ജീവിതത്തിലും മരണത്തിലും ഒരുമിച്ച അനിൽ-സോണിയ ദമ്പതികളുടെ അന്ത്യവിശ്രമം റെഡ്ഡിച്ചിൽ; സംസ്കാരം സെപ്റ്റംബർ 14ന്
റെഡ്ഡിച്ചിൽ മരിച്ച അനിൽ ചെറിയാൻ- സോണിയ ദമ്പതികൾക്ക് റെഡ്ഡിചിൽ തന്നെ അന്ത്യവിശ്രമമൊരുങ്ങും.
റെഡ്ഡിച്ചിൽ മരിച്ച അനിൽ ചെറിയാൻ- സോണിയ ദമ്പതികൾക്ക് റെഡ്ഡിചിൽ തന്നെ അന്ത്യവിശ്രമമൊരുങ്ങും.
റെഡ്ഡിച്ചിൽ മരിച്ച അനിൽ ചെറിയാൻ- സോണിയ ദമ്പതികൾക്ക് റെഡ്ഡിചിൽ തന്നെ അന്ത്യവിശ്രമമൊരുങ്ങും.
ലണ്ടൻ∙ റെഡ്ഡിച്ചിൽ മരിച്ച അനിൽ ചെറിയാൻ- സോണിയ ദമ്പതികൾക്ക് റെഡ്ഡിചിൽ തന്നെ അന്ത്യവിശ്രമമൊരുങ്ങും. പൊതുദർശനവും സംസ്കാരവും സെപ്റ്റംബർ 14ന് നടത്തും. ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ ഔർ ലേഡി ഓപ് മൌണ്ട് കാർമൽ ആർ.സി ചർച്ചിൽ ആരംഭിക്കുന്ന പൊതു ദർശനത്തിനും ശ്രൂഷകൾക്കും ശേഷം റെഡ്ഡിച്ച് ബറോ സെമിത്തേരിയിലായിരിക്കും സംസ്കാരം. ചടങ്ങുകൾക്ക് ഫാ. സാബി മാത്യു കാർമികത്വം വഹിക്കും.
ഓഗസ്റ്റ് 18നായിരുന്ന സോണിയ അനിലിന്റെ (39) ആകസ്മിക വിയോഗം. കാലിലെ ശസ്ത്രക്രിയയ്ക്കായി നാട്ടിൽ പോയി മടങ്ങിയെത്തിയ സോണിയ എയർപോർട്ടിൽനിന്നും വീട്ടിലെത്തി ഒരു മണിക്കൂർപോലും തികയുന്നതിനിടെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഭർത്താവ് അനിലിന്റെ കൈയിലേക്ക് കുഴഞ്ഞുവീണാണ് സോണിയ ജീവൻ വെടിഞ്ഞത്. രണ്ടു കുട്ടികളെയും തന്നെയും തനിച്ചാക്കിയുള്ള സോണിയയുടെ വിയോഗം താങ്ങാനാകാതെ അനിൽ പിറ്റേന്ന് രാത്രി ജീവനൊടുക്കുകയായിരുന്നു.
ഇരുവരുടെയും മരണത്തോടെ മക്കളായ ലിയയും ലൂയിസും തനിച്ചായി. കോട്ടയം വാകത്താനം വലിയപറമ്പിൽ കുടുംബാംഗമാണ് അനിൽ ചെറിയാൻ. റെഡ്ഡിച്ചിലെ അലക്സാന്ദ്ര ആശുപത്രിയിലെ നഴ്സായിരുന്നു സോണിയ. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ ജീവിതത്തിൽ ഒരുമിച്ച ഇരുവരും ഒടുവിൽ മരണത്തിലും ഒരുമിച്ചപ്പോൾ തനിച്ചായത് രണ്ടു കുഞ്ഞുങ്ങളാണ്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കരുതലിലും സംരക്ഷണയിലുമാകും തൽക്കാലം ഈ കുഞ്ഞുങ്ങളുടെ ജീവിതം.