സൂറിക്കിലേയ്ക്കുള്ള കാത്തേ പസഫിക് വിമാനം അടിയന്തിര ലാൻഡിങ് നടത്തി
എൻജിന്‍ തകരാറിനെ തുടര്‍ന്ന് കാത്തേ പസഫിക് എ 350 വിമാനം അടിയന്തിര ലാൻഡിങ് നടത്തി.
എൻജിന്‍ തകരാറിനെ തുടര്‍ന്ന് കാത്തേ പസഫിക് എ 350 വിമാനം അടിയന്തിര ലാൻഡിങ് നടത്തി.
എൻജിന്‍ തകരാറിനെ തുടര്‍ന്ന് കാത്തേ പസഫിക് എ 350 വിമാനം അടിയന്തിര ലാൻഡിങ് നടത്തി.
ഹോങ്കോങ് ∙ എൻജിന്‍ തകരാറിനെ തുടര്‍ന്ന് കാത്തേ പസഫിക് എ 350 വിമാനം അടിയന്തിര ലാൻഡിങ് നടത്തി. എൻജിന്‍റെ ഒരു ഘടകഭാഗം ടേക്ക് ഓഫിന് ശേഷം തകരാറിലായതിനെ തുടര്‍ന്നാണ് തിങ്കളാഴ്ച വിമാനം തിരിച്ചിറക്കാന്‍ നിര്‍ബന്ധിതരായതെന്ന് ഹോങ്കോങ് ആസ്ഥാനമായുള്ള കാത്തേ പസഫിക് എയര്‍വേസ് പറഞ്ഞു.
ഹോങ്കോങ്ങില്‍ നിന്ന് സൂറിക്കിലേക്കുള്ള വിമാനം ടേക്ക് ഓഫ് ചെയ്ത് മിനിറ്റുകള്‍ക്ക് ശേഷം, എൻജിനില്‍ ഒരു പ്രശ്നം നേരിട്ടത്. 12 മണിക്കൂര്‍ യാത്രയ്ക്കായി വടക്കോട്ട് തിരിയുന്നതിനുപകരം, ടേക്ക് ഓഫ് ചെയ്ത് 75 മിനിറ്റിനുശേഷം സുരക്ഷിതമായി ഹോങ്കോങ്ങില്‍ തിരിച്ചിറക്കുകയായിരുന്നു. മുന്‍കരുതലെന്ന നിലയില്‍ 48 എയര്‍ബസ് എ 350 വിമാനങ്ങളും പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് കാത്തേ പസഫിക് അറിയിച്ചു.