ലണ്ടൻ∙ ലിവർപൂളിലെ സൗത്ത് പോർട്ടിൽ മൂന്നു കുട്ടികളുടെ ദാരുണമായ കൊലപാതകത്തെത്തുടർന്ന് പൊട്ടിപ്പുറപ്പെട്ട ജനരോഷം കുടിയേറ്റവിരുദ്ധ കലാപമായി ബ്രിട്ടനിലെങ്ങും കത്തിപ്പടരുകയാണ്. ലണ്ടനും മാഞ്ചസ്റ്ററും ബർമിങ്ങാമും ഉൾപ്പെടെുള്ള വൻ നഗരങ്ങളിലും ഹൾ, ലിവർപൂൾ, ബ്രിസ്റ്റോൾ, സ്റ്റോക്ക് ഓൺ ട്രൻഡ്, ബ്ലാക്ക്പൂൾ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ∙ ലിവർപൂളിലെ സൗത്ത് പോർട്ടിൽ മൂന്നു കുട്ടികളുടെ ദാരുണമായ കൊലപാതകത്തെത്തുടർന്ന് പൊട്ടിപ്പുറപ്പെട്ട ജനരോഷം കുടിയേറ്റവിരുദ്ധ കലാപമായി ബ്രിട്ടനിലെങ്ങും കത്തിപ്പടരുകയാണ്. ലണ്ടനും മാഞ്ചസ്റ്ററും ബർമിങ്ങാമും ഉൾപ്പെടെുള്ള  വൻ നഗരങ്ങളിലും ഹൾ, ലിവർപൂൾ, ബ്രിസ്റ്റോൾ, സ്റ്റോക്ക് ഓൺ ട്രൻഡ്, ബ്ലാക്ക്പൂൾ, ബെൽഫാസ്റ്റ്, ബോൾട്ടൺ, മിഡിൽസ്ബറോ, വേമൌത്ത്, റോതർഹാം തുടങ്ങി ഇരുപത്തഞ്ചോളം പട്ടണങ്ങളിലുമാണ് മൂന്നു ദിവസമായി കുടിയേറ്റ വിരുദ്ധ കലാപം ആളിക്കത്തുന്നത്. 

അക്രമികളെ നേരിടാൻ പലേടത്തും കുടിയേറ്റക്കാരും  സംയുക്തമായി രംഗത്തിറങ്ങിയതോടെ പല നഗരങ്ങളും മണിക്കൂറുകൾ നീണ്ട സംഘർഷഭൂമിയായി. നിരവധി പേർക്ക് അക്രമങ്ങളിൽ പരുക്കേറ്റു. നിരവധി വാഹനങ്ങൾക്ക് അക്രമികൾ തീയിട്ടു.  അനധികൃത ബോട്ടുകളിലൂടെ ഇംഗ്ലിഷ് ചാനൽകടന്ന് അഭയാർഥി സ്റ്റാറ്റസിനായി കാത്തിരിക്കുന്ന ഒന്നുമില്ലാത്ത പാവങ്ങൾക്കുനേരേയാണ് പ്രതിഷേധക്കാരുടെ ഏറ്റവും വലിയ രോഷപ്രകടനം. റോതർഹാമിൽ ഇത്തരത്തിൽ അഭയാർഥികളെ താമസിപ്പിച്ചിരിക്കുന്ന ഹോളിഡേ ഇൻ ഹോട്ടലിന്‍റെ ജനൽചില്ലുകളും മറ്റും അടിച്ചുതകർത്ത അക്രമികൾ വാഹനങ്ങൾ കത്തിച്ചും മറ്റും പ്രതിഷേധം ശക്തമാക്കി. അക്രമികളെ ബലംപ്രയോഗിച്ച് നീക്കം ചെയ്താണ് പൊലീസ് തീയണച്ചത്. 

ADVERTISEMENT

വിവിധ അക്രമസംഭവങ്ങളിൽ പത്തോളം പൊലീസുകാർക്ക് പരുക്കേറ്റു. വിവധ സ്ഥലങ്ങളിൽനിന്നായി ഇരുന്നൂറോളം അക്രമികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അക്രമം അവസാനിപ്പിക്കണമെന്നും പ്രതിഷേധങ്ങൾ സമാധാനപരമായി മാത്രം നടത്തണമെന്നും പ്രധാനമന്ത്രിയും പ്രതിപക്ഷനേതാവും  ആഹ്വാനം ചെയ്തു. 

