സ്വിസ് മലയാളി മ്യൂസിക്കിന്റെ ബാനറില്‍ അണിയിച്ചൊരുക്കിയ അത്തപ്പൂങ്കാറ്റ് എന്ന തിരുവോണ സംഗീത ആല്‍ബം പുറത്തിറങ്ങി.

സ്വിസ് മലയാളി മ്യൂസിക്കിന്റെ ബാനറില്‍ അണിയിച്ചൊരുക്കിയ അത്തപ്പൂങ്കാറ്റ് എന്ന തിരുവോണ സംഗീത ആല്‍ബം പുറത്തിറങ്ങി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബര്‍ലിന്‍ ∙ സ്വിസ് മലയാളി മ്യൂസിക്കിന്റെ ബാനറില്‍ അണിയിച്ചൊരുക്കിയ അത്തപ്പൂങ്കാറ്റ് എന്ന തിരുവോണ സംഗീത ആല്‍ബം പുറത്തിറങ്ങി. ഓണം ഉത്സവം മാത്രമല്ല സംസ്ക്കാരവും കൂടിയാണെന്ന് ഓര്‍മിപ്പിക്കുന്നതാണ് ഗാനം.  കവിയും സാംസ്ക്കാരിക പ്രവര്‍ത്തകനുമായ സ്വിറ്റ്സര്‍ലണ്ടില്‍ താമസിക്കുന്ന ബേബി കാക്കശ്ശേരിയുടേതാണ് വരികള്‍. ബിജു മൂക്കന്നൂരിന്‍റെ സംഗീതത്തിന് കുറിയാക്കോസ് വറുഗീസാണ് ഓര്‍ക്കസ്ട്രേഷന്‍ നല്‍കിയത്. അഭിജിത്ത് കൊല്ലവും, അന്ന ബേബിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

വരികള്‍ക്കനുയോജ്യമായ രീതിയില്‍ ദൃശ്യഭംഗി ആവിഷ്ക്കരിച്ചത് ഷൈജു ലൂയീസ് ആണ്. ഗ്രേസ് മീഡിയ നിര്‍മിച്ച ആല്‍ബം സ്വിസ് സഞ്ചാരി യൂട്യുബ് ചാനലിലൂടെയാണ് പ്രേക്ഷകരിലെത്തിയത്. ഗാനം ആസ്വദിക്കാൻ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
https://www.youtube.com/watch?v=1JM5EwDRPtA 

English Summary:

Athappoonkaattu Thiruvona song released