ജര്‍മനിയിൽ ബസില്‍ യാത്രക്കാരിയുടെ കത്തിയാക്രമണം: മൂന്ന് പേർ ഗുരുതരാവസ്ഥയില്‍
32 വയസ്സുകാരിയായ ജർമൻ യുവതിയുടെ കത്തിയാക്രമണത്തില്‍ മൂന്ന് യാത്രക്കാര്‍ക്ക് ഗുരുതര പരുക്ക്.
32 വയസ്സുകാരിയായ ജർമൻ യുവതിയുടെ കത്തിയാക്രമണത്തില്‍ മൂന്ന് യാത്രക്കാര്‍ക്ക് ഗുരുതര പരുക്ക്.
32 വയസ്സുകാരിയായ ജർമൻ യുവതിയുടെ കത്തിയാക്രമണത്തില്‍ മൂന്ന് യാത്രക്കാര്‍ക്ക് ഗുരുതര പരുക്ക്.
ബര്‍ലിന്‍ ∙ പബ്ലിക്ക് ബസില്‍ 32 വയസ്സുകാരിയായ ജർമൻ യുവതിയുടെ കത്തിയാക്രമണത്തില്‍ മൂന്ന് യാത്രക്കാര്‍ക്ക് ഗുരുതര പരുക്ക്. വെള്ളിയാഴ്ച സീഗനിലെ ഒരു പബ്ലിക്ക് ബസിലാണ് കത്തി ആക്രമണം ഉണ്ടായത്. കഴിഞ്ഞ വെള്ളിയാഴ്ചയും പിന്നീടുള്ള രണ്ടു ദിവസങ്ങളിലും കത്തിയാക്രമണം ഉണ്ടായതിന്‍റെ പിന്നാലെയാണ് സീഗന്‍ നഗരത്തില്‍ നിന്നും മറ്റൊരു ഭീകരമായ കത്തി ആക്രമണം ഉണ്ടാവുന്നത്.
വെള്ളിയാഴ്ച വൈകുന്നേരം 7:40 ഓടെ സീഗനിലെ ഐസര്‍ഫെല്‍ഡ് ജില്ലയിലാണ് യുവതി ബസില്‍ അഞ്ച് പേരെ കത്തി ഉപയോഗിച്ച് ആക്രമിച്ചത്. ഇതിൽ രണ്ട് പേരുടെ പരുക്ക് ഗുരുതരമല്ല. സംഭവം നടക്കുമ്പോള്‍ കുട്ടികളും യുവാക്കളും ഉള്‍പ്പെടെ 40 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. നിലവില്‍ ഭീകരാക്രമണം കരുതല്ലെന്ന് പൊലീസ് അറിയിച്ചു.