ജര്‍മനിയിലെ നാറ്റോ കേന്ദ്രത്തില്‍ സുരക്ഷ ശക്തമാക്കി
ബര്‍ലിന്‍ ∙ ജര്‍മനിയിലുള്ള നാറ്റോയുടെ വ്യോമ പ്രതിരോധ കേന്ദ്രത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കി. ആക്രമണത്തിന് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

അത്യാവശ്യമില്ലാത്ത എല്ലാ ജീവനക്കാരെയും കേന്ദ്രത്തില്‍നിന്ന് മാറ്റിയതായി നാറ്റോ അറിയിച്ചു. നെതര്‍ലന്‍ഡ്സിന്റെ അതിര്‍ത്തിക്കടുത്തുള്ള ഗെല്‍സന്‍കിര്‍ഷെന്‍ വ്യോമതാവളത്തിനാണ് സുരക്ഷ ശക്തമാക്കിയത്. അതേസമയം, കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടിട്ടില്ലെന്നും നാറ്റോ അധികൃതര്‍ വ്യക്തമാക്കി.
ഭീഷണിയുടെ സ്വഭാവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഗെല്‍സന്‍കിര്‍ഷെന്‍ വ്യോമതാവളത്തിന് സമീപത്ത് സംശയാസ്പദമായി കണ്ട വ്യക്തിയെ കസ്ററഡിയിലെടുത്ത് ചോദ്യം ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആണവ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ റഷ്യന്‍ സേന ആക്രമിക്കാന്‍ പദ്ധതിയിടുന്നു എന്ന അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തിലാണ് സുരക്ഷ നടപടി സ്വീകരിച്ചതെന്നാണ് സൂചന.