സർഗം സ്റ്റീവനേജ് 'പൊന്നോണം 2024' നാളെ
സർഗം സ്റ്റീവനേജ് മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന പൊന്നോണം '2024' നാളെ സ്റ്റീവനേജ് ബാൺവെൽ അപ്പർ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.

സ്റ്റീവനേജ് ∙ സർഗം സ്റ്റീവനേജ് മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന പൊന്നോണം '2024' നാളെ സ്റ്റീവനേജ് ബാൺവെൽ അപ്പർ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. സ്റ്റീവനേജ് മേയർ കൗൺസിലർ ജിം ബ്രൗൺ ഓണാഘോഷം ഉദ്ഘാടനം ചെയ്യും. യുക്മ ദേശീയ വക്താവ് അഡ്വ. എബി സെബാസ്റ്റ്യൻ ആശംസകൾ നേർന്നു സംസാരിക്കും.
പത്ത് മണിക്ക് പുലികളിയും മാവേലി വരവേൽക്കലും ചെണ്ട മേളവും അടക്കമുള്ള പരിപാടികൾ ആരംഭിക്കും. പത്തരയോടെ വെൽക്കം ഡാൻസ് തുടർന്ന് കഥകളി, മെഗാ തിരുവാതിര, ഫാഷൻ ഷോ, മെഡ്‌ലി എന്നീ കലാപരിപാടികൾ അരേങ്ങറും. 25 ഇന വിഭവങ്ങൾ അടങ്ങിയ ഓണസദ്യയും പരിപാടിയുടെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്. ആഘോഷങ്ങളുടെ ഭാഗമായി ഇൻഡോർ ഔട്ഡോർ മത്സരങ്ങൾ മുൻകൂട്ടി നടത്തിയിരുന്നതായി സംഘാടകർ അറിയിച്ചു.
സജീവ് ദിവാകരൻ, നീരജ പടിഞ്ഞാറയിൽ, വിത്സി പ്രിൻസൺ, പ്രവീൺ തോട്ടത്തിൽ,ഹരിദാസ് തങ്കപ്പൻ, ചിന്ദു ആനന്ദൻ, നന്ദു കൃഷ്‌ണൻ, ജെയിംസ് മുണ്ടാട്ട്, അലക്സ് തോമസ്, അപ്പച്ചൻ എന്നിവർ നേതൃത്വം നൽകും. വൈസ് മോർഗേജ്, ജോൺ പോൾ സോളിസിറ്റേഴ്സ്, ചിൽ അറ്റ് ചില്ലീസ്, മലബാർ ഫുഡ്, 7s ട്രേഡിങ്ങ് ലിമിറ്റഡ്, കറി വില്ലേജ് എന്നീ സ്ഥാപനങ്ങൾ സർഗം പൊന്നോണത്തിന് പ്രായോജകരാവുമെന്ന് സർഗം സ്റ്റീവനേജ് അസോസിയേഷൻ പ്രസിഡന്‍റ് അപ്പച്ചൻ കണ്ണഞ്ചിറ, സെക്രട്ടറി സജീവ് ദിവാകരൻ എന്നിവർ അറിയിച്ചു.