ബ്രിട്ടന്റെ സാംസ്കാരിക സെക്രട്ടറിയായി ഇന്ത്യൻ വംശജ ലിസ നന്ദി
നിയുക്ത പ്രധാനമന്ത്രി കെയർ സ്റ്റാർമറിന്റെ മന്ത്രിസഭയിൽ ഇന്ത്യൻ വംശജയായ ലിസ നന്ദി സാംസ്കാരിക സെക്രട്ടറി. യുകെയിലെ പൊതു തിരഞ്ഞെടുപ്പിൽ വിഗൻ സീറ്റിൽ നിന്നും മത്സരിച്ച ലിസ 10,000 വോട്ടുകൾക്കാണ് എതിർ സ്ഥാനാർഥി ആൻഡി ഡോബറിനെ പരാജയപ്പെടുത്തിയത്.

ബ്രിട്ടൻ ∙ ബ്രിട്ടനിലെ കിയേർ സ്റ്റാമെർ മന്ത്രിസഭയിൽ ഇന്ത്യൻ വംശജയായ ലിസ നന്ദി സാംസ്കാരിക സെക്രട്ടറി. യുകെയിലെ പൊതു തിരഞ്ഞെടുപ്പിൽ വിഗൻ സീറ്റിൽ നിന്നും മത്സരിച്ച ലിസ 10,000 വോട്ടുകൾക്കാണ് എതിർ സ്ഥാനാർഥി ആൻഡി ഡോബറിനെ പരാജയപ്പെടുത്തിയത്.
ദീപക് നന്ദിയുടെയും ആൻ ലൂയിസ് ബയേഴ്സിനറെയും മകളായ ലിസ 2010 ലാണ് ലേബർ പാർട്ടിയുടെ എംപിയാകുന്നത്. 2020ൽ ലേബർ പാർട്ടിയുടെ മേധാവിയായിരുന്ന ജെറമി കോർബിന്റെ പിൻഗാമിയാകാനുള്ള മത്സരത്തിൽ കിയേർ സ്റ്റാമെർ, റിബേക്കാ ലോങ് ബെയ്‌ലി എന്നിവർക്ക് ശേഷം ലിസ നന്ദി മൂന്നാം സ്ഥാനത്തിലെത്തിയിരുന്നു.
ലേബർ പാർട്ടിയുടെ വൻ വിജയത്തെത്തുടർന്ന് പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്ത് മണിക്കൂറുകൾക്ക് ശേഷം സ്റ്റാമെർ ഏഞ്ചല റെയ്‌നറെ (44) ഡപ്യൂട്ടി ആയി നിയമിച്ചു. സ്റ്റാമെറിന്റെ മന്ത്രിസഭയിലെ ആദ്യത്തെ നിയമനമായിരുന്നു ഏഞ്ചലയുടേത്. യുകെയിലെ ആദ്യത്തെ വനിത ധനമന്ത്രിയായി റേച്ചൽ റീവ്സ് സ്ഥാനമേറ്റു.
രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വംശീയ വൈവിദ്ധ്യമുള്ളതും സ്ത്രീകളെ ഉൾക്കൊള്ളുന്നതുമായ മന്ത്രിസഭയാണ് സ്റ്റാമെറിന്റേത്. ഹൗസ് ഓഫ് കോമൺസിൽ ഏകദേശം 13% കറുത്ത, ഏഷ്യൻ, വംശ ന്യൂനപക്ഷ അംഗങ്ങളാണിപ്പോൾ ഉള്ളത്.