‍മൻ സർക്കാർ ആവിഷ്ക്കരിച്ച പുതിയ പൗരത്വ പരിഷ്കാരങ്ങള്‍ 2024 ജൂണ്‍ 27 മുതലാണ് പ്രാബല്യത്തില്‍ വന്നത്.
പുതിയ പൗരത്വ നിയമം ജര്‍മനിയിലെ വിദേശികൾക്ക് ഒന്നിലധികം പൗരത്വങ്ങൾ നിലനിർത്തിക്കൊണ്ട് തന്നെ ജര്‍മൻ പൗരത്വത്തിന് അപേക്ഷിക്കാൻ അനുമതി നൽകുന്നു. ജര്‍മൻ പൗരത്വം നേടുമ്പോൾ സ്വദേശിവൽക്കരണത്തിനുള്ള അപേക്ഷകർ അവരുടെ മുൻ പൗരത്വം ഉപേക്ഷിക്കേണ്ടതില്ല.
പുതിയ നിയമപ്രകാരം, സ്വദേശിവൽക്കരണ അപേക്ഷകർക്ക് ഇപ്പോൾ ജര്‍മൻ പൗരത്വം കൂടുതൽ വേഗത്തിൽ ലഭിക്കും. ജര്‍മനിയിൽ അഞ്ച് വർഷം നിയമപരമായ താമസത്തിന് ശേഷം വിദേശികൾക്ക് പൗരത്വത്തിന് അപേക്ഷിക്കാം. മുൻപ് ഇത് എട്ട് വർഷമായിരുന്നു.
ജര്‍മൻ പൗരന്മാരെ വിവാഹം കഴിച്ച വിദേശികൾക്ക്, ജര്‍മൻ പൗരത്വത്തിന് അപേക്ഷിക്കാനുള്ള കാത്തിരിപ്പ് കാലയളവ് നാല് വർഷമായി കുറച്ചു. മികച്ച തൊഴിൽ പ്രകടനം കാണിക്കുന്ന, സന്നദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന, സാമ്പത്തികമായി സ്വയം പിന്തുണയുള്ള, ജര്‍മൻ ഭാഷ ഉയർന്ന പ്രാവീണ്യത്തിൽ സംസാരിക്കുന്ന ആളുകൾക്ക്, സ്വദേശിവൽക്കരണ കാലയളവ് മൂന്ന് വർഷമായി ചുരുക്കി.
ജര്‍മനിയിൽ വിദേശ മാതാപിതാക്കൾക്ക് ജനിച്ച കുട്ടികൾക്ക് അവരുടെ മാതാപിതാക്കളുടെ പൗരത്വം നിലനിർത്തിക്കൊണ്ട് ജര്‍മൻ പൗരത്വം നേടാം. കുറഞ്ഞത് ഒരു രക്ഷകര്‍ത്താവെങ്കിലും അഞ്ച് വര്‍ഷത്തിലേറെയായി ജര്‍മനിയില്‍ നിയമപരമായി താമസിക്കുകയും സ്ഥിരതാമസമുള്ളവരുമാണെങ്കില്‍ കുട്ടിക്ക് പൗരത്വം ലഭിക്കും. ജര്‍മൻ പൗരത്വ പരീക്ഷയിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
പുതിയ നിയമമനുസരിച്ച് 1960 കളിൽ പശ്ചിമ ജര്‍മനിയിലേക്ക് വ്യവസായത്തിൽ ജോലി ചെയ്യാൻ പോയ തുർക്കിയിലെ പൗരന്മാർ ഉൾപ്പെടുന്ന അതിഥി തൊഴിലാളി തലമുറയ്ക്ക് ഇനി പൗരത്വ പരിശോധന ആവശ്യമില്ല. ഈ വിഭാഗത്തിലുള്ള വിദേശികൾ ജര്‍മൻ ഭാഷയിൽ വൈദഗ്ധ്യം പ്രകടമാക്കിയാൽ പൗരത്വം ലഭിക്കും.
പുതിയ നിയമം രാജ്യത്തിലെ വൈവിധ്യമാര്‍ന്ന സമൂഹത്തോട് നീതി പുലര്‍ത്തുന്നു എന്നാണ് ഫെഡറല്‍ ആഭ്യന്തര മന്ത്രി നാന്‍സി ഫൈസര്‍ പറയുന്നത്. എന്നാല്‍ ജര്‍മന്‍ പൗരത്വം നൽകുന്നത് രാജ്യത്തിന്റെ വിലകുറയ്ക്കുമെന്ന് പ്രതിപക്ഷ പാര്‍ട്ടികൾ പറഞ്ഞു. അടുത്ത വര്‍ഷം തിരഞ്ഞെടുക്കപ്പെട്ടാല്‍ പരിഷ്കാരം അസാധുവാക്കുമെന്നും പ്രതിപക്ഷം അറിയിച്ചു.