നമ്മുടെ ലോകം മാസികയുടെ നേതൃത്വത്തിൽ പ്രശസ്ത എഴുത്തുകാരുടെ കൃതികൾ വായിച്ചു ചർച്ച ചെയ്യാനുള്ള ( ബുക്ക് റീഡിങ്) അവസരം ഓഗസ്റ്റ് 5 ന്

നമ്മുടെ ലോകം മാസികയുടെ നേതൃത്വത്തിൽ പ്രശസ്ത എഴുത്തുകാരുടെ കൃതികൾ വായിച്ചു ചർച്ച ചെയ്യാനുള്ള ( ബുക്ക് റീഡിങ്) അവസരം ഓഗസ്റ്റ് 5 ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊളോണ്‍ ∙ നമ്മുടെ ലോകം മാസികയുടെ നേതൃത്വത്തിൽ പ്രശസ്ത എഴുത്തുകാരുടെ കൃതികൾ വായിച്ചു ചർച്ച ചെയ്യാനുള്ള ( ബുക്ക് റീഡിങ്)  പരിപാടി ഓഗസ്റ്റ് 5 ന് കൊളോണില്‍ ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഓഗസ്റ്റ് 5 ന് വൈകീട്ട് 4 മുതൽ 7 വരെ നമ്മുടെ ലോകം മാസികയുടെ ഓഫിസിൽ (Alte Wipperfuerther str.53, 51065 Koeln) പരിപാടി നടക്കും. പ്രശസ്ത എഴുത്തുകാരിയും ബോൺ യൂണിവേഴ്സിറ്റിയിലെ മുൻ പ്രഫസറുമായ ഡോ. അന്നക്കുട്ടി വലിയമംഗലം ഫിൻഡൈസ് പരിപാടി ഉദ്ഘാടനം ചെയ്യും. പ്രസന്ന പിള്ള ബെന്യാമിന്‍റെ "ആടുജീവിതം" എന്ന നോവൽ വായനയിലൂടെ പരിപാടിക്ക് തുടക്കമാവും. എൽസി വടക്കുംചേരി പരിപാടി മോഡറേറ്റ് ചെയ്യും.

മൂന്നു മാസത്തിലൊരിക്കൽ മാസത്തിന്‍റെ ആദ്യ തിങ്കളാഴ്ച വൈകീട്ട് പുതിയ പുസ്തകങ്ങൾ ചർച്ച ചെയ്യുന്ന പരമ്പരയാണിത്. മലയാളം, ജർമ്മൻ, ഇംഗ്ലിഷ് തുടങ്ങിയ വിവിധ ഭാഷകളിലുള്ള പുസ്തകങ്ങൾ ചർച്ച ചെയ്യും. എല്ലാ പ്രായക്കാർക്കും പങ്കെടുക്കാം. പങ്കെടുക്കാൻ താല്പര്യമുള്ളവർ മാനേജിങ് എഡിറ്റർ ജോസ് പുതുശേരിയെ (01765643457) ബന്ധപ്പെടുക. നമ്മുടെ ലോകം മാസികയുടെ ചീഫ് എഡിറ്റർ ജെയിംസ് കടപ്പള്ളിയും, കേരളത്തിലെ കൺസൾട്ടന്‍റ് എഡിറ്റർ ഡോ. ജോർജ് ഓണക്കൂറുമാണ്.

English Summary:

''Nammute Lokam Sahithya Masika'' Begins Book Reading; On August 5