ബ്രിട്ടിഷ് തിരഞ്ഞെടുപ്പ്: തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഋഷി സുനക്
ലേബർ പാർട്ടിയോട് തോൽവി സമ്മതിച്ച് ഋഷി സുനക്. കീർ സ്റ്റാർമാർ നയിക്കുന്ന ലേബർ പാർട്ടി നിലവിൽ 300 സീറ്റുകളിൽ മുന്നിലാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ലണ്ടൻ ∙ ബ്രിട്ടിഷ് തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിയോട് തോൽവി സമ്മതിച്ച് ഋഷി സുനക്. വടക്കൻ ഇംഗ്ലണ്ടിലെ സ്വന്തം പാർലമെന്റ് സീറ്റ് ഉറപ്പിച്ചതിന് ശേഷം, ലേബർ പാർട്ടി നേതാവായ കെയ്ർ സ്റ്റാർമറെ ഋഷി സുനക് അഭിനന്ദിച്ചു. രാജ്യത്തിന്റെ ഭാവിയുടെ സ്ഥിരതയും വാഗ്ദാനവും ഉയർത്തിക്കാട്ടിക്കൊണ്ട്, സമാധാനപരമായ അധികാര പരിവർത്തനത്തിന് ഋഷി സുനക് ആഹ്വാനം ചെയ്തു.
യുകെ സമയം രാവിലെ 5 വരെയുള്ള കണക്കുകൾ പ്രകാരം മുഖ്യ പ്രതിപക്ഷമായ ലേബർ പാർട്ടി 332 സീറ്റ് നേടിയതായിട്ടാണ് വിവരം. കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 326 എന്ന സംഖ്യ മറികടന്നതോടെ ലേബർ പാർട്ടി അധികാരം ഉറപ്പിച്ചു. അതേസമയം ഋഷി സുനകിന്‍റെ പാർട്ടിക്ക് 61 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. അന്തിമ ഫലം ഇന്ത്യൻ സമയം രാവിലെ 11.30ന് പ്രഖ്യാപിക്കും.
തിരഞ്ഞെടുപ്പ് എക്‌സിറ്റ് പോൾ പ്രകാരം ലേബർ പാർട്ടി 410 സീറ്റുകൾ നേടുമെന്നാണ് പ്രവചിച്ചത്. 1997 ലെ ടോണി ബ്ലെയറിന്റെ വൻ വിജയത്തിന് ശേഷമുള്ള ഏറ്റവും വലിയ ഭൂരിപക്ഷമാണിത്. ലേബർ പാർട്ടി നേതാവ് കെയ്ർ സ്റ്റാർമർ പ്രധാനമന്ത്രിയാകും. ഋഷി സുനകിന്‍റെ കൺസർവേറ്റീവ് പാർട്ടിക്ക് എക്സിറ്റ് പോളിൽ 131 സീറ്റ് മാത്രമാണ് പ്രവചിക്കുന്നത്. കഴിഞ്ഞ ആറ് യുകെ തെരഞ്ഞെടുപ്പുകളിൽ, ഒരു എക്‌സിറ്റ് പോൾ മാത്രമാണ് ഫലം തെറ്റിച്ചത്.
ലിബറൽ ഡെമോക്രാറ്റ്സ്, ഗ്രീൻ പാർട്ടി, സ്കോട്ടിഷ് നാഷനൽ പാർട്ടി, ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടി, ഷിൻ ഫെയ്ൻ പാർട്ടി എന്നിവയുടെ സ്ഥാനാർഥികളും സ്വതന്ത്രരുമാണ് മത്സര രംഗത്തുണ്ടായിരുന്ന മറ്റ് പാർട്ടികൾ. രാജ്യത്തെ സാമ്പത്തിക നയങ്ങളാണ് ഈ തിരഞ്ഞടുപ്പിലെ പ്രധാന വിഷയമായി മാറിയത്.