ബ്രിട്ടനിലെ പ്രധാന നഗരങ്ങളിൽ ഒന്നായ ലീഡ്‌സിൽ കലാപം. കഴിഞ്ഞ ദിവസം വെസ്റ്റ്‌യോർക്ക് ഷെയർ കൗണ്ടിയിലെ ലീഡ്സ് ഹെയര്‍ഹില്‍സില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തില്‍ സ്ഥിതിഗതികള്‍ രൂക്ഷമായി തുടരുകയാണ്‌.

ബ്രിട്ടനിലെ പ്രധാന നഗരങ്ങളിൽ ഒന്നായ ലീഡ്‌സിൽ കലാപം. കഴിഞ്ഞ ദിവസം വെസ്റ്റ്‌യോർക്ക് ഷെയർ കൗണ്ടിയിലെ ലീഡ്സ് ഹെയര്‍ഹില്‍സില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തില്‍ സ്ഥിതിഗതികള്‍ രൂക്ഷമായി തുടരുകയാണ്‌.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ ബ്രിട്ടനിലെ പ്രധാന നഗരങ്ങളിൽ ഒന്നായ ലീഡ്‌സിൽ കലാപം. കഴിഞ്ഞ ദിവസം വെസ്റ്റ്‌യോർക്ക് ഷെയർ കൗണ്ടിയിലെ ലീഡ്സ് ഹെയര്‍ഹില്‍സില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തില്‍ സ്ഥിതിഗതികള്‍ രൂക്ഷമായി തുടരുകയാണ്‌. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് ഗുരുതരമായ അക്രമങ്ങള്‍ നഗരത്തിൽ നടന്നത്. നഗരത്തിലെ പല ഭാഗത്തും അക്രമികൾ തീവെപ്പ് നടക്കുകയും പൊലീസ് സേനയുടെ കാര്‍ തലകീഴായി മറിച്ചിടുകയും ഡബിള്‍ ഡെക്കര്‍ ബസിന് തീ കൊളുത്തുകയും ചെയ്തു. ആക്രമണത്തെ അപലപിച്ച് ഹോം സെക്രട്ടറി യെവെറ്റ് കൂപ്പര്‍ ലീഡ്‌സിലെ പൊലീസ് സ്റ്റേഷൻ സന്ദർശിച്ചു.

വ്യാഴാഴ്ച വൈകുന്നേരം 5 മണിയോടെ ലീഡ്‌സിലെ ഒരുപറ്റം ഏജന്‍സി ജീവനക്കാരും പ്രദേശത്തെ ചില കുട്ടികളും തമ്മിലുണ്ടായ സംഘര്‍ഷത്തെ കുറിച്ച് റിപ്പോര്‍ട്ട് ലഭിച്ച് പൊലീസ് എത്തിയതോടെയാണ് കലാപം അരങ്ങേറിയത്. ഇവർ തമ്മിൽ രണ്ടു വിഭാഗങ്ങങ്ങളായി ഉണ്ടായ വാക്കുതര്‍ക്കം പിന്നീട് ഏറ്റുമുട്ടലായും കലാപമായും മാറുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. കലാപത്തെ തുടർന്ന് തെരുവില്‍ അങ്ങിങ്ങായി തീ പടര്‍ന്നു. അക്രമം തങ്ങള്‍ക്ക് നേരെ തിരിഞ്ഞതോടെ പൊലീസിന് കലാപ പ്രദേശത്ത് നിന്നും ഓടി രക്ഷപ്പെടേണ്ടി വന്നു. പ്രദേശവാസികളോട് പുറത്തിറങ്ങരുതെന്നാണ് ഹെയര്‍ഹില്‍സിലെ താമസക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ADVERTISEMENT

ഇത്തരത്തിലുള്ള കലാപങ്ങൾക്കും അസ്വസ്ഥതകള്‍ക്കും സമൂഹത്തില്‍ സ്ഥാനം ഇല്ലെന്നും കലാപകരികൾക്ക് എതിരെ കർശന നടപടികൾ ഉണ്ടാകുമെന്നും ഹോം സെക്രട്ടറി യെവറ്റ് കൂപ്പർ വ്യക്തമാക്കി. എന്നാല്‍ സംഘര്‍ഷത്തിന് പിന്നിലുള്ള യഥാര്‍ത്ഥ കാരണം ഇതുവരെയും വ്യക്തമായിട്ടില്ലന്നാണ് പൊലീസ് നൽകുന്ന വിവരം. ലീഡ്‌സിലെ സമാധാന അവസ്ഥ തകര്‍ക്കുവാന്‍ ക്രിമിനല്‍ ബന്ധമുള്ള ന്യൂനപക്ഷ സംഘങ്ങളാണ് സംഘര്‍ഷത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കപ്പെട്ട ഫൂട്ടേജുകളില്‍ നിന്നും പൊലീസ് വാഹനത്തിന്റെ ചില്ലുകള്‍ ഒരുപറ്റം ആളുകൾ അടിച്ച് തകര്‍ക്കുന്ന ദൃശ്യങ്ങള്‍ കാണാൻ കഴിയുന്നുന്നുണ്ട്.

English Summary:

Leeds Harehills Riots: Bus Burned and Police Car Flipped Amid Massive Protest