ബ്രിട്ടന് കാവൽ നൽകി സംരക്ഷിച്ച ഫിഷ് ആൻഡ് ചിപ്സ് സപ്ലൈയർമാർ; ഇന്ന് വിഭവത്തിന് 50% വില വർധന
ബ്രിട്ടിഷുകാരുടെ പ്രിയപ്പെട്ട ലഘുഭക്ഷണമായ ഫിഷ് ആൻഡ് ചിപ്സിന്റെ വിലയിൽ അഞ്ച് വർഷത്തിനിടെ ഉണ്ടായത് 50 ശതമാനം വർധന.
ബ്രിട്ടിഷുകാരുടെ പ്രിയപ്പെട്ട ലഘുഭക്ഷണമായ ഫിഷ് ആൻഡ് ചിപ്സിന്റെ വിലയിൽ അഞ്ച് വർഷത്തിനിടെ ഉണ്ടായത് 50 ശതമാനം വർധന.
ബ്രിട്ടിഷുകാരുടെ പ്രിയപ്പെട്ട ലഘുഭക്ഷണമായ ഫിഷ് ആൻഡ് ചിപ്സിന്റെ വിലയിൽ അഞ്ച് വർഷത്തിനിടെ ഉണ്ടായത് 50 ശതമാനം വർധന.
ലണ്ടൻ ∙ ബ്രിട്ടിഷുകാരുടെ പ്രിയപ്പെട്ട ലഘുഭക്ഷണമായ ഫിഷ് ആൻഡ് ചിപ്സിന്റെ വിലയിൽ അഞ്ച് വർഷത്തിനിടെ ഉണ്ടായത് 50 ശതമാനം വർധന. ബ്രിട്ടനിൽ ഏറ്റവും അധികം വില ഉയർന്ന ഭക്ഷ്യോൽപന്നമാണ് ടേക്ക് എവേ ഭക്ഷണത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഫിഷ് ആൻഡ് ചിപ്സ്.
അഞ്ച് വർഷം മുമ്പ് അഞ്ച് പൗണ്ടായിരുന്നു വില, ഇന്ന് പത്തു പൗണ്ടിനും മുകളിലാണ്. ഫിഷ് ആൻഡ് ചിപ്സിന് 50 ശതമാനം വില ഉയർന്നപ്പോൾ കബാബിന് 44 ശതമാനവും പിസയ്ക്ക് 30 ശതമാനവുമാണ് അഞ്ച് വർഷത്തിനുള്ളിൽ ഉണ്ടായ വിലവർധന. ചിക്കൻ ആൻഡ് ചിപ്സിന് 42 ശതമാനവും ഇന്ത്യൻ- ചൈനീസ് ഭക്ഷണ വിഭവങ്ങൾക്ക് 29 ശതമാനവും വില വർധിച്ചു.
ഇന്ധനവിലയിലുണ്ടായ കുതിപ്പും തൊഴിലാളികളുടെ ശമ്പളവർധനയുമാണ് വിലക്കയറ്റത്തിന്റെ പ്രധാന കാരണം. യുക്രെയ്ൻ അധിനിവേശത്തെത്തുടർന്ന് റഷ്യൻ സമുദ്രോൽപന്നങ്ങൾക്ക് ഏർപ്പെടുത്തിയ ഇറക്കുമതി നിയന്ത്രണം രാജ്യത്ത് വിലക്കയറ്റത്തിന് കാരണമായി. 2022 മാർച്ചിൽ ബ്രിട്ടിഷ് സർക്കാർ റഷ്യൻ സമുദ്രോൽപന്നങ്ങളുടെ ഇറക്കുമതിയിൽ 35 ശതമാനം അധിക നികുതി ഏർപ്പെടുത്തിയതോടെയാണ് രാജ്യത്ത് മത്സ്യം ഉൾപ്പെടെയുള്ള സമുദ്രോൽപന്നങ്ങളുടെ വില കുതിച്ചുയർന്നത്. ഇതിനു പിന്നാലെ മോശം കാലാവസ്ഥമുലം ഉരുളക്കിഴങ്ങ് കൃഷിയിലും തിരിച്ചടിയുണ്ടായി.
ഓഫിസ് ഓഫ് നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുപ്രകാരം 2019ൽ ഒരു പോർഷൻ ഫിഷ് ആൻഡ് ചിപ്സിന്റെ ശരാശരി വില 6.48 പൗണ്ടായിരുന്നു. ഇന്നത് 9.88 പൗണ്ടാണ്.
രണ്ട് ലോകമഹായുദ്ധങ്ങളുടെ കാലത്തും ഫിഷ് ആൻഡ് ചിപ്സ് ഉൽപന്നങ്ങളുടെ സപ്ലൈയർമാരെ ബ്രിട്ടൻ പ്രത്യേകം കാവൽ നൽകി സംരക്ഷിച്ചിരുന്നു എന്നറിയുമ്പോഴാണ് ഈ ഭക്ഷ്യോൽപന്നം ബ്രിട്ടിഷുകാർക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് മനസിലാകുന്നത്.