ടിഐസിസി ഓൾ യുകെ ക്രിക്കറ്റ് ടൂർണ്ണമെന്റ്; ചാമ്പ്യനായി ടോണ്ടൻ ഇന്ത്യൻ ക്രിക്കറ്റ് ക്ലബ്, നേട്ടം അഞ്ചാം വാർഷികത്തിൽ
സോമർസെറ്റ് ∙ ടോണ്ടൻ ഇന്ത്യൻ ക്രിക്കറ്റ് ക്ലബ്ബിന്റെ അഞ്ചാം വാർഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഓൾ യുകെ ക്രിക്കറ്റ് ടൂർണ്ണമെന്റിൽ ടോണ്ടൻ ക്രിക്കറ്റ് ക്ലബിന് ഉജ്വല വിജയം. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 8 ടീമുകൾ പങ്കെടുത്തു. എക്‌സീറ്ററിൽ നിന്നുള്ള റോയൽ ഡെവൺ ക്രിക്കറ്റ് ക്ലബ് റണ്ണേഴ് അപ്പായി.

സോമർസെറ്റ് ∙ ടോണ്ടൻ ഇന്ത്യൻ ക്രിക്കറ്റ് ക്ലബ്ബിന്റെ അഞ്ചാം വാർഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഓൾ യുകെ ക്രിക്കറ്റ് ടൂർണ്ണമെന്റിൽ ടോണ്ടൻ ക്രിക്കറ്റ് ക്ലബിന് ഉജ്വല വിജയം. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 8 ടീമുകൾ പങ്കെടുത്തു. എക്‌സീറ്ററിൽ നിന്നുള്ള റോയൽ ഡെവൺ ക്രിക്കറ്റ് ക്ലബ് റണ്ണേഴ് അപ്പായി. ട്രോഫികൾക്കും മെഡലുകൾക്കും പുറമെ വിജയികളുടെ ടീമിന് ഒരു ലക്ഷം രൂപയും റണ്ണേഴ്സ് അപ്പായവർക്ക് 50,000 രൂപയും ലഭിച്ചു.
രാവിലെ 8 ന് ടോണ്ടൻ വാലി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരങ്ങൾ രാത്രി 8 നാണ് സമാപിച്ചത്. ടോണ്ടൻ ഉൾപ്പടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള മലയാളി ക്രിക്കറ്റ് പ്രേമികളുടെ ആവേശവും സഹകരണവും ടൂർണ്ണമെന്റിന് മാറ്റ് കൂട്ടി. യുകെയിൽ ക്രിക്കറ്റ് കളിക്ക് പേര് കേട്ട സ്ഥലമാണ് സോമർസെറ്റ്. സോമർസെറ്റിലെ ക്രിക്കറ്റിനെ സ്നേഹിക്കുന്ന മലയാളികളായ ഒരു പറ്റം ചെറുപ്പക്കാർ 2019 ൽ രൂപീകരിച്ചതാണ് ടോണ്ടൻ ഇന്ത്യൻ ക്രിക്കറ്റ് ക്ലബ് (ടിഐസിസി).
കൃത്യമായ പരിശീലനത്തിലൂടെ മികച്ച ടീമിനെ രൂപപ്പെടുത്തിയെടുത്ത ടിഐസിസി നിരവധി മത്സരങ്ങളിൽ വിജയിച്ചിട്ടുണ്ട്. എന്നാൽ തങ്ങളുടെ ക്ലബ്ബിന്റെ അഞ്ചാം വാർഷികത്തോട് അനുബന്ധിച്ചു നടന്ന ടൂർണ്ണമെന്റിൽ ചാമ്പ്യനാകാൻ കഴിഞ്ഞത് മധുരനേട്ടമായി മാറി. സജിൽ, സാന്റീൻ, റെനീഷ്, ഷൈൻ, രാഹുൽ, അഖിൽ, ജിനു, ഷിബിൻ, വിഷ്ണു, ചന്ദ്രൻ, ആൽബിൻ, സംജു, സൂരജ് എന്നിവരാണ് ടിഐസിസിയുടെ ടീമംഗങ്ങൾ.
ടൂർണ്ണമെന്റിൽ ചാമ്പ്യനായ ടോം അഗസ്റ്റിൻ ക്യാപ്റ്റനായുള്ള ടോണ്ടൻ ഇന്ത്യൻ ക്രിക്കറ്റ് ക്ലബ്ബിനും റണ്ണേഴ്സ് അപ്പായ രഞ്ജു തോമസ് ക്യാപ്റ്റനായ റോയൽ ഡെവൺ ക്രിക്കറ്റ് ക്ലബിനും സമ്മാന തുകകൾ മുഖ്യ സ്പോൺസർമാർ കൈമാറി. ഒന്നാം സമ്മാനം വൈസ് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന് വേണ്ടി മോബിൻ മോൻസി കൈമാറി. രണ്ടാം സാമാനം മാസ് കെയർ മൊമെന്റസിന് വേണ്ടി സുധാകരൻ പാലാ കൈമാറി.
ക്രിക്കറ്റ് ടൂർണമെന്റിനോടൊപ്പം ആഘോഷങ്ങളുടെ ഭാഗമായി രുചികരമായ ഫുഡ് ഫെസ്റ്റിവൽ ടോണ്ടനിലെ ടർമറിക് കിച്ചന്റെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്. സാന്റീൻ കുര്യാക്കോസ്, അനിൽ ജോർജ്, ബിജു ഷഫീക് ബാബു, ശ്യാം നടരാജപിള്ളൈ, എൽദോ ജോർജ്, ആൽബിൻ ജേക്കബ്, അബദ് ജിന്ന എന്നിവരാണ് ടിഐസിസിയുടെ സംഘാടകർ.