ബ്രിസ്റ്റോളിലെ തൂക്കുപാലത്തിൽ നിന്ന് മൃതദേഹാവശിഷ്ടങ്ങൾ അടങ്ങിയ രണ്ട് സ്യൂട്ട്കേസുകൾ കണ്ടെത്തി; ദുരൂഹത
ഇംഗ്ലണ്ടിലെ തെക്ക് പടിഞ്ഞാറൻ നഗരമായ ബ്രിസ്റ്റോളിലെ പ്രസിദ്ധമായ ക്ലിഫ്റ്റൺ തൂക്കുപാലത്തിൽ നിന്ന് മൃതദേഹാവശിഷ്ടങ്ങൾ അടങ്ങിയ രണ്ട് സ്യൂട്ട്കെയ്സുകൾ കണ്ടെത്തി.

ലണ്ടൻ ∙ ഇംഗ്ലണ്ടിലെ തെക്ക് പടിഞ്ഞാറൻ നഗരമായ ബ്രിസ്റ്റോളിലെ പ്രസിദ്ധമായ ക്ലിഫ്റ്റൺ തൂക്കുപാലത്തിൽ നിന്ന് മൃതദേഹാവശിഷ്ടങ്ങൾ അടങ്ങിയ രണ്ട് സ്യൂട്ട്കെയ്സുകൾ കണ്ടെത്തി. ബുധനാഴ്ച രാത്രി പാലത്തിന് മുകളിൽ സംശയാസ്പദമായി നിൽക്കുന്ന ഒരാളെ കണ്ടെന്ന വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് കണ്ടത് ഉപേക്ഷിക്കപ്പെട്ട ഒരു സ്യൂട്ട്കേസാണ്. പരിശോധനയിൽ അതിൽ മനുഷ്യാവശിഷ്ടങ്ങൾ ഉണ്ടെന്ന് കണ്ടെത്തി. സമീപത്തു നിന്ന് മറ്റൊരു സ്യൂട്ട്കെയ്സും സമാന രീതിയിൽ കണ്ടെത്തിയതോടെ സംഭവത്തിൽ ദുരൂഹത വർധിച്ചു.
അവോൺ ആൻഡ് സോമർസെറ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്യൂട്ട്കേസുകൾ പാലത്തിലെത്തിച്ച വ്യക്തിയെ കണ്ടെത്തുക, മൃതദേഹങ്ങൾ തിരിച്ചറിയുക, മരിച്ചവരുടെ കുടുംബാംഗങ്ങളെ വിവരം അറിയിക്കുക എന്നിവയാണ് നിലവിൽ അന്വേഷണസംഘം പ്രാഥമികമായി ലക്ഷ്യമിടുന്നതെന്ന് ആക്ടിങ് ബ്രിസ്റ്റോൾ കമാൻഡർ വിക്സ് ഹേവാർഡ്-മെലൻ അറിയിച്ചു.
സംശയാസ്പദമായ രീതിയിൽ പാലത്തിൽ കണ്ടെത്തിയ വ്യക്തിയെ കൊണ്ടുപോയ ടാക്സി ഡ്രൈവറെ പൊലീസ് ചോദ്യം ചെയ്തു. ഇയാളുടെ ടാക്സിയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രശസ്ത എൻജിനീയർ ഇസംബാർഡ് കിംഗ്ഡം ബ്രൂണലറുടെ രൂപകൽപനയുടെ അടിസ്ഥാനത്തിൽ 1864-ൽ നിർമിച്ചതാണ് ക്ലിഫ്റ്റൺ തൂക്കുപാലം.