ഇന്ത്യക്കാർക്ക് തിരിച്ചടി; യുകെയിൽ വിദേശ റിക്രൂട്‌മെന്റ് നിയന്ത്രിച്ചേക്കും, നീക്കം കലാപം തുടരുന്നതിനിടെ
യുകെയിലെ ഐടി, ടെലികോം മേഖലയിൽ എൻജിനീയറിങ് പ്രഫഷനലുകളുടെ കുടിയേറ്റം നിയന്ത്രിക്കാൻ നീക്കം. ഈ രംഗത്തു വിദേശ റിക്രൂട്‌മെന്റ് വ്യാപകമാകാനുള്ള കാരണം വിലയിരുത്താൻ യുകെ ആഭ്യന്തരമന്ത്രി ഇവറ്റ് കൂപ്പർ സ്വതന്ത്ര ഏജൻസിയായ മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റിക്കു നിർദേശം നൽകി.

ലണ്ടൻ ∙ യുകെയിലെ ഐടി, ടെലികോം മേഖലയിൽ എൻജിനീയറിങ് പ്രഫഷനലുകളുടെ കുടിയേറ്റം നിയന്ത്രിക്കാൻ നീക്കം. ഈ രംഗത്തു വിദേശ റിക്രൂട്‌മെന്റ് വ്യാപകമാകാനുള്ള കാരണം വിലയിരുത്താൻ യുകെ ആഭ്യന്തരമന്ത്രി ഇവറ്റ് കൂപ്പർ സ്വതന്ത്ര ഏജൻസിയായ മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റിക്കു നിർദേശം നൽകി. യുകെയിൽ കുടിയേറ്റവിരുദ്ധ കലാപം തുടരുന്നതിനിടെയാണു നീക്കം. നിയന്ത്രണമേർപ്പെടുത്തിയാൽ ഏറ്റവുമധികം ബാധിക്കുക ഇന്ത്യയിൽനിന്നുള്ള പ്രഫഷനലുകളെയാകും.
ഐടി, ടെലികോം മേഖലയിലെ തദ്ദേശീയ പ്രഫഷനലുകളുടെ കുറവ്, വേതനം, പരിശീലന സാഹചര്യം, വിദേശ ജീവനക്കാരെ സ്വീകരിക്കുന്നതിനു പകരമുള്ള മാർഗം തുടങ്ങിയ കാര്യങ്ങളിൽ 9 മാസത്തിനകം റിപ്പോർട്ട് നൽകാനാണു നിർദേശം. 'എല്ലാ രാജ്യങ്ങളിൽനിന്നും എത്തുന്നവർ നമ്മുടെ സാമ്പത്തികരംഗത്തിനു നൽകുന്ന സംഭാവനകൾ വലുതാണ്. അതേസമയം, സംവിധാനത്തെ നിയന്ത്രിക്കേണ്ടതുണ്ട്'- എംഎസിക്ക് അയച്ച കത്തിൽ ഇവറ്റ് കൂപ്പർ വിശദീകരിച്ചു.
കുടിയേറ്റ വ്യവസ്‌ഥകൾ ഫലപ്രദമായി നടപ്പാക്കുന്നതിനെപ്പറ്റി പഠിക്കാനും പ്രാദേശിക ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തിനുള്ള മാർഗങ്ങൾ പരിശോധിക്കാനും നിർദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ സാമ്പത്തികവർഷം 67,703 വിദഗ്ധ തൊഴിൽ വീസയാണു യുകെ അനുവദിച്ചത്. അനുവദിക്കുന്ന തൊഴിൽ വീസകളിൽ ആറിലൊന്നും ടെക്നോളജി മേഖലയിലാണ്.