ജേക്കബ് മാത്തൻ ഫിൻലൻഡിൽ അന്തരിച്ചു
പ്രമുഖ പ്ലാസ്റ്റിക്സ് ടെക്നോളജിസ്റ്റ് തിരുവല്ല മാളിയേക്കൽ ജേക്കബ് മാത്തൻ (സുശീൽ, 81) അന്തരിച്ചു.
പ്രമുഖ പ്ലാസ്റ്റിക്സ് ടെക്നോളജിസ്റ്റ് തിരുവല്ല മാളിയേക്കൽ ജേക്കബ് മാത്തൻ (സുശീൽ, 81) അന്തരിച്ചു.
പ്രമുഖ പ്ലാസ്റ്റിക്സ് ടെക്നോളജിസ്റ്റ് തിരുവല്ല മാളിയേക്കൽ ജേക്കബ് മാത്തൻ (സുശീൽ, 81) അന്തരിച്ചു.
ഒലു ,ഫിൻലൻഡ്∙ പ്രമുഖ പ്ലാസ്റ്റിക്സ് ടെക്നോളജിസ്റ്റ് തിരുവല്ല മാളിയേക്കൽ ജേക്കബ് മാത്തൻ (സുശീൽ, 81) അന്തരിച്ചു. സംസ്കാരം പിന്നീട് ഒലുവിൽ.
ഭാര്യ: അന്നിക്കി. മക്കൾ: സൂസന്ന, യാക്കോ, യോഹാന, മിക്ക. മരുമക്കൾ: ക്രിസ് റോജേഴ്സ്, ഒലിവർ ബീ. യുകെയിലെ ഷ്രൂസ്ബറിയിൽ റബർ ആൻഡ് പ്ലാസ്റ്റിക്സ് റിസർച് അസോസിയേഷനിൽ റിസർച് ടെക്നോളജിസ്റ്റായിരുന്ന ജേക്കബ് മാത്തൻ പിന്നീട് ഫിൻലൻഡിലെ ഒലു സർവകലാശാലയിൽ ചേർന്നു. ഒട്ടേറെ ഇന്ത്യ–ഫിൻലൻഡ് സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാമുകളുടെ സംഘാടകനാണ്.
മൈസൂർ രാജാവിന്റെ പ്രിവി കൗൺസിലിൽ ഫസ്റ്റ് മിനിസ്റ്ററായിരുന്ന കെ.മാത്തന്റെ മകനും ടാറ്റ കൺസൽറ്റിങ് എൻജിനീയേഴ്സ് മുൻ ഡയറക്ടറുമായ കുര്യൻ മാത്തനാണ് പിതാവ്. മലയാള മനോരമ മുൻ ചീഫ് എഡിറ്റർ കെ.സി.മാമ്മൻ മാപ്പിളയുടെ മകൾ മറിയം മാത്തനാണ് മാതാവ്.