ജയിലുകളിൽ സ്ഥലമില്ല; ആയിരക്കണക്കിന് തടവുകാരെ മോചിപ്പിക്കുമെന്ന പ്രഖ്യാപനവുമായി ബ്രിട്ടിഷ് സർക്കാർ
രാജ്യത്തെ ജയിൽ സംവിധാനത്തിന്‍റെ തകർച്ച തടയാനായി ആയിരക്കണക്കിന് തടവുകാരെ മോചിപ്പിക്കാനുള്ള പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് ബ്രിട്ടിഷ് ജസ്റ്റിസ് സെക്രട്ടറി ഷബാന മഹമൂദ്.

ലണ്ടൻ ∙ രാജ്യത്തെ ജയിൽ സംവിധാനത്തിന്‍റെ തകർച്ച തടയാനായി ആയിരക്കണക്കിന് തടവുകാരെ മോചിപ്പിക്കാനുള്ള പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് ബ്രിട്ടിഷ് ജസ്റ്റിസ് സെക്രട്ടറി ഷബാന മഹമൂദ്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി വിജയിച്ചതിനെ തുടർന്നാണ് ജസ്റ്റിസ് സെക്രട്ടറിയായി ഷബാന മഹമൂദിനെ നിയമിച്ചത്.
2023 മുതൽ, യുകെയിലെ ജയിലുകൾ 99% ശേഷിയിലാണ് പ്രവർത്തിക്കുന്നത്. രാജ്യത്തെ ആകെ തടവുകാരുടെ എണ്ണം 87,505 ആണ്, ഇതിൽ ഭൂരിഭാഗവും (83,800+) പുരുഷന്മാരാണ്. ഔദ്യോഗിക കണക്കനുസരിച്ച്, രാജ്യത്ത് മൊത്തം 1,451 ഇടങ്ങൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്. ഇതിൽ പുരുഷന്മാർക്കായി ഇനിയുള്ളത് 700 ഇടങ്ങൾ .
പടിഞ്ഞാറൻ യൂറോപ്പിൽ ഏറ്റവും കൂടുതൽ തടവുകാരുള്ളത് ഇംഗ്ലണ്ടിലും വെയിൽസിലും ആണ്. പുതിയ നയപ്രകാരം, ഇംഗ്ലണ്ടിലും വെയിൽസിലും നിലവിൽ ശിക്ഷ അനുഭവിക്കുന്ന ചില തടവുകാർക്ക് 50% ശിക്ഷയ്ക്ക് പകരം 40% ശിക്ഷ പൂർത്തിയാക്കിയ ശേഷം മോചനം ലഭിക്കും. നാല് വർഷത്തിൽ കൂടുതൽ ശിക്ഷ അനുഭവിക്കുന്ന അക്രമാസക്തരായ കുറ്റവാളികൾ, ലൈംഗിക കുറ്റവാളികൾ, ഗാർഹിക പീഡന കുറ്റവാളികൾ, ജീവപര്യന്തം ശിക്ഷിക്കപ്പെട്ടവർ എന്നിവർക്ക് ഈ പുതിയ മോചന നയം ബാധകമല്ല.
അടുത്ത 18 മാസത്തിനുള്ളിൽ, ഈ പുതിയ നടപടിക്രമങ്ങൾക്ക് കീഴിൽ 4,000 ൽ അധികം പുരുഷ തടവുകാരെയും 1,000 ൽ താഴെ വനിതാ തടവുകാരെയും മോചിപ്പിക്കാമെന്ന് നീതിന്യായ മന്ത്രാലയം പ്രതീക്ഷിക്കുന്നു. അതേസമയം, ഈ നീക്കം കുറ്റകൃത്യം വർധിപ്പിക്കുമെന്ന് ചില വിമർശകർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. മോചിപ്പിക്കപ്പെടുന്ന തടവുകാർക്ക് പുനരധിവാസ പരിപാടികൾ ലഭ്യമാക്കേണ്ടതിന്‍റെ പ്രാധാന്യം വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.