കൊളോണ്‍∙ കഴിഞ്ഞ 41 വര്‍ഷമായി കൊളോണ്‍ മലയാളികളുടെ ഹൃദയത്തുടിപ്പായി മാറിയ കൊളോണ്‍ കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ കൊളോണ്‍ ട്രോഫിയ്ക്കു വേണ്ടി ചീട്ടുകളി മല്‍സരത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് ജോസ് പുതുശേരി അറിയിച്ചു. ജൂലൈ 21ന് (ഞായര്‍) രാവിലെ 9.45 മുതല്‍ വൈകിട്ട് 10 മണിവരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊളോണ്‍  ∙ കൊളോൺ കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ചീട്ടുകളി മത്സരത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കഴിഞ്ഞ 41 വര്‍ഷമായി നിലനിൽക്കുന്ന കൊളോണ്‍ മലയാളികളുടെ സമാജമാണ് കൊളോണ്‍ കേരള സമാജം.

ജൂലൈ 21ന് ഞായറാഴ്ച രാവിലെ 9.45 മുതല്‍ വൈകിട്ട് 10 മണിവരെ കൊളോണിലെ സെന്റ് മൗറീഷ്യസ് ദേവാലയ ഹാളിലാണ് (Pfarrsaal St.Mauritus Kirche,Alte Wipperfuerther str.53, 51065 Koeln) മത്സരങ്ങള്‍ നടക്കുന്നത്. സമാജം നടത്തുന്ന പതിനാലാമത് മത്സരമാണിത്. അന്താരാഷ്ട്ര തലത്തിലുള്‍പ്പടെ 12 ടീമാണ് ഇത്തവണ പങ്കെടുക്കുന്നത്. പങ്കെടുക്കുന്നവര്‍ക്ക് കാപ്പിയും ഉച്ചഭക്ഷണവും ഉള്‍പ്പെടെ പ്രവേശന ഫീസ് 9 യൂറോ (ടീം 27 യൂറോ) ആണ്. മത്സരത്തിൽ വിജയുകളാകുന്നവർക്ക് കൊളോണ്‍ ട്രോഫി ലഭിക്കും. 

ADVERTISEMENT

സ്പോര്‍ട്സ് സെക്രട്ടറി ബിന്റോ പുന്നൂസ് (0049 1514 6776802), പ്രസിഡന്റ് ജോസ് പുതുശേരി (004917656434579 ), ജന.സെക്രട്ടറി ഡേവീസ് വടക്കുംചേരി (00491732609098) എന്നിവരാണ് മല്‍സരങ്ങള്‍ക്ക്  നേതൃത്വം നല്‍കുക.

56 (ലേലം) ഇനത്തില്‍, കേരളസമാജം ചീട്ടുകളി നിയമാവലിയ്ക്കു വിധേയമായിരിയ്ക്കും മല്‍സരങ്ങള്‍ നടക്കുക. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ആദ്യത്തെ മൂന്നു ടീമുകളെയാണ് വിജയികളായി പ്രഖ്യാപിയ്ക്കുക. ചീട്ടുകളി മല്‍സരത്തിലെ വിജയികള്‍ക്ക് ഓഗസ്ററ് 31ന് ശനിയാഴ്ച വെസ്ലിങ് സെന്റ് ഗെര്‍മാനൂസ് പള്ളി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമാജത്തിന്റെ തിരുവോണാഘോഷവേളയില്‍ ട്രോഫികള്‍ നല്‍കും.

ADVERTISEMENT

ഷീബ കല്ലറയ്ക്കല്‍ (ട്രഷറര്‍ 00491633053023), പോള്‍ ചിറയത്ത് (വൈസ് പ്രസിഡന്റ്, 004915753422279), ജോസ് കുമ്പിളുവേലില്‍ (കള്‍ച്ചറല്‍ സെക്രട്ടറി 00491774600227), ടോമി തടത്തില്‍ (ജോ.സെക്രട്ടറി 00491737249991) എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മറ്റിയിലെ മറ്റംഗങ്ങള്‍.

English Summary:

Cologne Kerala Samajam Tournament