ഈ രാജ്യങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് തൊഴിൽ വീസ വിദൂര സ്വപ്നമല്ല
തൊഴിൽ വീസ നേടുന്നതിന് വെല്ലുവിളികൾ ഉണ്ടെങ്കിലും ഇന്ത്യയുമായി ഉഭയകക്ഷി ബന്ധമോ അന്താരാഷ്ട്ര പ്രതിഭകളെ ആകർഷിക്കുന്നതിൽ അതീവ താൽപര്യമോ ഉള്ള ചില രാജ്യങ്ങൾ അവരുടെ വീസ നടപടിക്രമങ്ങൾ പരിഷ്കരിച്ചിട്ടുണ്ട്.
തൊഴിൽ വീസ നേടുന്നതിന് വെല്ലുവിളികൾ ഉണ്ടെങ്കിലും ഇന്ത്യയുമായി ഉഭയകക്ഷി ബന്ധമോ അന്താരാഷ്ട്ര പ്രതിഭകളെ ആകർഷിക്കുന്നതിൽ അതീവ താൽപര്യമോ ഉള്ള ചില രാജ്യങ്ങൾ അവരുടെ വീസ നടപടിക്രമങ്ങൾ പരിഷ്കരിച്ചിട്ടുണ്ട്.
തൊഴിൽ വീസ നേടുന്നതിന് വെല്ലുവിളികൾ ഉണ്ടെങ്കിലും ഇന്ത്യയുമായി ഉഭയകക്ഷി ബന്ധമോ അന്താരാഷ്ട്ര പ്രതിഭകളെ ആകർഷിക്കുന്നതിൽ അതീവ താൽപര്യമോ ഉള്ള ചില രാജ്യങ്ങൾ അവരുടെ വീസ നടപടിക്രമങ്ങൾ പരിഷ്കരിച്ചിട്ടുണ്ട്.
പാരിസ് ∙ സുരക്ഷിതമായ ഭാവിക്കായി പലരും വിദേശത്തേക്ക് ചേക്കേറുകയാണ്. ഉയർന്ന ശമ്പളവും കരിയർ പുരോഗതിയും വൈവിധ്യമാർന്ന സംസ്കാരങ്ങളും വിദേശത്ത് ജോലി ചെയ്യാനുള്ള ആളുകളുടെ ആഗ്രഹത്തിന് ആക്കം കൂട്ടിരിക്കുന്നു. തൊഴിൽ വീസ നേടുന്നതിന് വെല്ലുവിളികൾ ഉണ്ടെങ്കിലും ഇന്ത്യയുമായി ഉഭയകക്ഷി ബന്ധമോ രാജ്യാന്തര പ്രതിഭകളെ ആകർഷിക്കുന്നതിൽ അതീവ താൽപര്യമോ ഉള്ള ചില രാജ്യങ്ങൾ അവരുടെ വീസ നടപടിക്രമങ്ങൾ പരിഷ്കരിച്ചിട്ടുണ്ട്. ഇതുവഴി ഇന്ത്യക്കാർക്ക് വിദേശത്ത് തൊഴിൽ ചെയ്യുന്നത് കൂടുതൽ പ്രായോഗികമാക്കാൻ സാധിക്കുന്നു. നിലവിൽ വിദേശത്ത് പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് എളുപ്പത്തിൽ തൊഴിൽ വീസ ലഭിക്കാൻ സാധ്യതയുള്ള രാജ്യങ്ങൾ പരിചയപ്പെടാം.
ഫ്രാൻസ്
ദീർഘകാലത്തേക്ക് ഫ്രാൻസിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ഒരാൾക്ക് ദീർഘകാല ഫ്രാൻസ് തൊഴിൽ വീസ ആവശ്യമാണ്. തൊഴിൽ നിബന്ധനകൾക്കനുസരിച്ച് ഈ വീസ പുതുക്കുകയും ഒന്ന് മുതൽ നാല് വർഷത്തെ സാധുതയുണ്ടകും. സീനിയർ മാനേജ്‌മെന്റ്, ക്രിയേറ്റീവ് ഇൻഡസ്ട്രീസ്, ഹെൽത്ത്‌കെയർ മുതലായവയിലെ തൊഴിലാളികൾക്ക് ഈ വീസയ്ക്ക് അർഹതയുണ്ട്. ഫ്രാൻസിൽ ബിരുദാനന്തര ബിരുദം നേടുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക്, പഠനാനന്തരം 5 വർഷത്തെ തൊഴിൽ വീസ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. ഫ്രാൻസിൽ പഠിക്കുകയും താമസിക്കാൻ പദ്ധതിയിടുകയും ചെയ്യുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് തൊഴിലവസരങ്ങൾ വർധിപ്പിക്കാനാണ് ഈ സംരംഭം.
ജർമനി
ഐടി, എൻജിനീയറിങ്, ഹെൽത്ത്‌കെയർ തുടങ്ങിയ മേഖലയിൽ വൈദഗ്ധ്യമുള്ളവർക്ക് ജർമനിയിൽ ആവശ്യക്കാരേറെയാണ്. കുറഞ്ഞ പഠന ചെലവും നിരവധി തൊഴിൽ വീസ ബദലുകളുടെ ലഭ്യതയും, ഉയർന്ന യോഗ്യതയുള്ള പ്രഫഷനലുകൾക്കുള്ള ഇയു ബ്ലൂ കാർഡും ജർമനി വാഗ്ദാനം ചെയ്യുന്നു. ജർമനിയിൽ ചെലവ് കുറഞ്ഞ പൊതു സർവകലാശാലകളും ഉണ്ട്. ഇത് ഇന്ത്യൻ വിദ്യാർഥികൾക്ക് കുറഞ്ഞ നിരക്കിൽ ഉന്നത വിദ്യാഭ്യസത്തിന് അവസരമൊരുക്കുന്നു. ഇന്ത്യൻ വിദ്യാർഥികൾക്ക് ബിരുദാനന്തര ബിരുദത്തിന് ശേഷം 18 മാസം വരെ ജർമനിയിൽ താമസിക്കാവുന്നതാണ്.
അയർലൻഡ്
ചെറിയ സമ്പദ്‌വ്യവസ്ഥയായതിനാൽ അധികം ഇന്ത്യൻ വിദ്യാർഥികളെ ആകർഷിക്കാത്ത രാജ്യങ്ങളിലൊന്നാണ് അയർലൻഡ്. എന്നാൽ ഉന്നത വിദ്യാഭ്യാസത്തിനായി രാജ്യത്തേക്ക് പോകുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് ജോലി ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. ഐടി, എൻജിനീയറിങ്, ആരോഗ്യ മേഖല തുടങ്ങിയവയിൽ വൈദഗ്ധ്യമുള്ളവർക്ക് അയർലൻഡിൽ അവസരങ്ങൾ ഏറെയാണ്. പഠനം പൂർത്തിയാക്കിയതിന് ശേഷം വിദ്യാർഥികൾക്ക് ജോലി തേടുന്നതിന് രണ്ട് വർഷം വരെ അയർലണ്ടിൽ തുടരാൻ അനുവദിക്കുന്ന സ്റ്റേ ബാക്ക് വീസ രാജ്യം വാഗ്ദാനം ചെയ്യുന്നുണ്ട്. 2023-ൽ അയർലൻഡ് 30,000-ലധികം വർക്ക് പെർമിറ്റുകളാണ് നൽകിയത്. 38 ശതമാനം വർക്ക് പെർമിറ്റുകളുാണ് ഇന്ത്യൻ പൗരന്മാർ നേടിയത്.