വെയർഹൗസ് ജോലിക്കിടയിലുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു; റെയ്ഗൻ യുകെയിലെത്തിയത് 5 മാസം മുൻപ്
അഞ്ച് മാസം മുൻപ് മാത്രം യുകെയിലെത്തിയ മലയാളി യുവാവിന് യുകെയിൽ വെയർഹൗസ് ജോലിക്കിടയിലുണ്ടായ അപകടത്തിൽ ജീവൻ നഷ്ടമായി.

ലണ്ടൻ ∙ അഞ്ച് മാസം മുൻപ് മാത്രം യുകെയിലെത്തിയ മലയാളി യുവാവിന് യുകെയിൽ വെയർഹൗസ് ജോലിക്കിടയിലുണ്ടായ അപകടത്തിൽ ജീവൻ നഷ്ടമായി. ഇന്നലെ ഉച്ചയോടെ ബെഡ്‌ഫോര്‍ഡിലെ വെയര്‍ ഹൗസില്‍ ജോലിക്കിടെ ഉണ്ടായ അപകടത്തിലാണ് കാലടി സ്വദേശിയായ റെയ്ഗൻ ജോസ് മരിച്ചത്. അപകടത്തില്‍ റെയ്ഗന് ഒപ്പം നേപ്പാള്‍ സ്വദേശിയായ യുവാവും മരിച്ചു എന്നാണ് ലഭ്യമാകുന്ന വിവരം.
ഭാമുള്ളരവസ്തു വീണുണ്ടായ അപകടത്തിലാണ് ഇരുവർക്കും മരണം സംഭവിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം. ബെഡ്ഫോർഡ് എൻഎച്ച്എസ് ആശുപത്രിയിൽ നഴ്സായ സ്റ്റീനയാണ് ഭാര്യ. ഏക മകൾ ഇവാ. കാലടി കൊറ്റമം മണവാളന്‍ ജോസ്, റീത്ത എന്നിവരാണ് മാതാപിതാക്കൾ. മൃതദേഹം ബെഡ്‌ഫോര്‍ഡ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.