ADVERTISEMENT

ബ്രൈറ്റൻ പവിലിയൻ ∙ തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിക്കുന്നത് ഇന്നത്തെ കാലത്ത് പുതുമയല്ല. എന്നാൽ എഐ തന്നെ ഒരു സ്ഥാനർഥിയാകുന്നത് ഒരു പുതുമയാണ്.  ഈ വർഷത്തെ ബ്രിട്ടനിലെ പൊതുതിരഞ്ഞെടുപ്പിലുമുണ്ടായിരുന്നു അത്തരമൊരു കാഴ്ച. സ്റ്റീവ് എൻഡക്കോട്ട് (59) എന്ന വ്യവസായിയുടെ എഐ അപരവ്യക്തിത്വമായിരുന്നു ‘എഐ സ്റ്റീവ്’എന്ന സ്ഥാനാർഥി. ബ്രൈറ്റൻ പവിലിയൻ എന്ന മണ്ഡലത്തിൽനിന്നും സ്വതന്ത്രനായി മത്സരം.

പക്ഷെ ഒരു എഐയെ ഞങ്ങൾക്ക് മന്ത്രിയായയി വേണ്ടെന്നാണ് ബ്രിട്ടനിലെ ജനതയുടെ തീരുമാനം. ഇത്രയും നൂതനമായ സമീപനം വോട്ടർമാരെ ആകർഷിക്കുന്നതിൽ പരാജയപ്പെട്ടു. ആകെ  179 വോട്ടുകളാണ് എഐ സ്റ്റീവ് നേടിയത്. അതായത് മൊത്തം വോട്ടുകളുടെ 0.3 ശതമാനം മാത്രം.  ബ്രൈറ്റൺ പവലിയൻ മണ്ഡലത്തിൽ 70 ശതമാനം പോളിങ് രേഖപ്പെടുത്തി, ഗ്രീൻ പാർട്ടിയുടെ സിയാൻ ബെറിയാണ് ഇക്കുറി വിജയിച്ചത്. 

വോയ്സ് ചാറ്റ് അവലംബിക്കുന്ന ഈ  എഐ ചാറ്റ്ബോട്ടിനെ തയാറാക്കിയത് സ്റ്റീവ് എൻഡക്കോട്ടിന്റെ ന്യൂറൽ വോയ്സ് എന്ന കമ്പനിയായിരുന്നു. ഒരേസമയം 10,000 സംഭാഷണങ്ങൾ വരെ കൈകാര്യം ചെയ്യാൻ എഐ സ്റ്റീവിന് കഴിയും. നിലവിലുള്ള രാഷ്ട്രീയത്തിലും ഭരണരീതികളിലും വിശ്വാസം നഷ്ടപ്പെട്ട് നീരാശനായതിനാലാണ് ഇത്തരമൊരു നീക്കത്തിന് കാരണമെന്ന് പ്രചരണ വേളയിൽ സ്റ്റീവ് പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പിൽ ജയിക്കുകയാണെങ്കിൽ എഐ അല്ല മറിച്ച് സ്റ്റീവ് തന്നെയാകും പാർലമെന്റ്  അംഗം ആകുകയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയിരുന്നു. ഇതാദ്യമായല്ല സ്റ്റീവ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും തോൽക്കുന്നതും. 2022 ൽ കൺസർവേറ്റീവ് പാർട്ടി സ്ഥാനാർഥിയായി മത്സരിച്ചിരുന്ന സ്റ്റീവ് വെറും 487 വോട്ടാണ് അന്ന് നേടിയെടുത്തത്. 

English Summary:

AI Steve failed to impress voters, securing only 179 votes in UK election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com