ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി ഒഐസിസി യുകെ ഇപ്സ്വിച്ച് യൂണിറ്റ്
ഇപ്സ്വിച്ച് ∙ ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷികത്തോട്നുബന്ധിച്ച് ഒഐസിസി യുകെ ഇപ്സ്വിച്ച് യൂണിറ്റിൽ അനുസ്മരണ യോഗം നടത്തി.
ഇപ്സ്വിച്ച് ∙ ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷികത്തോട്നുബന്ധിച്ച് ഒഐസിസി യുകെ ഇപ്സ്വിച്ച് യൂണിറ്റിൽ അനുസ്മരണ യോഗം നടത്തി.
ഇപ്സ്വിച്ച് ∙ ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷികത്തോട്നുബന്ധിച്ച് ഒഐസിസി യുകെ ഇപ്സ്വിച്ച് യൂണിറ്റിൽ അനുസ്മരണ യോഗം നടത്തി.
ഇപ്സ്വിച്ച് ∙ ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷികത്തോട്നുബന്ധിച്ച് ഒഐസിസി യുകെ ഇപ്സ്വിച്ച് യൂണിറ്റിൽ അനുസ്മരണ യോഗം നടത്തി. ഒഐസിസി യുകെ ഇപ്സ്വിച്ച് യൂണിറ്റ് ജനറൽ സെക്രട്ടറി വിഷ്ണു പ്രതാപ് അനുസ്മരണ യോഗത്തിന് നേതൃത്വം നൽകി. ഒഐസിസി യുകെയുടെ ചെയർമാനും, നാഷനൽ പ്രസിഡന്റുമായ കെ.കെ. മോഹൻദാസ് യോഗം ഉദ്ഘാടനം ചെയ്തു.
ഒഐസിസി യുകെ ഇപ്സ്വിച് യൂണിറ്റിന്റെ പ്രസിഡന്റ് ജയരാജ് ഗോവിന്ദൻ അധ്യക്ഷത വഹിച്ചയോഗത്തിൽ ഉമ്മൻചാണ്ടിയുടെ ചിത്രത്തിനു മുന്നിൽ ശങ്കർ ജി ഭദ്രദീപം തെളിയിച്ചു. ബാബു മങ്കുഴിയിൽ സ്വാഗതം പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിൽ പ്രസിഡന്റ് കെ. കെ. മോഹൻദാസ് പുഷ പാർച്ചന അർപ്പിച്ചുക്കൊണ്ടു നടത്തിയ പ്രസംഗത്തിൽ കരുണയുടെ കരസ്പർശങ്ങൾ ഏറ്റ ഒരുപാട് അനുഭവങ്ങളും ഉമ്മൻചാണ്ടിയുടെ കരുതലിനെപ്പറ്റിയും പങ്കുവച്ചു.
ഒഐസിസി യുകെ വർക്കിങ് പ്രസിഡന്റും, യൂറോപ് വനിതാ കോഡിനേറ്ററുമായ ഷൈനു മാത്യുവിനെ ഇപ്സ്വിച്ച് വനിതാ നേതാവ് നിഷാ ജീനീഷ് പൊന്നാട അണിയിച്ചു സ്വീകരിച്ചു. തുടർന്ന് ഇപ്സ്വിച് യൂണിറ്റ് പ്രസിഡന്റ് ജയരാജ് ഗോവിന്ദന്റെ അധ്യക്ഷ പ്രസംഗത്തിൽ ഒഐസിസി യുകെയുടെ പ്രവർത്തനങ്ങൾ കുറേകൂടി കാര്യക്ഷമാകുക്കയും, പുതിയ കർമ്മ പരിപാടികൾ നടത്തി ഒഐസിസി യുകെയെ ശക്തിപ്പെടുത്തണമെന്ന് നാഷനൽ നേതാക്കൻമാരോട് ആവശ്യപ്പെട്ടു.
വേദിയിൽ ഷൈനു മാത്യു ഉമ്മൻചാണ്ടി സാറുമായുള്ള ചില അനുഭവങ്ങൾ യോഗത്തിൽ പങ്കുവച്ചും. നേതാക്കളായ അൾസഹാർ അലി, ജവഹർലാൽ, ചെല്ലപ്പൻ നടരാജൻ, അടൂർ ജോർജ്, റോമി കുര്യാക്കോസ് എന്നിവർ യോഗത്തിൽ പ്രസംഗിച്ചു. ഇപ്സ്വിച് യൂണിറ്റ് നേതാക്കൻമാരായ ജയരാജ് ഗോവിന്ദൻ, ബിജു ജോൺ, അഡ്വ. സി.പി. സൈജേഷ്, സബാസ്റ്റ്യൻ വർഗീസ്, വിഷ്ണു പ്രതാപ് എന്നിവർ യോഗത്തിൽ അനുശോചന നടത്തി. തുടർന്ന് യോഗത്തിൽ പങ്കെടുത്ത എല്ലാവരും ജനകീയ നേതാവ് ഉമ്മൻ ചാണ്ടിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി.