യുകെയിലെ പാർലമെന്‍റ് തിരഞ്ഞെടുപ്പ് ഇത്തവണ തിരുവല്ലക്കാർക്കും പ്രിയപ്പെട്ടതാണ്.

യുകെയിലെ പാർലമെന്‍റ് തിരഞ്ഞെടുപ്പ് ഇത്തവണ തിരുവല്ലക്കാർക്കും പ്രിയപ്പെട്ടതാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുകെയിലെ പാർലമെന്‍റ് തിരഞ്ഞെടുപ്പ് ഇത്തവണ തിരുവല്ലക്കാർക്കും പ്രിയപ്പെട്ടതാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോൾട്ടൻ ∙ യുകെയിലെ പാർലമെന്‍റ് തിരഞ്ഞെടുപ്പ് ഇത്തവണ തിരുവല്ലക്കാർക്കും പ്രിയപ്പെട്ടതാണ്. കാരണം ബോൾട്ടൻ പട്ടണത്തെ പ്രതിനിധീകരിച്ച് പാർലമെന്‍റിലേക്ക് മത്സരിക്കുന്ന ഫിലിപ്പ് കൊച്ചിട്ടി തിരുവല്ലയിലെ തിരുമൂലപ്പുറം ഐരൂപ്പറമ്പിൽ കുടുംബാംഗമാണ്.  'ബോൾട്ടൻ സൗത്ത് & വാക്ഡൻ' മണ്ഡലത്തിൽ നിന്നും 'ഗ്രീൻ പാർട്ടി'യുടെ സ്ഥാനാർഥിയായാണ് ഫിലിപ്പ് കൊച്ചിട്ടി ജനവിധി തേടുന്നത്. അറുപതിനായിരത്തോളം വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. ജൂലൈ നാലിനാണ് വോട്ടെടുപ്പ്. 

യുകെയിൽ പൊതുരംഗത്ത് സജീവമായ  ഫിലിപ്പ് കൊച്ചിട്ടിയുടെ കന്നിയങ്കമാണ്. 2003ലാണ് ഫിലിപ്പ് യുകെയിലേക്ക് കുടിയേറുന്നത്. അതിന് മുൻപ് 25 വർഷം മുംബൈയിലുള്ള ഫ്രഞ്ച് എംബസിയിൽ സേവനം അനുഷ്ഠിച്ചു. യുകെയിലെത്തിയ ഫിലപ്പ് അധ്യാപക പരിശീലനം നേടുകയും അധ്യാപന രംഗത്ത് പ്രവർത്തിച്ചു. അധ്യാപികയായി വിരമിച്ച അനില ഫിലിപ്പ് കൊച്ചിട്ടി ആണ് ഭാര്യ. ടീന, രോഹൻ എന്നിവരാണ് മക്കൾ.

ADVERTISEMENT

ബോൾട്ടൻ മലയാളി അസോസിയേഷന്‍റെ ആദ്യകാല പ്രസിഡന്‍റാണ് കൂടിയാണ്. ഫിലിപ്പ് കൊച്ചിട്ടിക്ക് ശക്തമായ മത്സരം കാഴ്ചവെയ്ക്കാൻ സാധിക്കും എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

English Summary:

Philip Kochitty is Contesting the UK Parliament Election