യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്‍റായി ഉര്‍സുല വോണ്‍ ഡെര്‍ ലെയന്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു
യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്‍റായി രണ്ടാം തവണയും ജർമനിയുടെ സിഡിയു പാര്‍ട്ടിയംഗം ഉര്‍സുല വോണ്‍ ഡെര്‍ ലെയന്‍ തിരഞ്ഞെടുക്കപ്പെട്ടു.
യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്‍റായി രണ്ടാം തവണയും ജർമനിയുടെ സിഡിയു പാര്‍ട്ടിയംഗം ഉര്‍സുല വോണ്‍ ഡെര്‍ ലെയന്‍ തിരഞ്ഞെടുക്കപ്പെട്ടു.
യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്‍റായി രണ്ടാം തവണയും ജർമനിയുടെ സിഡിയു പാര്‍ട്ടിയംഗം ഉര്‍സുല വോണ്‍ ഡെര്‍ ലെയന്‍ തിരഞ്ഞെടുക്കപ്പെട്ടു.
സ്ട്രാസ്ബുര്‍ഗ് ∙ യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്‍റായി രണ്ടാം തവണയും ജർമനിയുടെ സിഡിയു പാര്‍ട്ടിയംഗം ഉര്‍സുല വോണ്‍ ഡെര്‍ ലെയന്‍ തിരഞ്ഞെടുക്കപ്പെട്ടു. യൂറോപ്യന്‍ പാര്‍ലമെന്‍റില്‍ നടന്ന വോട്ടെടുപ്പില്‍ 401 പേര്‍ അനുകൂലിച്ചും 284 പേര്‍ എതിര്‍ത്തും വോട്ട് ചെയ്തു.15 പേര്‍ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. 720 അംഗ പാര്‍ലമെന്‍റില്‍ വീണ്ടും തിരഞ്ഞെടുക്കപ്പെടണമെങ്കില്‍ വോണ്‍ ഡെര്‍ ലെയ്ന് കുറഞ്ഞത് 361 വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കണമായിരുന്നു. പാര്‍ലമെന്‍റ് പ്രസിഡന്‍റ് റോബര്‍ട്ട മെറ്റ്സോളയാണ് ലെയന്‍ വിജയിച്ചതായി പ്രഖ്യാപിച്ചത്.
ലോകനേതാക്കള്‍ക്കൊപ്പം ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് വോണ്‍ ഡെര്‍ ലെയനെ അഭിനന്ദിച്ചു, മുന്‍ പോളിഷ് പ്രധാനമന്ത്രിയും മുന്‍ യൂറോപ്യന്‍ കൗണ്‍സില്‍ മേധാവിയുമായ ഡൊണാള്‍ഡ് ടസ്ക്കും ആശംസകള്‍ നേര്‍ന്നു, രണ്ടാം തവണയും വിജയിച്ചതിന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റേറാള്‍ട്ടന്‍ബെര്‍ഗ് ലെയനെ അഭിനന്ദിച്ചു. യുകെയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ബന്ധം പുനഃസജ്ജമാക്കുന്നതിന്" വോണ്‍ ഡെര്‍ ലെയ്നുമായി "അടുത്തു പ്രവര്‍ത്തിക്കാന്‍" താന്‍ ആഗ്രഹിക്കുന്നുവെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി കെയര്‍ സ്ററാര്‍മര്‍ എക്സില്‍ എഴുതി.
വോണ്‍ ഡെര്‍ ലെയ്ന്‍ യുക്രൈയ്നെ പിന്തുണയ്ക്കുന്നത് തുടരുമെന്ന് പ്രതിജ്ഞയെടുത്തു. യൂറോപ്യന്‍ യൂണിയന്‍ അതിര്‍ത്തി സുരക്ഷാ ഏജന്‍സിയായ ഫ്രോണ്ടക്സിനെ ശക്തിപ്പെടുത്തുമെന്നും ക്രമരഹിതമായ കുടിയേറ്റം ഇല്ലാതാക്കുമെന്നും അവര്‍ പറഞ്ഞു.