യൂറോപ്പിൽ നോർത്തേൺ ലൈറ്റ്സ് ദൃശ്യമായി
സ്വീഡൻ ∙ ചൊവാഴ്ച രാത്രി വടക്കൻ യൂറോപ്പിന്റെ പല ഇടങ്ങളിലും ധ്രുവദീപ്തി അഥവാ നോർത്തേൺ ലൈറ്റ്സ് ദൃശ്യമായി.

സ്വീഡൻ ∙ ചൊവാഴ്ച രാത്രി വടക്കൻ യൂറോപ്പിന്റെ പല ഇടങ്ങളിലും ധ്രുവദീപ്തി (അറോറ) അഥവാ നോർത്തേൺ ലൈറ്റ്സ് ദൃശ്യമായി. നോർത്തേൺ ലൈറ്റ്സിനു ഒപ്പം ദൃശ്യമായ പെഴ്സിയിഡിസ് ഉൽക്ക വർഷം ആകാശത്തെ കൂടുതൽ വർണാഭമാക്കി.
സൂര്യൻ അതിന്റെ 11 വർഷത്തിൽ സംഭവിക്കുന്ന സോളാർ മാക്സിമം എന്ന അവസ്ഥയിൽ ആണ് ഈ വർഷവും അടുത്ത വർഷവും. അതിനാൽ തന്നെ ഈ വർഷങ്ങളിൽ ധ്രുവദീപ്തികൾ സംഭവിക്കാൻ ഉള്ള സാധ്യത വളരെ കൂടുതൽ ആണ്. വലിയ തോതിൽ ഇത്തരത്തിൽ സോളാർ ഫ്ലയറുകൾ സൂര്യൻ പുറപ്പെടുവിപ്പിച്ചാൽ അതു ഭൂമിയെ വിപരീതമായി ബാധിച്ചേക്കാം. ഈ വർഷം ഇനിയും ഒരുപാട് ധ്രുവവദീപ്തികൾ കാണാനാകും എന്ന പ്രതീക്ഷയിലാണ് യൂറോപ്പിലെ ജനങ്ങൾ.
(വാർത്ത: വിനീത് പഴുപുറത്ത്)