റോഥർഹാം ∙ ആറാമത് യുക്മ കേരളപൂരം വള്ളംകളി കമന്ററി ടീം സി.എ. ജോസഫിന്റെ നേതൃത്വത്തിൽ ഒരുങ്ങിക്കഴിഞ്ഞു. മുൻ വർഷങ്ങളിൽ യുക്മ സംഘടിപ്പിച്ച മത്സര വള്ളംകളികളെ വൻ വിജയമാക്കി മാറ്റിയതിൽ ഒരു വലിയ പങ്കാണ് റണ്ണിങ് കമന്ററി ടീം നിർവഹിച്ചത്.

റോഥർഹാം ∙ ആറാമത് യുക്മ കേരളപൂരം വള്ളംകളി കമന്ററി ടീം സി.എ. ജോസഫിന്റെ നേതൃത്വത്തിൽ ഒരുങ്ങിക്കഴിഞ്ഞു. മുൻ വർഷങ്ങളിൽ യുക്മ സംഘടിപ്പിച്ച മത്സര വള്ളംകളികളെ വൻ വിജയമാക്കി മാറ്റിയതിൽ ഒരു വലിയ പങ്കാണ് റണ്ണിങ് കമന്ററി ടീം നിർവഹിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റോഥർഹാം ∙ ആറാമത് യുക്മ കേരളപൂരം വള്ളംകളി കമന്ററി ടീം സി.എ. ജോസഫിന്റെ നേതൃത്വത്തിൽ ഒരുങ്ങിക്കഴിഞ്ഞു. മുൻ വർഷങ്ങളിൽ യുക്മ സംഘടിപ്പിച്ച മത്സര വള്ളംകളികളെ വൻ വിജയമാക്കി മാറ്റിയതിൽ ഒരു വലിയ പങ്കാണ് റണ്ണിങ് കമന്ററി ടീം നിർവഹിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റോഥർഹാം ∙ ആറാമത് യുക്മ കേരളപൂരം വള്ളംകളി കമന്ററി ടീം സി.എ. ജോസഫിന്റെ നേതൃത്വത്തിൽ ഒരുങ്ങിക്കഴിഞ്ഞു. മുൻ വർഷങ്ങളിൽ യുക്മ സംഘടിപ്പിച്ച മത്സര വള്ളംകളികളെ വൻ വിജയമാക്കി മാറ്റിയതിൽ ഒരു വലിയ പങ്കാണ് റണ്ണിങ് കമന്ററി ടീം നിർവഹിച്ചത്. മത്സരങ്ങളില്‍ ഓളപ്പരപ്പിന്റെ ആവേശം അണുവിട ചോരാതെ ജനഹൃദയങ്ങളില്‍ ആഴ്ന്നിറങ്ങുന്നതിന് റണ്ണിംഗ് കമന്ററിയ്ക്ക് വലിയ പങ്കാണുള്ളത്.

യുക്മയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു വരുന്ന മത്സരവള്ളംകളിയെ ഒരു വന്‍വിജയമാക്കി മാറ്റുന്നതിന് നിര്‍ണായകമായ പങ്കാണ് മുന്‍വര്‍ഷങ്ങളില്‍ റണ്ണിംഗ് കമന്ററി ടീം നിര്‍വഹിച്ചത്. ആറാമത് വള്ളംകളി നേരിട്ട് കാണാനെത്തുന്നവര്‍ക്കും അതിനൊപ്പം തന്നെ ലൈവ് പ്രക്ഷേപണം ചെയ്യുന്ന മാഗ്ന വിഷന്‍ ടിവിയിലൂടെ യുകെയിലെ മത്സരവള്ളംകളിയെ വീക്ഷിക്കാനെത്തുന്ന ലോകമെമ്പാടുമുള്ള വള്ളംകളി പ്രേമികള്‍ക്കും ഓളപ്പരപ്പിലുയരുന്ന വീറും വാശിയും  ആവേശവുമെല്ലാം പകര്‍ന്നു നല്‍കുന്നതിന് റണ്ണിംഗ് കമന്ററി ടീം തയാറെടുത്തു കഴിഞ്ഞു.

