മലയാളി അസോസിയേഷൻ സണ്ടർലാൻഡ് സംഘടിപ്പിക്കുന്ന കായികമേളയും വടംവലി മത്സരവും ഈ മാസം 20ന് നടക്കും.

മലയാളി അസോസിയേഷൻ സണ്ടർലാൻഡ് സംഘടിപ്പിക്കുന്ന കായികമേളയും വടംവലി മത്സരവും ഈ മാസം 20ന് നടക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളി അസോസിയേഷൻ സണ്ടർലാൻഡ് സംഘടിപ്പിക്കുന്ന കായികമേളയും വടംവലി മത്സരവും ഈ മാസം 20ന് നടക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സണ്ടർലൻഡ് ∙  മലയാളി അസോസിയേഷൻ സണ്ടർലാൻഡ് സംഘടിപ്പിക്കുന്ന കായികമേളയും വടംവലി മത്സരവും ഈ മാസം  20ന് നടക്കും. സിഗ്ന കെയർ ഗ്രൂപ്പിന്‍റെ സഹകരണത്തോടെ സണ്ടർലൻഡ് സിൽക്സ്​വർത്ത് സ്പോർട്സ് കോംപ്ലക്സിൽ രാവിലെ 9 മുതൽ വൈകുന്നേരം 4 വരെ നടക്കുന്ന പരിപാടിയിൽ സണ്ടർലൻഡ് നോർത്ത് ഈസ്റ്റ് യുകെയിലെ മലയാളി അസോസിയേഷനുകൾക്കെല്ലാം പങ്കെടുക്കാൻ അവസരമുണ്ട്. മേയർ അലിസൺ ചിസ്നാൽ പരിപാടി ഉദ്ഘാടനം ചെയ്യും. കായിക മത്സരങ്ങൾ, ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങൾ, 550 കിലോഗ്രാം ഭാരം വരെയുള്ള ടഗ് ഓഫ് വാർ മത്സരം എന്നിവ ഉൾപ്പെടെ എല്ലാ പ്രായക്കാർക്കും ആസ്വദിക്കാൻ പരിപാടികൾ ഒരുക്കിയിട്ടുണ്ട്. പ്രവേശനം സൗജന്യമാണ്. 

പ്രായ വിഭാഗങ്ങളും മത്സരങ്ങളും:
ലിറ്റിൽ ചാംപ്യൻസ് (പ്രായം 3-7): 50 മീറ്റർ ഓട്ടം (ആൺകുട്ടികൾ & പെൺകുട്ടികൾ)
ഫ്യൂച്ചർ സ്റ്റാർസ് (പ്രായം 8-15): 100 മീറ്റർ, 200 മീറ്റർ, 400 മീറ്റർ ഓട്ടം (ആൺകുട്ടികൾ & പെൺകുട്ടികൾ)
ഓപ്പൺ കാറ്റഗറി (പ്രായം 16 ന് മുകളിൽ): 100 മീറ്റർ, 200 മീറ്റർ, 400 മീറ്റർ ഓട്ടം (ലിറ്റിൽ ചാംപ്യൻസ് & ഫ്യൂച്ചർ സ്റ്റാർസ് ഒഴികെയുള്ള എല്ലാവർക്കും)
ഓപ്പൺ ക്യാറ്റഗറിയിലെ മറ്റ് ഇനങ്ങൾ: ഷോട്ട് പുട്ട്, ലോങ് ജംപ്, 4x100 മീറ്റർ റിലേ ഓട്ടം, ജാവലിൻ ത്രോ

ADVERTISEMENT

മറ്റ് പ്രായ വിഭാഗങ്ങൾ
ലിറ്റിൽ ചാംപ്യൻസ് : പ്രായം 3 മുതൽ 7 വരെ (ആൺകുട്ടികൾ & പെൺകുട്ടികൾ)
പ്രൈം അത്ലറ്റീസ്: പ്രായം 16 മുതൽ 30 വരെ (ആൺകുട്ടികൾ & പെൺകുട്ടികൾ)
മാസ്റ്റേഴ്സ് ലീഗ്: പ്രായം 31 മുതൽ 40 വരെ (പുരുഷന്മാർ & സ്ത്രീകൾ)
ഗോൾഡൻ ഏജ് ലീഗ്: 41 & അതിനു മുകളിലുള്ള പ്രായം (പുരുഷന്മാർ & സ്ത്രീകൾ)

ഓരോ ഇനത്തിലെയും വിജയികൾക്ക് മെഡലുകളും സർട്ടിഫിക്കറ്റുകളും ലഭിക്കും. വ്യക്തിഗത ചാംപ്യന്മാർക്കും ടീം ചാംപ്യന്മാർക്കും ട്രോഫി സമ്മാനിക്കും. ആദ്യ മൂന്ന് സ്ഥാനം നേടുന്ന ഓവറോൾ ചാംപ്യൻ ടീമുകൾക്ക് യഥാക്രമം 301, 201,101 പൗണ്ട് ക്യാഷ് അവാർഡും ലഭിക്കും.ജസ്റ്റ് മോർഗേജ് (എൽദോ പോൾ, മോർട്ട്ഗേജ് & പ്രൊട്ടക്ഷൻ അഡ്വൈസർ), ലോർഡ്സ് അഡോറൻ ഫിഷ് ആൻഡ് മീറ്റ് ലിമിറ്റഡ് എന്നിവരാണ് സ്പോൺസർമാർ.
കൂടുതൽ വിവരങ്ങൾക്ക് : അരുൺ : +44 7423 777342 I വിഷ്ണു : +44 7879 706374 l ജോസ്: +44 7472 779513
Email  - massunderland@ymail.com

English Summary:

Malayali Association Sunderland Organized Sports Fair and Tug of War