മാൾട്ടയിൽ കൊല്ലം സ്വദേശി വാഹനാപകടത്തിൽ മരിച്ചു
മാൾട്ട∙ മാൾട്ടയിൽ കൊല്ലം സ്വദേശി വാഹനാപകടത്തിൽ മരിച്ചു. കൊട്ടാരക്കര വെണ്ടാർ സ്വദേശി കമലാലയത്തിൽ ബാലു ഗണേശ് (40) ആണ് അപകടത്തിൽ മരിച്ചത്. സീബഗ്സ് മദീന റോഡിൽ രണ്ട് ട്രക്കുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ആംറൂണിൽ താമസിച്ച് വന്നിരുന്ന ബാലുവിനെ സിവിൽ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെന്‍റ്

മാൾട്ട∙ മാൾട്ടയിൽ കൊല്ലം സ്വദേശി വാഹനാപകടത്തിൽ മരിച്ചു. കൊട്ടാരക്കര വെണ്ടാർ സ്വദേശി കമലാലയത്തിൽ ബാലു ഗണേശ് (40) ആണ് അപകടത്തിൽ മരിച്ചത്. സീബഗ്സ് മദീന റോഡിൽ രണ്ട് ട്രക്കുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ആംറൂണിൽ താമസിച്ച് വന്നിരുന്ന ബാലുവിനെ സിവിൽ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെന്‍റ് രക്ഷാപ്രവർത്തകരാണ് വാഹനത്തിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. പക്ഷേ ജീവൻ രക്ഷിക്കാനായില്ല.
പ്രധാന റോഡിൽ രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. അതേസമയം, ബാലുവിന്‍റെ ട്രക്കിൽ ഇടിച്ച ട്രക്കിലെ ഡ്രൈവർക്ക് പരുക്കേറ്റില്ലെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ മജിസ്‌ട്രേറ്റ് ജോ മിഫ്‌സുദ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഈ റോഡിന്‍റെ രണ്ട് പാതകളിലും അപകടത്തെ തുടർന്ന് ഗതാഗതം നിരോധിച്ചതായി ട്രാൻസ്‌പോർട്ട് മാൾട്ട അറിയിച്ചു. സെന്‍റ് ഡൊറോത്തി സ്കൂൾ റൗണ്ട് എബൗട്ടിന് സമീപമുള്ള തെക്കോട്ടുള്ള റൂട്ട് അടച്ചിരിക്കുന്നു, ഗതാഗതം അറ്റാർഡിലെ സെൻട്രൽ ലിങ്ക് വഴിയും വടക്കോട്ട് സർവീസ് റോഡ് വഴിയും തിരിച്ചുവിടുന്നു. വാഹനമോടിക്കുന്നവർ ബദൽ മാർഗങ്ങൾ സ്വീകരിക്കാൻ അധികൃതർ നിർദേശിച്ചു.
തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം റോഡ് ഗതാഗതത്തിനായി വീണ്ടും തുറക്കും.