സ്റ്റീവനേജ് ∙ ലണ്ടനിലെ പ്രമുഖ മലയാളി അസോസിയേഷനുകളിൽ ഒന്നായ ‘സർഗം സ്റ്റീവനേജ് ' സംഘടിപ്പിക്കുന്ന 'പൊന്നോണം 2024' സെപ്തംബർ 14 നു ശനിയാഴ്ച ബാൺവെൽ അപ്പർ സ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടും. യുകെയിലെ പ്രസിദ്ധമായ സർഗ്ഗം പൊന്നോണത്തിനു നാന്ദി കുറിച്ച് നടന്ന ഇൻഡോർ മത്സരങ്ങളിൽ സ്ത്രീകളും കുട്ടികളുമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്റ്റീവനേജ് ∙ ലണ്ടനിലെ പ്രമുഖ മലയാളി അസോസിയേഷനുകളിൽ ഒന്നായ ‘സർഗം സ്റ്റീവനേജ് ' സംഘടിപ്പിക്കുന്ന 'പൊന്നോണം 2024' സെപ്തംബർ 14ന് ബാൺവെൽ അപ്പർ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. യുകെയിലെ പ്രസിദ്ധമായ സർഗ്ഗം പൊന്നോണത്തിനു നാന്ദി കുറിച്ച് നടന്ന ഇൻഡോർ മത്സരങ്ങളിൽ സ്ത്രീകളും കുട്ടികളുമായി നിരവധി പേരാണ് ആവേശപൂർവം പങ്കു ചേർന്നത്.

കാരംസ്, ലേലം, റമ്മി, ഡോങ്കി, ചെസ്സ് തുടങ്ങിയവയുടെ സെമി ഫൈനൽ മുതലുള്ള മത്സരങ്ങൾ തുടർ ദിവസങ്ങളിൽ നടത്തപ്പെടും. ഫുട്ബോൾ, ക്രിക്കറ്റ് മത്സരങ്ങൾ 31ന് നടക്കും.

ADVERTISEMENT

സെപ്റ്റംബർ‍ 1ന് ജനറൽ സ്പോർട്സ് മത്സരങ്ങൾ നടത്തുന്നതാണ്. കിഡ്സ് വിഭാഗത്തിൽ 'ബീൻഷ് പിക്കിങ്ങും, ജൂനിയേഴ്സിനായി ജമ്പിങ് റേസ്, ലെമൺ സ്പൂൺ റേസും ഉണ്ടായിരിക്കും. തുടർന്ന് അത്ലറ്റിക്സ് ഇനങ്ങളിൽ വ്യത്യസ്ത പ്രായ വിഭാഗത്തിൽ മത്സരങ്ങൾ നടത്തുന്നതാണ്.

അത്‌ലറ്റിക് മത്സരങ്ങൾക്ക് ശേഷം വടം വലി, ഉറിയടി, സുന്ദരിക്ക് പൊട്ടു കുത്തൽ തുടങ്ങിയ മത്സരങ്ങൾക്കൊപ്പം കപ്പിൾസ് റിലേ, ഫാമിലി റിലേ എന്നീ ഇനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.  വിജയികൾക്കുള്ള സമ്മാന ദാനവും സെന്റ് നിക്കോളാസ് ഗ്രൗണ്ടിൽ വെച്ച് നടക്കും.

ADVERTISEMENT

തിരുവോണം തെല്ലും ശോഭ മങ്ങാതെ കുടുംബ സദസ്സിൽ അനുഭവവേദ്യമാക്കുന്നതിനായി ഓണാഘോഷ കൊട്ടിക്കലാശ ദിനത്തിൽ സ്റ്റീവനേജ് 'കറി വില്ലേജ്' തയാറാക്കുന്ന 24 ഇനം വിഭവങ്ങൾ അടങ്ങിയ വിഭവ സമൃദ്ധമായ 'ഗ്രാൻഡ്  തിരുവോണ സദ്യ' തൂശനിലയിൽ വിളമ്പും.

മാവേലി മന്നൻ ആഗതനാകുമ്പോൾ ആഘോഷം കൊഴുപ്പിക്കുവാൻ കടുവകളും ശിക്കാരിയും കളത്തിൽ ഇറങ്ങും. താലപ്പൊലിയും തിരുവാതിരയും വള്ളംകളിയും സൗന്ദര്യ മത്സരവും ഹാസ്യരസം നിറഞ്ഞ സ്കിറ്റും ഗംഭീരമായ കലാസന്ധ്യയും അടക്കം സർഗ്ഗം തിരുവോണോത്സവത്തിൽ പങ്കു ചേരുന്നവർക്ക്  ഒരുക്കുന്നത് അതിസമ്പന്നമായ ആഘോഷ ചേരുവകളാവും. 

ADVERTISEMENT

സർഗ്ഗം മെമ്പർമാരിൽ നിന്നും GCSE, A-Level പരീക്ഷകളിൽ മികച്ച വിജയം നേടിയവരെയും, ഇംഗ്ലണ്ട് ദേശീയ ഷട്ടിൽ ബാഡ്മിന്റൺ ടീമിൽ ഇടം പിടിച്ച ജെഫ് അനി, യുഗ്മ നാഷണൽ സ്പോർട്സിൽ വ്യക്തിഗത ചാമ്പ്യൻ പട്ടം നേടിയ ടിന്റു മെൽവിൻ എന്നിവരെയും തദവസരത്തിൽ ആദരിക്കും.

കൂടുതൽ വിവരങ്ങൾക്ക്:
സജീവ് ദിവാകരൻ: 07877902457
ജെയിംസ് മുണ്ടാട്ട്: 07852323333

English Summary:

Sargam Stevenage Onam Celebration