ബ്രിട്ടനിൽ 200 പുതിയ ബ്രാഞ്ചുകൾ തുറക്കാൻ മക്‌ഡൊണാൾഡ്സ്; 24,000 തൊഴിലവസരങ്ങൾ
ബ്രിട്ടനിലും അയർലൻഡിലുമായി നാലു വർഷത്തിനുള്ളിൽ 200 പുതിയ ബ്രാഞ്ചുകൾ തുറക്കാൻ മക്‌ഡൊണാൾഡ്സ്.
ബ്രിട്ടനിലും അയർലൻഡിലുമായി നാലു വർഷത്തിനുള്ളിൽ 200 പുതിയ ബ്രാഞ്ചുകൾ തുറക്കാൻ മക്‌ഡൊണാൾഡ്സ്.
ബ്രിട്ടനിലും അയർലൻഡിലുമായി നാലു വർഷത്തിനുള്ളിൽ 200 പുതിയ ബ്രാഞ്ചുകൾ തുറക്കാൻ മക്‌ഡൊണാൾഡ്സ്.
ലണ്ടൻ ∙ ബ്രിട്ടനിലും അയർലൻഡിലുമായി നാലു വർഷത്തിനുള്ളിൽ 200 പുതിയ ബ്രാഞ്ചുകൾ തുറക്കാൻ മക്‌ഡൊണാൾഡ്സ്. ഒരു മില്യൻ പൌണ്ടിന്റെ വികസന പദ്ധതിയാണ് ലോകത്തെ ഏറ്റവും വലിയ ഫാസ്റ്റ്ഫുഡ് റസ്റ്ററന്റ് ശൃംഖലയുടെ ലക്ഷ്യം. ഡ്രൈവ് ത്രൂ, നോൺ ഡ്രൈവ് ത്രൂ വിഭാഗങ്ങളിലായാണ് ശൃംഖലയുടെ വിപുലീകരണം.
ഇതോടെ ഇരു രാജ്യങ്ങളിലുമായി മക്‌ഡൊണാൾഡ്സ് റസ്റ്ററന്റുകളുടെ എണ്ണം 1700 ആയി ഉയരും. 24,000 പുതിയ ജോലികൾ ഈ വിസകന പദ്ധതിയിലൂടെ സൃഷ്ടിക്കപ്പെടുമെന്ന് മക്ഡോണൽസ് യുകെ- അയർലൻഡ് മേധാവി അലിസ്റ്റർ മാർകോവ് വ്യക്തമാക്കി.