ADVERTISEMENT

യുകെ മലയാളികളുടെ പ്രിയങ്കരനായ സി.എ. ജോസഫിനൊപ്പം പ്രതിഭാധനരും പരിചയസമ്പന്നരുമായ ഷൈമോന്‍ തോട്ടുങ്കല്‍ (യുകെ വാര്‍ത്ത എഡിറ്റര്‍), തോമസ് പോള്‍ (സ്റ്റോക്ക് ഓണ്‍ ട്രന്റ്), ജോൺസൺ കളപ്പുരയ്ക്കൽ (പ്രെസ്റ്റൺ), ജിനോ സെബാസ്റ്റ്യൻ (നനീട്ടൺ) എന്നിവരൊത്തു ചേരുമ്പോള്‍ കാണികളെ ആവേശക്കൊടുമുടിയിലേയ്ക്ക് ഉയര്‍ത്തുന്ന വാഗ്ധോരണിയാവുമെന്നുള്ളതിന് സംശയമില്ല. ജലരാജാക്കന്മാര്‍ ഷെഫീല്‍ഡ് മാന്‍വേഴ്സ്  തടാകത്തിന്റെ കുഞ്ഞോളങ്ങളെ കീറിമുറിച്ച് മാരിവില്ല് തീര്‍ത്ത് പായുന്നത് യുക്മ സാംസ്ക്കാരികവേദി രക്ഷാധികാരി കൂടിയായ സി.എ. ജോസഫ് എന്ന മുന്‍ അധ്യാപകന്‍ സാഹിത്യവും കഥകളും ഗ്രാമീണപദപ്രയോഗങ്ങളും നാടന്‍ ശൈലിയും ചരിത്രവും വഞ്ചിപ്പാട്ടുകളുമെല്ലാം ഇടകലര്‍ത്തി നല്‍കുന്ന തല്‍സമയ വിവരണം കാണികളെ പുന്നമടക്കായലിന്റെ അരികിലാണോ എന്നു തോന്നിപ്പിക്കും. 

റണ്ണിംഗ് കമന്ററി ടീമില്‍ ഇത്തവണ ഒന്നിനൊന്നിന് മികച്ച ആളുകളാണ് ഒത്തുചേരുന്നത്. നാട്ടില്‍ ചെറുപ്പം മുതല്‍ പ്രസംഗ - അനൗണ്‍സ്മെന്റ് വേദികളിലും സാമൂഹിക സാംസ്കാരിക സദസ്സുകളിലും തിളങ്ങുന്ന താരങ്ങളും യുകെയിലെ മലയാളി സമൂഹത്തില്‍ ഏറെ ശ്രദ്ധേയരുമായ ഷൈമോന്‍ തോട്ടുങ്കലും, തോമസ് പോളും, ജോൺസൺ കളപ്പുരയ്ക്കലും, ജിനോ സെബാസ്റ്റ്യനും ചേർന്ന് വ്യത്യസ്തമായ ശൈലികളും വേറിട്ട അവതരണരീതികളുമെല്ലാമായി കാണികളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലൈവ് കാണുന്നവരെയും ആവേശക്കൊടുമുടിയേറ്റുമെന്ന് തീര്‍ച്ചയാണ്.

ADVERTISEMENT

യുക്മ-ടിഫിൻ ബോക്സ്  കേരളപൂരം വള്ളംകളി - 2024 ന്റെ പ്രധാന സ്പോൺസേഴ്സ്  ടിഫിൻ ബോക്സ്, ലൈഫ് ലൈൻ പ്രൊട്ടക്റ്റ് ലിമിറ്റഡ്, ഫസ്റ്റ് കോൾ, ക്ലബ്ബ് മില്ല്യണയർ, പോൾ ജോൺ സോളിസിറ്റേഴ്സ്, ട്യൂട്ടേഴ്സ് വാലി, മട്ടാഞ്ചേരി കാറ്ററിംഗ് ടോണ്ടൻ, മലബാർ ഗോൾഡ്, തെരേസാസ്, കൂട്ടം,ഗ്ലോബൽ സ്റ്റഡി ലിങ്ക്, ഏലൂർ കൺസൽറ്റൻസി, മലബാർ ഫുഡ്സ് ലിമിറ്റഡ് എന്നിവരാണ്.

യുക്മ ദേശീയ സമിതി ഭാരവാഹികളായ ഡോ. ബിജു പെരിങ്ങത്തറയുടെ നേതൃത്വത്തിൽ കുര്യൻ ജോർജ്, ഡിക്സ് ജോർജ്, ഷിജോ വർഗീസ്, ലീനുമോൾ ചാക്കോ, പീറ്റർ താണോലിൽ, സ്മിതാ തോട്ടം, എബ്രഹാം പൊന്നും പുരയിടം, മനോജ്കുമാർ പിള്ള, അലക്സ് വർഗീസ്, അഡ്വ. എബി സെബാസ്റ്റ്യൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ റീജിയനൽ ഭാരവാഹികൾ, അംഗ അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവരാണ് വള്ളംകളിയുടെ സംഘാടകർ. മുഴുവൻ യുകെ മലയാളികളെയും യുക്‌മ ദേശീയ സമിതി, ആഗസ്റ്റ്‌ 31ന് റോഥർഹാമിലെ മാൻവേഴ്സ് തടാകക്കരയിലേക്ക് സ്വാഗതം ചെയ്യുന്നതായി യുക്‌മ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ, ജനറൽ സെക്രട്ടറി കുര്യൻ ജോർജ്, ജനറൽ കൺവീനർ അഡ്വ. എബി സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു.
കേരളപൂരം വള്ളംകളി നടക്കുന്ന വേദിയുടെ വിലാസം:
Manvers Lake
Station Road 
Wath-Upon-Dearne
Rotherham 
South Yorkshire.
S63 7DG.

English Summary:

UUKMA Tiffin Box Kerala Pooram 2024