വിവിധ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ പലസ്ഥലങ്ങളിലും ആരാധനയലങ്ങൾക്ക് പൊലീസ് കാവൽ ഏർപ്പെടുത്തി. കുടിയേറ്റക്കാർക്കെതിരേ ഉയരുന്ന ശക്തമായ പ്രതിഷേധത്തിലും അക്രമസംഭവങ്ങളിലും ബ്രിട്ടനിലെ മലയാളി സമൂഹം കനത്ത ആശങ്കയിലാണ്. രാത്രിവൈകിയും മറ്റും ജോലികഴിഞ്ഞ് വീടുകളിലേക്ക് മടങ്ങുന്നവരും  ഡെലിവറി ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവരുമായ മലയാളികളാണ് ഏറെ ശ്രദ്ധ പുലർത്തേണ്ടത്. ആരോഗ്യ പ്രവർത്തകരും വിദ്യാർഥികളും അവരുടെ കുടുംബാംഗങ്ങളുമായി ബ്രിട്ടനിലെ ഓരോ ചെറു പട്ടണങ്ങളിലും നൂറുകണക്കിന് മലയാളികളാണുള്ളത്. 

ADVERTISEMENT

  സൗത്ത് പോർട്ടിലെ ഹാർട്ട് സ്ട്രീറ്റിൽ കുട്ടികൾക്കായി നടത്തുന്ന ഡാൻസ്- യോഗാ ക്ലാസിലേക്ക് ഓടിക്കയറിയ അക്രമി പത്തുവയസ്സിനു താഴെമാത്രം പ്രായമുള്ള പതിനൊന്നു കുഞ്ഞുങ്ങളെ കുത്തിവീഴ്ത്തി. ഈ സംഭവത്തിൽ മൂന്ന് കുട്ടികൾ മരിച്ചതിനെ തുടർന്നുണ്ടായ സമൂഹ മാധ്യമ പ്രചാരണമാണ് കലാപത്തിന് കാരണമായത്.അക്രമം തടയാൻ ശ്രമിച്ച ഡാൻസ് ടീച്ചർക്കും സഹായിക്കും ഗുരുതരമായി കുത്തേറ്റു. പരിക്കേറ്റ ടീച്ചറും അഞ്ചു കുട്ടികളും ഇനിയും അപകടനില തരണം ചെയ്തിട്ടില്ല. 

ഇതിനിടെ സൗത്ത്പോർട്ടിലെ കലാപം രാജ്യം മുഴുവൻ ആളിപ്പടർന്നു. ഏറെ നാളായി അടക്കിപ്പിടിച്ചിരുന്ന കുടിയേറ്റ വിരുദ്ധ വികാരം പരസ്യമാക്കി തീവ്രവലതുപക്ഷ നിലപാടുകാർ നിരത്തിലിറങ്ങി. 

ADVERTISEMENT

മുഖം പരിപൂർണമായും മറയ്ക്കുന്ന മാസ്ക് ധരിച്ചാണ് പല സ്ഥലങ്ങളിലും അക്രമികൾ അഴിഞ്ഞാടിയത്. ഇതോടെ മുഖം പരിപൂർണമായി മറച്ച് പ്രതിഷേധത്തിന് എത്തുന്നവരെ പൊലീസ് അറസ്റ്റ്ചെയ്തു.  ഇത് സ്ഥിതിഗതികൾ കൂടുതൽ സംഘർഷഭരിതമാക്കി. 

വെള്ളിയാഴ്ച രാത്രിയിലും ശനിയാഴ്ചയുമായി നടന്ന അക്രമസംഭവങ്ങൾ ഇന്നലെയും രാജ്യത്തിന്‍റെ പലഭാഗത്തും ആവർത്തിക്കുന്ന കാഴ്ചാണ് കണ്ടത്. വാരാന്ത്യത്തിന്‍റെ ഇടവേള കഴിഞ്ഞാൽ അക്രമികളെ നിയന്ത്രിച്ച് സ്ഥിതിഗതികൾ പൂർവസ്ഥിതിയിൽ ആക്കാമെന്നാണ് പൊലീസിന്‍റെ വിശ്വാസം. അക്രമികൾക്കെതിരേ ശക്തമായ നിലപാടാണ് ബ്രിട്ടനിലെ പുതിയ സർക്കാരും മുഖ്യ പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിയും സ്വീകരിക്കുന്നത്.  

English Summary:

Malayali community on edge amid anti-immigrant riots; 200 arrested