വിനോദയാത്രക്കിടെ വെള്ളത്തില്‍ വീണുണ്ടായ അപകടത്തില്‍ നഴ്സായ യുവതി മരിച്ചു.

വിനോദയാത്രക്കിടെ വെള്ളത്തില്‍ വീണുണ്ടായ അപകടത്തില്‍ നഴ്സായ യുവതി മരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിനോദയാത്രക്കിടെ വെള്ളത്തില്‍ വീണുണ്ടായ അപകടത്തില്‍ നഴ്സായ യുവതി മരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെയിൽസ്/സൗത്ത്പോർട്ട് ∙ വിനോദയാത്രക്കിടെ വെള്ളത്തില്‍ വീണുണ്ടായ അപകടത്തില്‍ നഴ്സായ യുവതി മരിച്ചു. യുകെയിലെ നോർത്ത് വെയിൽസിലാണ് മുംബൈ സ്വദേശിനിയായ പ്രിയങ്ക മോഹൻ (29) മരിച്ചത്. സൗത്ത്പോർട്ട് മേഴ്‌സി ആൻഡ് വെസ്റ്റ് ലങ്കാഷെയർ ടീച്ചിങ് ഹോസ്പിറ്റലിലെ എ ആൻഡ് ഇ വിഭാഗത്തിലായിരുന്നു പ്രിയങ്കയുടെ ജോലി. സൗത്ത്പോർട്ടിൽ ഭർത്താവും പത്തനംതിട്ട സ്വദേശിയുമായ പ്രവീൺ കെ ഷാജി, ഏക മകൾ നൈല അന്ന ഷാജി (ഒരു വയസ്സ്) എന്നിവർക്കൊപ്പം താമസിച്ചു വരികയായിരുന്നു.

പ്രിയങ്ക മോഹൻ

ജൂലൈ 13 നാണ്‌ അപകടം സംഭവിച്ചതെങ്കിലും മരണം സംബന്ധിച്ച വിവരങ്ങൾ പൊലീസ് അഭ്യർഥന മാനിച്ചു പുറത്ത് വിട്ടിരുന്നില്ല. ഇപ്പോള്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു നല്‍കിയിട്ടുണ്ട്. ഇതേ തുടർന്ന് സൗത്തപോര്‍ട്ടിലെ ഹോളി ഫാമിലി ആർ.സി ചർച്ചിൽ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് ഞായറാഴ്ച ഉച്ചയ്ക്ക് 2 മുതൽ 4 വരെ പൊതുദര്‍ശന സൗകര്യം ഒരുക്കിയിട്ടുണ്ട്. തുടര്‍ന്ന് മൃതദേഹം നാട്ടില്‍ എത്തിച്ചു സംസ്‌കാരിക്കാനാണ് കുടുംബാംഗങ്ങളുടെ ആഗ്രഹം. സംസ്കാര ചടങ്ങുകൾ നടത്തുന്നതിനും കുടുംബത്തെ സഹായിക്കുന്നതിനും ഗോ ഫണ്ട് പേജ് വഴി ഫണ്ട് ശേഖരണം ആരംഭിച്ചിട്ടുണ്ട്.

English Summary:

Young Nurse Died in an Accident During an Excursion

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT