വേൾഡ് മലയാളി കൗൺസിൽ റോം പ്രൊവിൻസ് ഭാരവാഹികൾ ഇന്ത്യൻ എംബസി അധികൃതരുമായി ചർച്ച നടത്തി
റോം ∙ വേൾഡ് മലയാളി കൗൺസിൽ റോം പ്രോവിൻസ് ചെയർമാൻ ജോർജ് റപ്പായി, പ്രസിഡന്റ് ജോസ്മോൻ കമ്മട്ടിൽ എന്നിവർ റോമിലെ ഇന്ത്യൻ എംബസി

റോം ∙ വേൾഡ് മലയാളി കൗൺസിൽ റോം പ്രോവിൻസ് ചെയർമാൻ ജോർജ് റപ്പായി, പ്രസിഡന്റ് ജോസ്മോൻ കമ്മട്ടിൽ എന്നിവർ റോമിലെ ഇന്ത്യൻ എംബസി അധികാരികളുമായി പ്രവാസികളുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങളിൽ വിശദമായ ചർച്ച നടത്തി. അംബാസിഡർ വാണി റാവുവിന്റെ അസാന്നിധ്യത്തിൽ ഫസ്റ്റ് സെക്രട്ടറി സുഭാഷിണി ശങ്കരനുമായി നടത്തിയ ചർച്ചയിൽ ഒരു ഇന്ത്യൻ സ്കൂളിന്റെ ആവശ്യകത, റോമിൽനിന്ന് ആഴ്ചയിൽ രണ്ട്പ്രാവശ്യമെങ്കിലും നേരിട്ടുള്ള വിമാന സർവ്വീസ്, ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ് ഇറ്റാലിയൻ ഡ്രൈവിംഗ് ലൈസൻസ് ആയി മാറ്റി കിട്ടുന്നത് (ഇപ്പോൾ പോളണ്ട്, പോർച്ചുഗൽ, സ്ലോവാക്കിയ എന്നീ രാജ്യങ്ങളിൽ ഈ സൗകര്യം നിലവിലുണ്ട്), പാസ്പോർട്ട് പുതുക്കുന്നതിനുള്ള സൗകര്യം എന്നിവ ആവശ്യപ്പെട്ടു നിവേദനം നൽകി. ചർച്ചകൾ ഫലപ്രദമായിരുന്നുവെന്നും തുടർ നടപടികൾ ഉടൻ നടക്കുമെന്ന് പ്രീതീക്ഷിക്കുന്നതായും വേൾഡ് മലയാളി കൗൺസിൽ പ്രതിനിധികൾ പ്രത്യാശ പ്രകടിപ്പിച്ചു.