ലണ്ടൻ ∙ യുകെയിൽ കെയർ അസിസ്റ്റന്റ് ആയി പ്രവർത്തിക്കുന്ന നഴ്സിങ് ബിരുദധാരികൾക്ക് NMC റജിസ്ട്രേഷൻ ലഭിക്കുവാൻ ആവശ്യമായ OET പരീക്ഷ പാസാകുന്നതിനുള്ള സൗജന്യ ഇംഗ്ലീഷ് ഭാഷ പരിശീലനം കൈരളി യുകെ സെപ്റ്റംബർ 16 ആരംഭിക്കുന്നു. രജിസ്റ്റർ ചെയ്ത 180 പേർക്കാണ് പുതിയ സെഷനിൽ പരിശീലനം ലഭിക്കുന്നത്. പരിശീലന പരിപാടിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ യുകെയിൽ കെയർ അസിസ്റ്റന്റ് ആയി പ്രവർത്തിക്കുന്ന നഴ്സിങ് ബിരുദധാരികൾക്ക് NMC റജിസ്ട്രേഷൻ ലഭിക്കുവാൻ ആവശ്യമായ OET പരീക്ഷ പാസാകുന്നതിനുള്ള സൗജന്യ ഇംഗ്ലീഷ് ഭാഷ പരിശീലനം കൈരളി യുകെ  സെപ്റ്റംബർ 16 ആരംഭിക്കുന്നു. രജിസ്റ്റർ ചെയ്ത 180 പേർക്കാണ് പുതിയ സെഷനിൽ പരിശീലനം ലഭിക്കുന്നത്. 

പരിശീലന പരിപാടിയുടെ ഉദ്ഘാടനം സെപ്റ്റംബർ എട്ടാം തീയതി വൈകുന്നേരം യുകെയിലെ എംപിയും ഹോം ഓഫിസിന്റെ ചുമതലയുള്ള അണ്ടർ സെക്രട്ടറി സീമ മൽഹോത്ര നിർവഹിക്കും. ചടങ്ങിൽ യുകെയിലെ നഴ്സിങ് രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ആയ അജിമോൾ പ്രദീപ്, മിനിജ ജോസഫ്, സാജൻ സത്യൻ, സിജി സലീംകുട്ടി, ബിജോയ് സെബാസ്റ്റ്യൻ എന്നിവർ സംസാരിക്കും. 

ADVERTISEMENT

OET പരിശീലനം നടത്തുന്ന അംഗീകൃത സംവിധാനത്തിന്റെ ഉൾപ്പെടെ മുൻപ് പരിശീലനം നടത്തിയിട്ടുള്ള നിരവധിപേർ ഈ പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകും. ഇപ്പോൾ യുകെയിലെ വിവിധ കെയർ ഹോമുകളിലും ആശുപത്രികളിലും പ്രവർത്തിക്കുന്ന കെയർ

അസിസ്റ്റൻറ്മാർക്ക് അവരുടെ ജോലിയുടെ കൂടെ പഠനവും സാധ്യമാക്കുന്ന വിധത്തിൽ ആയിരിക്കും പരിശീലനങ്ങൾ നടക്കുക എന്ന് പരിപാടിയുടെ കോർഡിനേറ്ററും കൈരളി യുകെ ദേശീയ ജോയിന്റ് സെക്രട്ടറിയുമായ നവീൻ ഹരികുമാർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്‌ കൈരളി യുകെ ഫേസ്ബുക്ക്‌ പേജ്‌ സന്ദർശിക്കുക: https://www.facebook.com/KairaliUK