ടെഹ്റാനിലേക്കുള്ള സർവീസ് നിർത്തിവച്ച് ലുഫ്താന്‍സ
ബര്‍ലിന്‍ ∙ ലുഫ്താന്‍സയും അനുബന്ധ കമ്പനിയായ ഓസ്ട്രിയന്‍ എയര്‍ലൈന്‍സും ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലേക്കും മറ്റിടങ്ങളിലേക്കുമുള്ള എല്ലാ വിമാനങ്ങളും നിര്‍ത്തിവച്ചു.

ബര്‍ലിന്‍ ∙ ലുഫ്താന്‍സയും അനുബന്ധ കമ്പനിയായ ഓസ്ട്രിയന്‍ എയര്‍ലൈന്‍സും ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലേക്കും മറ്റിടങ്ങളിലേക്കുമുള്ള സർവീസ് നിര്‍ത്തിവച്ചു. മേഖലയില്‍ സംഘര്‍ഷം തുടരുന്നതിനാല്‍ ടെല്‍ അവീവ്, ടെഹ്റാന്‍, ബെയ്റൂട്ട്, അമ്മാന്‍, എര്‍ബില്‍ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് താല്‍ക്കാലികമായി നിര്‍ത്തിവച്ചത്. ഓഗസ്ററ് 21 വരെ സർവീസ് ഉണ്ടായിരിക്കില്ലെന്ന് ജര്‍മന്‍ എയര്‍ലൈന്‍ ഗ്രൂപ്പായ ലുഫ്താന്‍സ അറിയിച്ചു.
യാത്രക്കാര്‍ക്ക് അവരുടെ യാത്രകള്‍ സൗജന്യമായി റീബുക്ക് ചെയ്യാനോ റദ്ദാക്കാനോ കഴിയും. നിലവിലെ സാഹചര്യം കാരണം ഉണ്ടായ അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായി ലുഫ്താന്‍സ അറിയിച്ചു.