ജർമനിയിലെ സിറോ മലബാർ യുവജനസംഘടന ആയ എസ്എംവൈഎം (SMYM) ജർമനിയുടെ ആഭിമുഖ്യത്തിൽ ആദ്യത്തെ നാഷനൽ യൂത്ത് കോൺഫറൻസ് ആയ അവേക്ക് (AWAKE) ജർമനി 2024 ഓഗസ്റ്റ് 16 മുതൽ 18 വരെ കൊളോൺ ലീബ്ഫ്രാവെൻ പള്ളിയിൽ വെച്ച് സിറോ മലബാർ കമ്മ്യൂണിറ്റിയുമായി ചേർന്ന് നടത്തപ്പെട്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെർലിൻ ∙ ജർമനിയിലെ സിറോ മലബാർ യുവജനസംഘടന ആയ എസ്എംവൈഎം (SMYM) ജർമനിയുടെ ആഭിമുഖ്യത്തിൽ ആദ്യത്തെ നാഷനൽ യൂത്ത് കോൺഫറൻസ് ആയ അവേക്ക് (AWAKE) ജർമനി 2024 ഓഗസ്റ്റ് 16 മുതൽ 18 വരെ കൊളോൺ ലീബ്ഫ്രാവെൻ പള്ളിയിൽ വച്ച് സിറോ മലബാർ കമ്മ്യൂണിറ്റിയുമായി ചേർന്ന് നടത്തപ്പെട്ടു. 16 -ാം തീയതി വെള്ളിയാഴ്ച യൂറോപ്പ് അപ്പസ്തോലിക വിസിറ്റേറ്റർ സ്റ്റീഫൻ ചിറപ്പണത്തു പിതാവ് തിരി തെളിച്ച് ഉദ്ഘാടനം നിർവഹിച്ചു. യൂറോപ്പ് യൂത്ത് ഡയറക്ടർ ഫാ ബിനോജ് മുളവരിക്കലാണ് കോൺഫറൻസിനു നേതൃത്വം നൽകിയത് . 

ജർമനിയിലെ സിറോ മലബാർ കമ്യൂണിറ്റിയുടെ കോർഡിനേറ്ററും എസ്എംവൈഎം ജർമനിയുടെ ചാപ്ലൈനുമായ ഫാ ഇഗ്‌നേഷന്സ് ചാലിശ്ശേരി ആണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. എഴുത്തുകാരനും മോട്ടിവേഷനൽ സ്‌പീക്കറുമായ ജോസഫ് അന്നംക്കുട്ടി ജോസ് ആയിരുന്നു മുഖ്യാഥിതി. 

ADVERTISEMENT

ജർമനിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 200 ഓളം യുവജനങ്ങൾ കൊളോണിൽ താമസിച്ച് കോൺഫറൻസിൽ പങ്കെടുത്തു. 32 സിസ്റ്റേഴ്സും നിരവധി വൈദികരും പരിപാടിയിൽ പങ്കെടുത്തു. യുവജനങ്ങൾക്കായി കൗൺസിലിങ്ങും ഏർപ്പെടുത്തിയിരുന്നു. കൂടാതെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവജനങ്ങളുടെ കലാപരിപാടികളും ഉച്ചക്ക് ശേഷം നടത്തപ്പെട്ടു.

ശനിയാഴ്ച യുവജനങ്ങൾക്ക് പുറമേ യുവകുടുംബങ്ങളിൽ നിന്നും ഏകദേശം 170 ഓളം അംഗങ്ങൾ പങ്കെടുത്തു. ഇതിൽ ഏകദേശം 50 ഓളം കുട്ടികളും ഉണ്ടായിരുന്നു. ശനിയാഴ്ച അഭിവന്ദ്യ പിതാവിന്റെ നേതൃത്വത്തിൽ 11 വൈദീകർ സമൂഹബലി അർപ്പിച്ചു പ്രാർഥിച്ചു. വിശുദ്ധ കുർബാനയും കുമ്പസാരവും ആരാധനയും മൂന്നു ദിവസങ്ങളിൽ ഉണ്ടായിരുന്നു. ശനിയാഴ്ച  ആരാധനയും കൈവപ്പു ശുശ്രുഷയും നടത്തപ്പെട്ടു.

ADVERTISEMENT

യുവജനങ്ങൾക്ക് ഏറെ ഉൾകാഴ്ച നൽകുന്നതായിരുന്നു ജോസഫ് അന്നംക്കുട്ടി ജോസിന്റെ പ്രസംഗം. ശനിയാഴ്ച ഉച്ചകഴിഞ്ഞു നടത്തപ്പെട്ട പാനൽ ചർച്ചയും ശ്രദ്ധ ആകർഷിച്ചു. എസ്എംവൈഎം ജർമനിയുടെ അഞ്ച്  റീജിയനിൽ നിന്നുള്ള പ്രവർത്തനങ്ങൾ മറ്റുള്ള യുവജനങ്ങളുമായി പങ്കുവച്ചു. ഞായാറാഴ്ച യുവജനങ്ങൾ റീജിയൻ തിരിഞ്ഞു ചർച്ച നടത്തി. അന്നേ ദിവസം നടത്തപ്പെട്ട ആരാധനയിൽ വൈദീകർക്കുവേണ്ടിയും സന്യസ്തർക്കുവേണ്ടിയും പ്രത്യേക പ്രാർഥനകൾ നടത്തി. 

English Summary:

National Youth Conference 'Awake Germany 2024' organized by SMYM