അഞ്ച് ബില്യൻ ഡോളറിന്റെ പാട്രിയറ്റ് മിസൈല്‍ ജര്‍മനിക്ക് വില്‍ക്കാന്‍ യുഎസ് അനുമതി. 600 പാട്രിയറ്റ് എയർ ഡിഫൻസ് മിസൈലുകളും അനുബന്ധ ഉപകരണങ്ങളുമാണ് യുഎസ് ജര്‍മനിക്ക് വില്‍ക്കാന്‍ ഒരുങ്ങുന്നത്.

അഞ്ച് ബില്യൻ ഡോളറിന്റെ പാട്രിയറ്റ് മിസൈല്‍ ജര്‍മനിക്ക് വില്‍ക്കാന്‍ യുഎസ് അനുമതി. 600 പാട്രിയറ്റ് എയർ ഡിഫൻസ് മിസൈലുകളും അനുബന്ധ ഉപകരണങ്ങളുമാണ് യുഎസ് ജര്‍മനിക്ക് വില്‍ക്കാന്‍ ഒരുങ്ങുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബര്‍ലിന്‍ ∙ അഞ്ച് ബില്യൻ ഡോളറിന്റെ പാട്രിയറ്റ് മിസൈല്‍ ജര്‍മനിക്ക് വില്‍ക്കാന്‍ യുഎസ് അനുമതി.  600 പാട്രിയറ്റ് എയർ ഡിഫൻസ് മിസൈലുകളും അനുബന്ധ ഉപകരണങ്ങളുമാണ് യുഎസ് ജര്‍മനിക്ക് വില്‍ക്കാന്‍ ഒരുങ്ങുന്നത്. 

ദേശീയവും പ്രാദേശികവുമായ പ്രതിരോധം മെച്ചപ്പെടുത്തുന്നതിനും യുഎസ്, നാറ്റോ സേനകളുമായുള്ള പരസ്പര പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനും ഈ കരാർ ഉപകരിക്കും. 2022ല്‍ ആരംഭിച്ച റഷ്യ - യുക്രെയ്ന്‍ യുദ്ധത്തിൽ യുഎസിന് ശേഷം ജര്‍മനിയാണ് യുക്രെയ്ന്റെ ഏറ്റവും വലിയ രണ്ടാമത്തെ സൈനിക സഹായ വിതരണക്കാർ. യുദ്ധത്തിനായ് യുക്രെയ്ന് നിരവധി നൂതന വ്യോമ പ്രതിരോധ സംവിധാനങ്ങളാണ് ജർമനി സംഭാവന ചെയ്തത്. 

ADVERTISEMENT

ജര്‍മനിയിലെ മെക്ളെന്‍ബര്‍ഗ് - ഫോര്‍പോമ്മെനിലെ സൈനിക പരിശീലന മേഖലയിലാണ് പാട്രിയറ്റ് മിസൈല്‍ സംവിധാനങ്ങള്‍ സംഭരിക്കുന്നത്.  സൈന്യത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാൻ  യുഎസുമായുള്ള ഇടപാട് ജർമനിയെ സഹായിക്കും. 

English Summary:

US clears potential 5 Billion Patriot missile sale for Germany.