ജര്‍മനിയില്‍ വലിയ പെരുന്നാള്‍ ആഘോഷം നടത്തി
ഫ്രാങ്ക്ഫര്‍ട്ട്∙ കലാസാംസ്ക്കാരിക പുരോഗതിക്കും മലയാളി മുസ്ളിം കമ്മ്യൂണിറ്റി പ്രവര്‍ത്തനങ്ങള്‍ക്കുമായി ജര്‍മനിയിലെ പ്രവാസികളായ മലയാളികള്‍ 2014-ല്‍ രൂപംകൊടുത്ത കൂട്ടായ്മയാണ് "അക്കരകാഴ്ചകള്‍". വര്‍ഷത്തില്‍ രണ്ട് പെരുന്നാള്‍ ദിനങ്ങളില്‍ ജര്‍മനിയിലെ വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തകര്‍ സമ്മേളിച്ച്

ഫ്രാങ്ക്ഫര്‍ട്ട് ∙ കലാസാംസ്ക്കാരിക പുരോഗതിക്കും മലയാളി മുസ്ളിം കമ്മ്യൂണിറ്റി പ്രവര്‍ത്തനങ്ങള്‍ക്കുമായി ജര്‍മനിയിലെ പ്രവാസികളായ മലയാളികള്‍ 2014-ല്‍ രൂപംകൊടുത്ത കൂട്ടായ്മയാണ് "അക്കരകാഴ്ചകള്‍". വര്‍ഷത്തില്‍ രണ്ട് പെരുന്നാള്‍ ദിനങ്ങളില്‍ ജര്‍മനിയിലെ വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തകര്‍ സമ്മേളിച്ച് സന്തോഷ സൗഹൃദങ്ങള്‍ പങ്കുവെയ്ക്കും.
ഈ വര്‍ഷത്തെ ഈദുല്‍ അള്ഹാ ആഘോഷം ജര്‍മനിയിലെ ബാഡ് മെര്‍ഗെന്ററ്ഹൈയിമില്‍ സംഘടിപ്പിച്ചു. ജൂണ്‍ 20 ശനിയാഴ്ച നടന്ന ഈദ് ഫാമിലി മീറ്റില്‍ ജര്‍മനിയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും മുന്നൂറോളം പേര്‍ പങ്കെടുത്തു.
രാവിലെ ആരംഭിച്ച പരിപാടിയുടെ ഉദ്ഘാടനം ജര്‍മനിയിലെ സീനിയര്‍ പ്രവാസി ഇസ്മായില്‍ ഇല്ലത്, മുഖ്യപ്രഭാഷണം ഡോ. അജാക്സ് മുഹമ്മദ് നിര്‍വഹിച്ചു. ഇടുക്കി ജില്ലാ മുസ്ളിംലീഗ് പ്രസിഡന്‍റ് കെ എം എ ഷുക്കുര്‍ ഈദ് സന്ദേശം നല്‍കി. പ്രോഗ്രാം കണ്‍വീനേഴ്സ് സഫീര്‍ അബ്ദുല്‍ വാഹിദ്, ജാഫര്‍ കറുത്തേടത്ത്, നൗഫല്‍ താപ്പി തുടങ്ങിയര്‍ കൂട്ടായ്മയുടെ റിപ്പോര്‍ട്ടും ഭാവി പ്രവര്‍ത്തനങ്ങളും വിശദീകരിച്ചു. കുട്ടികളുടെയും, മുതിര്‍ന്നവരുടെയും വിവിധയിനം കലാപരിപാടികള്‍, ചര്‍ച്ചകള്‍ സാംസ്ക്കാരിക സമ്മേളനം എന്നിവയും നടന്നു.പ്രോഗ്രാമിന്റെ ഭാഗമായി ബ്രേക്ക്ഔട്ട് സെഷന്‍സും സംഘടിപ്പിച്ചിരുന്നു.
1) കരിയര്‍ ഡെവലെപ്മെന്റ് : സഫീര്‍, ഡോ. അലി കൂനാരി, റസീന, ഷാഹിദ്
2) ഹലാല്‍ നിക്ഷേപം : റൗഫ്, ഡോ. റിയാസ്, ഷുമൈസ്, ബെന്‍സീര്‍
3) ജര്‍മ്മനി സ്ററാര്‍ട്ടപ്പ് : മഹിന്‍ഷ, ഡോ. അജാക്സ്, ഷൈന്‍, അഫ്സല്‍, സബീന്‍
4) കമ്മ്യൂണിറ്റി എംപവര്‍മെന്റ് : ജാഫര്‍, ഹനീഫ്, നൗഫല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.