യൂറോകപ്പിന്‍റെ ആരവത്തില്‍ അലിഞ്ഞുചേര്‍ന്ന് ജർമൻ മലയാളികൾ
യൂറോകപ്പിന്‍റെ ആരവത്തില്‍ ജര്‍മനിയിലെ മലയാളികളും അലിഞ്ഞുചേര്‍ന്നു.
യൂറോകപ്പിന്‍റെ ആരവത്തില്‍ ജര്‍മനിയിലെ മലയാളികളും അലിഞ്ഞുചേര്‍ന്നു.
യൂറോകപ്പിന്‍റെ ആരവത്തില്‍ ജര്‍മനിയിലെ മലയാളികളും അലിഞ്ഞുചേര്‍ന്നു.
ഫ്രാങ്ക്ഫര്‍ട്ട് ∙ യൂറോകപ്പിന്‍റെ ആരവത്തില്‍ ജര്‍മനിയിലെ മലയാളികളും അലിഞ്ഞുചേര്‍ന്നു. മത്സരങ്ങളുടെ പ്രവേശന ടിക്കറ്റുകള്‍ നേരത്തെ തന്നെ വിറ്റുപോയിരുന്നു. പ്രീ കാര്‍ട്ടറിലെ പോര്‍ച്ചുഗല്‍ , സ്ളോവേനിയ മത്സരത്തിൽ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ആവേശം പകരാനാണ് പോര്‍ച്ചുഗല്‍ ആരാധകരുടെ കൂടെ മലയാളികളായ ജോമോന്‍ ഫെര്‍ണാണ്ടോയും സംഘവും സ്റ്റേഡിയിലെത്തിയത്.
മത്സരം തീരുമ്പോള്‍ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നേരിട്ടൊരു കൂടിക്കാഴ്ചയ്ക്കും ഒരു സെല്‍ഫിയ്ക്കും ശ്രമിച്ചെങ്കിലുംസാധിക്കാത്തതിന്‍റെ നിരാശയിലാണ് ആറംഗ സംഘം മടങ്ങിയത്. എന്നാല്‍ സ്റ്റേഡിയിത്തിലിരുന്നു കണ്‍മുന്നിലൂടെ പന്തുമായി കുതിയ്ക്കുന്ന റോണോയെ അടുത്തു കാണാന്‍ സാധിച്ചത് ജീവിതത്തിലെ അസുലഭ മുഹൂര്‍ത്തമായി കാണുന്നതായി ലേഖകനോടു പറഞ്ഞു.
മത്സരത്തില്‍ പോര്‍ച്ചുഗലിനു ലഭിച്ച പെനാല്‍റ്റി കിക്ക് റോണോ നഷ്ടമാക്കിയതിലുള്ള സങ്കടവും അവര്‍ പറഞ്ഞു. ഫ്രാങ്ക്ഫര്‍ട്ട് അരീന സ്റേറഡിയത്തിലെ സന്തോഷക്കാഴ്ചകള്‍ നേരിട്ടുകണ്ടതിന്‍റെ ചാരിതാര്‍ത്ഥ്യത്തിലാണ് സംഘം. മല്‍സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ പോര്‍ച്ചുഗല്‍ സ്ളോവേനിയയെ(3:0) കീഴടക്കി ക്വാര്‍ട്ടറില്‍ സ്ഥാനം പിടിച്ചു.