ഡീക്കൻ ഏലിയാസ് വർഗീസ് വെള്ളാരംകാലായിൽ ഓഗസ്റ്റ് 12ന് വൈദിക പട്ടം സ്വീകരിക്കും
എഡിൻബറ ∙ യാക്കോബായ സുറിയാനി സഭാംഗവും യുകെ സ്കോട്‌ലൻഡിൽ ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനുമായ ഡീക്കൻ ഏലിയാസ് വർഗീസ് വെള്ളാരംകാലായിൽ ഓഗസ്റ്റ് 12ന് വൈദിക പട്ടം സ്വീകരിക്കും.
എഡിൻബറ ∙ യാക്കോബായ സുറിയാനി സഭാംഗവും യുകെ സ്കോട്‌ലൻഡിൽ ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനുമായ ഡീക്കൻ ഏലിയാസ് വർഗീസ് വെള്ളാരംകാലായിൽ ഓഗസ്റ്റ് 12ന് വൈദിക പട്ടം സ്വീകരിക്കും.
എഡിൻബറ ∙ യാക്കോബായ സുറിയാനി സഭാംഗവും യുകെ സ്കോട്‌ലൻഡിൽ ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനുമായ ഡീക്കൻ ഏലിയാസ് വർഗീസ് വെള്ളാരംകാലായിൽ ഓഗസ്റ്റ് 12ന് വൈദിക പട്ടം സ്വീകരിക്കും.
എഡിൻബറ ∙ യാക്കോബായ സുറിയാനി സഭാംഗവും യുകെ സ്കോട്‌ലൻഡിൽ ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനുമായ ഡീക്കൻ ഏലിയാസ് വർഗീസ് വെള്ളാരംകാലായിൽ ഓഗസ്റ്റ് 12ന് വൈദിക പട്ടം സ്വീകരിക്കും. ഇതു സംബന്ധിച്ച് പരിശുദ്ധ അപ്രേം പാത്രിയർക്കീസ് ബാവായുടെ കൽപന യുകെ ഭദ്രാസനാധിപനും പാത്രിയർക്കൽ വികാരിയുമായ ഐസക് മോർ ഒസ്താത്തിയോസിന് ലഭിച്ചു.
രാവിലെ 7.30ന് പെരുവ കാരിക്കോട് സെന്റ് ജോർജ് ഇമ്മാനുവൽ സിറിയക് ഓർത്തഡോക്സ് പള്ളിയിൽ നടക്കുന്ന ചടങ്ങിൽ ഐസക്ക് മാർ ഒസ്താത്തിയോസ് കശീശാ പട്ടം നൽകും. വൈദികനായി പട്ടം ഏറ്റ ശേഷം 15ന് രാവിലെ 8ന് കാരിക്കോട് പള്ളിയിൽ പ്രഥമ കുർബാന അർപ്പിക്കും.
പാലാ സെന്റ് തോമസ് കോളജിലെ കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് വിഭാഗത്തിൽ ലക്ചറർ ആയിരുന്ന ഇദ്ദേഹം മൂവാറ്റുപുഴ നിർമല കോളേജിൽ വിസിറ്റിങ് ലക്ചററായും പ്രവർത്തിച്ചിട്ടുണ്ട്. കാരിക്കോട് വെള്ളാരംകാലായിൽ പരേതനായ വർഗീസിന്റെയും അന്നമ്മയുടെയും മകനായ ഡീക്കൻ ഏലിയാസ് 2008 ലാണ് സ്കോട്‌ലൻഡിൽ എത്തിയത്. 2015 മുതൽ ബെൽ ബാക്സ്റ്റര്‍ സ്കൂളിൽ അധ്യാപകനാണ്. കേംബ്രിജിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർത്തഡോക്സ് ക്രിസ്ത്യൻ സ്റ്റഡീസിൽ നിന്ന് ഓർത്തഡോക്സ് തിയോളജിയിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയും ഡണ്ഡീ യൂണിവേഴ്സിറ്റിയിൽ നിന്ന് സെക്കൻഡറി എജ്യൂക്കേഷനിൽ പ്രഫഷനൽ ഗ്രാജുവേറ്റ് ഡിപ്ലോമയും കരസ്ഥമാക്കി.
സ്വീഡനിലെ സ്റ്റോക്ക്ഹോം സിറിയക് സ്കൂളിൽ സിറിയക് ഇന്റർമീഡിയറ്റ് കോഴ്സും യൂണിവേഴ്സിറ്റി ഓഫ് വെയിൽസിൽ വേദശാസ്ത്ര ബിരുദാനന്തര ബിരുദ പഠനവും പൂർത്തിയാക്കി വരികയാണ്.
1993 മുതൽ മദ്ബഹയിലും സൺഡേസ്കൂൾ അധ്യാപകനായും ശുശ്രൂഷിക്കുന്ന ഇദ്ദേഹം നിലവിൽ എഡിൻബറ സെന്റ്‌മേരിസ് യാക്കോബായ കോൺഗ്രിഗേഷൻ അംഗമാണ്. എംജെഎസ്എസ്എ യുകെ സെൻട്രൽ കമ്മിറ്റി അംഗവും പരീക്ഷാ കൺട്രോളറും യൂത്ത് അസോസിയേഷൻ ഭദ്രാസന പിആർഒയും ആയി പ്രവർത്തിച്ചുവരുന്നു.
യുകെ നാഷണൽ ഹെൽത്ത് സർവീസിൽ കമ്മ്യൂണിറ്റി ട്രീറ്റ്മെന്റ് ആൻഡ് കെയർ കോഓഡിനേറ്റർ ആയ ജെല്ലി സോളി ജോൺ ആണ് ഭാര്യ. മക്കൾ: എയ്ലീൻ അന്ന (നിയമവിദ്യാർഥിനി അബർഡീൻ യൂണിവേഴ്സിറ്റി), എഡ്ലിൻ എലിസബത്ത് (വിദ്യാർഥിനി, കാർഡെൻഡൻ സെന്റ് നൈനാൻസ് പ്രൈമറി സ്കൂൾ).