സ്‌കോട്‌ലൻഡ് മലയാളി കൾച്ചറൽ കമ്യൂണിറ്റി ഓണാഘോഷം സംഘടിപ്പിച്ചു
സ്‌കോട്‌ലൻഡ് മലയാളി കൾച്ചറൽ കമ്മ്യൂണിറ്റി (സ്മാക്) ഓണാഘോഷം സംഘടിപ്പിച്ചു.
സ്‌കോട്‌ലൻഡ് മലയാളി കൾച്ചറൽ കമ്മ്യൂണിറ്റി (സ്മാക്) ഓണാഘോഷം സംഘടിപ്പിച്ചു.
സ്‌കോട്‌ലൻഡ് മലയാളി കൾച്ചറൽ കമ്മ്യൂണിറ്റി (സ്മാക്) ഓണാഘോഷം സംഘടിപ്പിച്ചു.
ഗ്ലാസ്ഗോ ∙ സ്‌കോട്‌ലൻഡ് മലയാളി കൾച്ചറൽ കമ്മ്യൂണിറ്റി (സ്മാക്) ഓണാഘോഷം സംഘടിപ്പിച്ചു. ബ്രിട്ടിഷ് പാർലമെന്‍റ് അംഗം മൈക്കിൾ ഷാങ്ക്സ് ഉദ്ഘാടനം ചെയ്തു. സ്മാക് പ്രസിഡന്‍റ് ബിജു ജേക്കബ് അധ്യക്ഷനായി.
ഓട്ടൻതുള്ളൽ കലാകാരൻ മണലൂർ ഗോപിനാഥ്, ഡോ. സൂസൻ റോമെൽ, ഡോ. കെ. വി. മാത്യു, ഡോ. സുകുമാരൻ നായർ, ഡോ. കവിത ശ്രീകാന്ത്, ഡോ. സോമശേഖരൻ നായർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
മണലൂർ ഗോപിനാഥ് ഓട്ടൻതുള്ളൽ അവതരിപ്പിച്ചു. വൈസ് പ്രസിഡന്‍റുമാരായ അനു മാത്യു, ഷിൻസ് തോമസ്, സെക്രട്ടറി മാത്യു സെബാസ്റ്റ്യൻ, ജോയിന്‍റ് സെക്രട്ടറിമാരായ സുനിൽ പായിപ്പാട്, സാഗർ അബ്ദുള്ള, ട്രഷറർ ഷാജി കുളത്തിങ്കൽ, ഓഡിറ്റർ ഇ.ടി. തോമസ്, പിആർഒ ഫൈസൽ അഹമ്മദ് എന്നിവർ പ്രസംഗിച്ചു.
കോഓഡിനേറ്റർമാരായ ജിമ്മി എൽദോ (മീഡിയ ആൻഡ് ഐടി), സണ്ണി തുളസീധരൻ (കൾച്ചറൽ), ജിജി തോമസ് (സ്പോർട്സ്), മിനി ഷാജി, റിയ ഡേവിസ് (പ്രോഗ്രാം), സിജു ജോസഫ്, അമ്പാടി രാജേഷ്, റോജി ഫിലിപ്പോസ് (ഫുഡ്) എന്നിവർ നേതൃത്വം നൽകി. ഡിജോ ആവിമൂട്ടിൽ മാവേലിയായി വേഷമിട്ടു.
ഓണസദ്യയിൽ പങ്കെടുത്ത പാർലമെന്‍റ് അംഗം മൈക്കിൾ ഷാങ്ക്സ് കേരള വിഭവങ്ങൾ രുചിച്ചറിഞ്ഞു. കേരളീയ കലാരൂപങ്ങൾ, അംഗങ്ങളുടെ കലാപരിപാടികൾ, സൗഹൃദ വടംവലി മത്സരം എന്നിവയും ആഘോഷത്തിന് മാറ്റുകൂട്ടി.