ആഗസ്റ്റ് 31 ശനിയാഴ്ച സൗത്ത് യോര്‍ക്ഷെയറിലെ ഷെഫീല്‍ഡിനു സമീപം റോഥര്‍ഹാം മാന്‍വേഴ്സ് തടാകത്തില്‍ നടക്കുന്ന 'യുക്മ ടിഫിന്‍ ബോക്സ് - കേരളാ പൂരം 2024' മത്സരവള്ളംകളിയുടെയും അനുബന്ധ കലാപരിപാടികളുടെയും ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. രാവിലെ 10ന് തന്നെ ആദ്യ മത്സരങ്ങള്‍ ആരംഭിക്കും. മത്സരങ്ങളുടെ ഇടവേളകളില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙  ആഗസ്റ്റ് 31 ശനിയാഴ്ച സൗത്ത് യോര്‍ക്ഷെയറിലെ ഷെഫീല്‍ഡിനു സമീപം റോഥര്‍ഹാം മാന്‍വേഴ്സ്  തടാകത്തില്‍ നടക്കുന്ന 'യുക്മ ടിഫിന്‍ ബോക്സ് - കേരളാ പൂരം 2024' മത്സരവള്ളംകളിയുടെയും അനുബന്ധ കലാപരിപാടികളുടെയും ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. രാവിലെ 10ന് തന്നെ ആദ്യ മത്സരങ്ങള്‍ ആരംഭിക്കും. മത്സരങ്ങളുടെ ഇടവേളകളില്‍ സ്റ്റേജില്‍ ലൈവ് കലാപരിപാടികള്‍ നടത്തപ്പെടും. ആദ്യ റൗണ്ട് മത്സരങ്ങള്‍ക്ക് ശേഷമായിരിക്കും ഔപചാരികമായ ഉദ്ഘാടന സമ്മേളനം നടത്തപ്പെടുന്നത്. വള്ളംകളി കാണുവാന്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേരുന്ന ആയിരങ്ങളെ വരവേല്‍ക്കാന്‍ അതിമനോഹരമായ മാന്‍വേഴ്സ് തടാകവും പരിസരങ്ങളും പൂര്‍ണ്ണ തോതില്‍ സജ്ജമായിരിക്കും. 'യുക്മ  ടിഫിന്‍ ബോക്സ് - കേരളാ പൂരം 2024' വള്ളംകളി മഹോത്സവത്തില്‍ അരങ്ങ് തകര്‍ക്കാന്‍ മെഗാ തിരുവാതിര, ഫ്യൂഷന്‍ ഡാന്‍സ്, ഫ്ലാഷ് മോബ് എന്നിവയില്‍ പങ്കെടുക്കാന്‍ രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്നായി നൂറുകണക്കിന് മലയാളി താരങ്ങളാണ് എത്തുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷവും വിജയകരമായി ഈ ഡാന്‍സ് പ്രോഗ്രാമുകള്‍ക്ക് നേതൃത്വം നല്‍കിയ യുക്‌മ ദേശീയ വൈസ് പ്രസിഡന്റ്  ലീനുമോള്‍ ചാക്കോ, ജോയിന്റ് സെക്രട്ടറി സ്മിതാ തോട്ടം എന്നിവരുടെ നേതൃത്വത്തിലാണ് ഇത്തവണയും ഇവ അണിഞ്ഞൊരുങ്ങുന്നത്.

മെഗാതിരുവാതിര, ഫ്യൂഷന്‍ ഡാന്‍സ്, ഫ്ലാഷ് മോബ് എന്നിവയില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവരുടെ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ട്. പന്ത്രണ്ട് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ഈ പരിപാടികളില്‍ പങ്കെടുക്കുവാന്‍ അവസരം ഉള്ളത്. മെഗാതിരുവാതിരയില്‍ പങ്കെടുക്കുന്ന എല്ലാവരും അന്നേ ദിവസം പതിനൊന്ന് മണിയോടെ മാന്‍വേഴ്സ്  തടാകത്തിന് സമീപമുള്ള പുല്‍ത്തകിടിയില്‍ എത്തിച്ചേരേണ്ടതാണ്. യുക്‌മയുടെ എല്ലാ റീജിയണുകളില്‍ നിന്നും താല്പര്യമുള്ളവരെ കണ്ടെത്തുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി വിപുലമായ കോര്‍ഡിനേഷന്‍ കമ്മറ്റിയും ഉണ്ടാവുന്നതാണ്. 

ADVERTISEMENT

മെഗാ തിരുവാതിര, ഫ്യൂഷന്‍ ഡാന്‍സ്, ഫ്ലാഷ് മോബ് എന്നിവയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍  റീജിയണല്‍ കോര്‍ഡിനേറ്റേഴ്‌സിനെയോ, ദേശീയ തലത്തില്‍ ചുമതലയുള്ള നാഷണല്‍ വൈസ് പ്രസിഡന്റ് ലീനുമോള്‍ ചാക്കോ (07868607496), നാഷനല്‍ ജോയിന്റ് സെക്രട്ടറി സ്മിതാ തോട്ടം (07450964670) എന്നിവരെയോ ബന്ധപ്പെടാവുന്നതാണ്. 

'യുക്മ - കേരളാ പൂരം 2024' കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഡോ. ബിജു പെരിങ്ങത്തറ (ചെയര്‍മാന്‍): 07904785565, കുര്യന്‍ ജോര്‍ജ് (ചീഫ് ഓര്‍ഗനൈസര്‍): 07877348602 
അഡ്വ. എബി സെബാസ്റ്റ്യന്‍ (ജനറല്‍ കണ്‍വീനര്‍): 07702862186 എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

English Summary:

UUKMA Kerala Pooram 2024