ലണ്ടൻ ∙ പരമ്പരാഗത-നൂതന ദൃശ്യകലകളുടെ സങ്കലനംകൊണ്ട് അതിശയത്തിന്‍റെ പുതിയ മാനങ്ങൾ സൃഷ്ടിച്ച ‘ലണ്ടൻ ഓണം 2024’ യുകെയിലെ ഓണാഘോഷപരിപാടികൾക്ക് മാറ്റുകൂട്ടി.നോർത്ത് വെസ്റ്റ് ദേശി ലണ്ടനേഴ്‌സ് എന്ന യുവജനകൂട്ടയ്മ ഒരുക്കിയ സംഗീത-ദൃശ്യ-കലാ-കായിക വിരുന്നിൽ രാജ്യത്തെ പല ഭാഗങ്ങളിൽ നിന്നെത്തിയ 150 കലാകാരും 850-ഇൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ പരമ്പരാഗത-നൂതന ദൃശ്യകലകളുടെ സങ്കലനംകൊണ്ട് അതിശയത്തിന്‍റെ പുതിയ മാനങ്ങൾ സൃഷ്ടിച്ച് ‘ലണ്ടൻ ഓണം 2024’. യുകെയിലെ നോർത്ത് വെസ്റ്റ് ദേശി ലണ്ടനേഴ്‌സ് എന്ന യുവജനകൂട്ടയ്മ ഒരുക്കിയ സംഗീത-ദൃശ്യ-കലാ-കായിക വിരുന്നിൽ രാജ്യത്തെ പല ഭാഗങ്ങളിൽ നിന്നെത്തിയ 150 കലാകാരും 850ൽ പരം ആസ്വാദകരും പങ്കെടുത്തു.

വർഷങ്ങളായി യുകെയിലെ ഏറ്റവും വലിയ ഓണാഘോഷം സംഘടിപ്പിക്കുന്ന ദേശി ലണ്ടനേഴ്‌സ് എന്നും പുതുമകൾ കൊണ്ട് വ്യത്യസ്തരാകുന്നവരാണ്. നൂതന ഓഡിയോ–വിഷ്വൽ സാങ്കേതികതകൾ ഉപയോഗിച്ച് മലയാളത്തിൽ ചിട്ടപ്പെടുത്തിയ ‘ഓണചരിതം - The Harvest of Happiness’ എന്ന ദൃശ്യാവിഷ്ക്കാരം കാഴ്ചക്കാർക്ക് പുതിയ അനുഭവം സമ്മാനിച്ചു. ഓട്ടം തുള്ളൽ, കഥകളി, മോഹിനിയാട്ടം, പല തരം ക്ലാസിക്കൽ നൃത്യനാട്യങ്ങൾ എന്നിവയോടൊപ്പം പുത്തൻ തലമുറയുടെ ഫ്യൂഷൻ നൃത്തവും പാട്ടും ഫാഷൻ ഷോയും നടന്നു. 

ADVERTISEMENT

ലണ്ടൻ ഓണത്തിന് മാറ്റ്കൂട്ടാൻ ‘NWDL കുട്ടിശങ്കരൻ’ എന്ന പേരിൽ ഏഴര അടിയുള്ള 'കൊമ്പനാന മോഡൽ' കുട്ടികൾക്കും മുതിർന്നവർക്കും ആകർഷണമായി.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

വയലിൻ-ചെണ്ടമേളം ഫ്യൂഷൻ അകമ്പടിയിൽ കുട്ടിശങ്കരൻ വേദിയിലേക്ക് എത്തിയത് നാടിന്‍റെ ഓർമകൾ ഉണർത്തി. ഷെഫീൽഡ്, മാൻസ്ഫീൽഡ്, വാറ്റ്‌ഫോർഡ്, നോട്ടിങ്ങാം, നോർത്താംപ്ടൺ, ഓക്സ്ഫോർഡ്, മിൽട്ടൺ കീൻസ്, ക്രോളി, സൗത്താംപ്ടൺ, ബ്രൈറ്റൻ, ബ്രിസ്റ്റോൾ, ബിർമിങ്ങാം, കാർഡിഫ്, സൗത്തെൻഡ്-ഓൺ-സീ തുടങ്ങി യുകെയുടെ പല ഭാഗത്ത് നിന്ന് എത്തിയവർക്കായി സദ്യയും വടംവലി മത്സരവും സംഗീത വിരുന്നും ഒരുക്കി.

ADVERTISEMENT

സിനിമാ താരങ്ങളായ സണ്ണി ലിയോൺ, അനാർക്കലി മരിക്കാർ, ചലച്ചിത്ര പിന്നണി ഗായകരായ ബിജു നാരായണൻ, ജോബ് കുരിയൻ, വിധു പ്രതാപ്, കഥകളി, തെയ്യം കലാകാരന്മാർ എന്നിങ്ങനെ വലിയ സംഘമാണ് യുകെ പ്രവാസികളുടെ ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ ഇത്തവണ എത്തുന്നത്. വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിച്ച ഒരു കുടുംബത്തിന് നേരിട്ട് വീട് നിർമിക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകർ. 

English Summary:

'London Onam 2024' with Traditional and Modern Visual Arts