സോമർസെറ്റ് ∙ യുകെ സോമർസെറ്റിലെ ടോണ്ടൻ കേന്ദ്രീകരിച്ച് ‘ടോണ്ടൻ മലയാളി കമ്മ്യൂണിറ്റി (ടിഎംസി)’ രൂപീകൃതമായി. യുകെയിലെ ടോണ്ടനിൽ ജോലി സംബന്ധമായും മറ്റും എത്തിയ മലയാളി സമൂഹത്തിലെ വിവിധ തലമുറകളിൽ ഉൾപ്പെട്ടവരെ തിരഞ്ഞെടുത്താണ് ടിഎംസി ഭാരവാഹി പട്ടിക പുറത്തിറക്കിയിട്ടുള്ളതെന്ന് സംഘാടകർ പറഞ്ഞു. പ്രസിഡന്റായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സോമർസെറ്റ് ∙ യുകെ സോമർസെറ്റിലെ ടോണ്ടൻ കേന്ദ്രീകരിച്ച് ‘ടോണ്ടൻ മലയാളി കമ്മ്യൂണിറ്റി (ടിഎംസി)’ രൂപീകൃതമായി. യുകെയിലെ ടോണ്ടനിൽ ജോലി സംബന്ധമായും മറ്റും എത്തിയ മലയാളി സമൂഹത്തിലെ വിവിധ തലമുറകളിൽ ഉൾപ്പെട്ടവരെ തിരഞ്ഞെടുത്താണ് ടിഎംസി ഭാരവാഹി പട്ടിക പുറത്തിറക്കിയിട്ടുള്ളതെന്ന് സംഘാടകർ പറഞ്ഞു. പ്രസിഡന്റായി എസ്. ലനിൻ കുമാർ, സെക്രട്ടറിയായി ബിജു കുളങ്ങര, ട്രഷററായി പ്രിൻസ് റിജു എന്നിവരെ തിരഞ്ഞെടുത്തു. ഡോ. ദിലീപ് നായർ (വൈസ് പ്രസിഡന്റ്), അബാദ് ജിന്ന (ജോയിന്റ് സെക്രട്ടറി), പ്രദീപ്‌ ജോസഫ് (കമ്മ്യൂണിറ്റി കോർഡിനേറ്റർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.

റോയി പാലവിള, രാജീവ്‌ കെ. രാജൻ, സിജോ ആന്റണി, ശാലിനി പ്രേം, ജിനു ജോസ് എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തിട്ടുണ്ട്.  സംഘടനയുടെ പിആർഒ, സ്പോർട്സ് ക്ലബ്‌ സെക്രട്ടറി, ആർട്സ് ക്ലബ്‌ സെക്രട്ടറി എന്നിവയുടെ അധിക ചുമതലകൾ യഥാക്രമം സെക്രട്ടറി ബിജു കുളങ്ങര, കമ്മ്യൂണിറ്റി കോർഡിനേറ്റർ പ്രദീപ്‌ ജോസഫ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശാലിനി പ്രേം എന്നിവർ വഹിക്കും. ടിഎംസിയിൽ അംഗങ്ങളാകുന്നവരുടെ ക്ഷേമം, വിദ്യാഭ്യാസം, തൊഴിൽ പരിശീലനം, കല, സംസ്‌കാരം, ആരോഗ്യം, സാമൂഹിക പരിപാലനം, വിനോദം എന്നിവയുടെ പുരോഗതിക്കായി ഒത്തു ചേരുന്നതിനും കൈ കോർത്ത് മുന്നോട്ടു പോകുന്നതിനുമാണ്‌ ‘ടോണ്ടൻ മലയാളി കമ്മ്യൂണിറ്റി’ രൂപീകരിച്ചതെന്ന് സംഘാടകർ പറഞ്ഞു. സംഘടനയിൽ അംഗങ്ങളാകുന്നതിനും കൂടുതൽ വിവരങ്ങൾക്കും: എസ്. ലനിൻ കുമാർ, പ്രസിഡന്റ് - +447918393674
ബിജു കുളങ്ങര, സെക്രട്ടറി - +447825925893

English Summary:

Taunton Malayali community