ബര്‍ലിന്‍ ∙ ജര്‍മനിയുടെ മുന്‍ ചാന്‍സലര്‍ ഡോ. അംഗല മെര്‍ക്കല്‍ 70-ാം ജന്മദിനം ആഘോഷിച്ചു. സ്വകാര്യത ഉറപ്പിച്ചായിരുന്നു ജന്മദിന ആഘോഷം. സ്വന്തം പാര്‍ട്ടിയായ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍(സിഡിയു) പാര്‍ട്ടിയിലുള്ളവരും മറ്റു പ്രമുഖ രാഷ്ട്രീയക്കാരും മാത്രമാണ് ആഘോഷത്തിൽ പങ്കെടുത്തത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബര്‍ലിന്‍ ∙ ജര്‍മനിയുടെ മുന്‍ ചാന്‍സലര്‍ ഡോ. അംഗല മെര്‍ക്കല്‍ 70-ാം ജന്മദിനം ആഘോഷിച്ചു.  സ്വകാര്യത ഉറപ്പിച്ചായിരുന്നു ജന്മദിന ആഘോഷം. സ്വന്തം പാര്‍ട്ടിയായ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ (സിഡിയു) പാര്‍ട്ടിയിലുള്ളവരും മറ്റു പ്രമുഖ രാഷ്ട്രീയക്കാരും മാത്രമാണ് ആഘോഷത്തിൽ പങ്കെടുത്തത്. 

ഒന്നരപതിറ്റാണ്ടിലേറെ ജര്‍മനിയെ യൂറോപ്പിലെ പ്രധാന സാമ്പത്തിക ശക്തിയായി വളര്‍ത്തിയതിൽ മെര്‍ക്കല്‍ ഒരു പ്രധാന പങ്ക് വഹിച്ചു. എന്നാൽ അവരുടെ ഭരണത്തിന്റെ അവസാന കാലഘട്ടത്തില്‍, 2015-16 ജര്‍മനിയിലേക്ക് അഭയാര്‍ത്ഥികളെ പരിമിതിയില്ലാതെ കടന്നുകയറാന്‍ അനുവദിച്ചതിന് ശക്തമായ തിരിച്ചടിയാണ് മെര്‍ക്കല്‍  നേരിട്ടത്. തുടർന്ന് രാജ്യത്തെ ജനങ്ങളോട് മാപ്പപേക്ഷിയ്ക്കേണ്ടി വന്നു. 

ADVERTISEMENT

ആരോഗ്യമേഖലയില്‍ ഇന്ത്യക്കാര്‍ക്ക്, പ്രത്യേകിച്ച് മലയാളി നഴ്സുമാർക്ക് രാജ്യം തുറന്നു നല്‍കിയതും മെര്‍ക്കല്‍ ആയിരുന്നു. സജീവ രാഷ്ട്രീയ കാലത്തും അവരുടെ സ്വകാര്യ ജീവിതവും രാഷ്ട്രീയ ജീവിതവും രണ്ടായി തന്നെ നിലനിർത്താൽ മെർക്കൽ ശ്രദ്ധിച്ചു.  ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ (സിഡിയു) പാര്‍ട്ടിയുടെ നിലവിലെ നേതാവ് ഫ്രെഡറിക് മെര്‍സ് അഭിനന്ദനങ്ങള്‍ അറിയിച്ചു. മൂന്ന് പതിറ്റാണ്ടുകളായി രാജ്യത്തിന്റെ രാഷ്ട്രീയം രൂപപ്പെടുത്തുകയും ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്ത വ്യക്തിയാണ് മെര്‍ക്കല്‍ എന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

മധ്യ-ഇടതുപക്ഷ സോഷ്യല്‍ ഡെമോക്രാറ്റ് (എസ്പിഡി) നേതാക്കളായ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് ഉള്‍പ്പെടെ നിരവധി രാഷ്ട്രീയ നേതാക്കൾ മെര്‍ക്കലിനെ ആസംസകൾ അറിയിച്ചു. ബര്‍ലിന്‍ മതില്‍ തകര്‍ന്ന സമയത്ത്, കിഴക്കന്‍ ജര്‍മനിയുടെ വളര്‍ന്നുവരുന്ന ജനാധിപത്യ പ്രസ്ഥാനത്തില്‍ മെര്‍ക്കല്‍ ഉള്‍പ്പെട്ടിരുന്നത് ഓര്‍മ്മിപ്പിച്ചാണ് ഷോള്‍സ് ആശംസകള്‍ അറിയിച്ചത്. മെര്‍ക്കല്‍ ജര്‍മന്‍ ജനാധിപത്യത്തിന്റെ മാതൃകയും മുഖമുദ്രയുമാമെന്ന് ജര്‍മന്‍ പ്രസിഡന്റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്റെറയിന്‍മയര്‍ പറഞ്ഞു. 

ADVERTISEMENT

16 വര്‍ഷത്തോളം യൂറോപ്പിന്റെ ഐക്യത്തിന് വേണ്ടി മനുഷ്യത്വത്തോടും സ്ഥിരോത്സാഹത്തോടും പ്രവർത്തിച്ച വ്യക്തിയാണ് മെർക്കലെന്ന് ആശംസകളും എന്നാണ് ജര്‍മന്‍ വിദേശകാര്യ മന്ത്രി അന്നലീന ബെയര്‍ബോക്ക് സമൂഹ മാധ്യമത്തിലൂടെ പറഞ്ഞു. ജര്‍മനിയുടെ 2005 ലെ പൊതുതെരഞ്ഞെടുപ്പിൽ മെര്‍ക്കലിന്റെ രാഷ്ട്രീയ എതിരാളിയായ മുന്‍ ചാന്‍സലര്‍ ഗെര്‍ഹാര്‍ഡ് ഷ്രോഡറും ആശംസകള്‍ നേര്‍ന്നു.

1954 ജൂലൈ 17 ന് ഹാംബുര്‍ഗിലാണ് മെര്‍ക്കല്‍ ജനിച്ചത്. രസതന്ത്രത്തില്‍ ഉന്നതബിരുദം നേടിയ മെർക്കൽ നാലു തവണ ജര്‍മന്‍ ചാന്‍സലറായി. 2005 ൽ ചാന്‍സലറായ  മെർക്കൽ 16 വര്‍ഷത്തോളം ആ പദവിയില്‍ തുടര്‍ന്നു. 2021 നവംബറിലാണ് രാഷ്ട്രീയത്തില്‍ അവർ നിന്നും പടിയിറങ്ങിയത്. ജര്‍മന്‍ ക്വാണ്ടം രസതന്ത്രജ്ഞനും ഭൗതിക രസതന്ത്രജ്ഞനുമായ ജോവാഹിം സൗവറാണ് മെര്‍ക്കലിന്റെ ഭര്‍ത്താവ്. 

English Summary:

German Ex- Chancellor Angela Dorothea Merkel Celebrates her 70th Birthday.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT