ബ്രിട്ടനിലെ പൊതു തിരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം അവശേഷിക്കവെ മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണനെ മുൻനിർത്തി പ്രധാനമന്ത്രി ഋഷി സുനകിന്‍റെ പ്രചാരണം.

ബ്രിട്ടനിലെ പൊതു തിരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം അവശേഷിക്കവെ മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണനെ മുൻനിർത്തി പ്രധാനമന്ത്രി ഋഷി സുനകിന്‍റെ പ്രചാരണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്രിട്ടനിലെ പൊതു തിരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം അവശേഷിക്കവെ മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണനെ മുൻനിർത്തി പ്രധാനമന്ത്രി ഋഷി സുനകിന്‍റെ പ്രചാരണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ ബ്രിട്ടനിലെ പൊതു തിരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം അവശേഷിക്കവെ മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണനെ മുൻനിർത്തി പ്രധാനമന്ത്രി ഋഷി സുനകിന്‍റെ പ്രചാരണം. ആർക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനം എടുക്കാത്ത വോട്ടര്‍മാരുടെ വോട്ട് ലക്ഷ്യമിട്ടാണ് ഈ നീക്കം. ലേബര്‍ പാര്‍ട്ടിക്ക് വന്‍ ഭൂരിപക്ഷം നല്‍കിയാല്‍ അത് ദുരന്തങ്ങളുടേതാകുമെന്നാണ് ബോറിസ് ജോൺസൻ പറഞ്ഞു.

ഋഷി സുനകുമായി യാതൊരുവിധ അഭിപ്രായ വ്യത്യാസങ്ങളും പ്രശ്നങ്ങളുമില്ല. റിഫോം പാര്‍ട്ടിയെ തുണയ്ക്കുന്ന വോട്ടര്‍മാര്‍ കീര്‍ സ്റ്റാര്‍മറെയാണ് തിരഞ്ഞെടുക്കുന്നതെന്ന് ബോറിസ് ജോണ്‍സണ്‍ ഓര്‍മ്മിപ്പിച്ചു.  മധ്യ ലണ്ടനിലെ കൺസർവേറ്റീവ് റാലിയിലാണ് ആവേശം ഉയര്‍ത്തി മുന്‍ പ്രധാനമന്ത്രി മടങ്ങിവന്നത്. റിഫോം പാര്‍ട്ടിയെ തുണയ്ക്കുന്ന വോട്ടര്‍മാര്‍ കീര്‍ സ്റ്റാര്‍മറെയാണ് തിരഞ്ഞെടുക്കുന്നതെന്ന് ബോറിസ് ജോണ്‍സണ്‍ ഓര്‍മ്മിപ്പിച്ചു.

ADVERTISEMENT

റിഫോം പാർട്ടി നേതാവ് നൈജൽ ഫരാജിന്‍റെ റഷ്യന്‍ പ്രേമം ഉയര്‍ത്തിക്കാണിക്കാനും ബോറിസ് ജോൺസൺ തയ്യാറായി. ലേബര്‍ പാര്‍ട്ടിയെ തിരഞ്ഞെടുത്താല്‍ നിര്‍ബന്ധിത സദാചാര  പ്രവര്‍ത്തനങ്ങളും അനിയന്ത്രിത ഇമിഗ്രേഷനും നേരിടേണ്ടി വരും. ഉയര്‍ന്ന ടാക്സ് അടയ്ക്കണം എന്നുള്ളവർ ലേബർ പാർട്ടിക്ക് വോട്ട് ചെയ്താല്‍ മതി. രാജ്യത്തെ സ്നേഹിക്കുന്നത് കൊണ്ടാണ് ഋഷി സുനക് വിളിച്ചപ്പോള്‍ താന്‍ വന്നത്. രാജ്യത്തിന്‍റെ ജനാധിപത്യവും സമ്പദ് വ്യവസ്ഥയും ശക്തമായി പിടിച്ചുനിര്‍ത്താനും ജിഡിപിയുടെ 2.5% പ്രതിരോധത്തിനായി ചെലവഴിക്കണമെങ്കിൽ കൺസർവേറ്റീവ് പാർട്ടിയാണ് വീണ്ടും വിജയിച്ചു വരേണ്ടതെന്നും ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി. 

അധികാരം നില നിർത്താൻ കൺസർവേറ്റീവ് പാർട്ടിയും 2007 ൽ നഷ്ടപ്പെട്ട അധികാരം തിരിച്ചു പിടിക്കാൻ ലേബർ പാർട്ടിയും ശക്തമായ മത്സരമാണ് മിക്ക പാർലമെന്‍റ് മണ്ഡലങ്ങളിലും നടത്തുന്നത്. ഇവർക്കൊപ്പം ലിബറൽ ഡെമോക്രാറ്റ്സ്, റിഫോം യുകെ, ഗ്രീൻ പാർട്ടി എന്നിവയും ചില മണ്ഡലങ്ങളിൽ ഇരു പാർട്ടികളെയും പിന്നിലാക്കുന്ന തരത്തിൽ മത്സര രംഗത്തുണ്ട്. നാളെ രാവിലെ 7 മുതൽ രാത്രി 10 വരെയാണ് തിരഞ്ഞെടുപ്പ്. വോട്ട് ഇടാനുള്ള സമയം അവസാനിക്കുമ്പോൾ തന്നെ വോട്ട് എണ്ണൽ ആരംഭിക്കും.

English Summary:

Boris Johnson Arrives in Britain to Campaign for the General Election at the Invitation of Rishi Sunak